For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പലരും അവിടെ അഭിനയിക്കുന്നതായി തോന്നി! ഫുക്രുവാണ് സത്യസന്ധനായ മികച്ച മല്‍സരാര്‍ത്ഥി: ധര്‍മ്മജന്‍

  |

  ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറികൊണ്ടിരിക്കുകയാണ്. 17മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും നാല് പേര്‍ പുറത്തുപോയിരുന്നു. പകരം രണ്ട് പേരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയത്. ജസ്‌ല മാടശ്ശേരി, ദയ അച്ചു എന്നിവരായിരുന്നു അപ്രതീക്ഷിതമായി ബിഗ് ബോസിലേക്ക് എത്തിയത്‌. പുതിയ മല്‍സരാര്‍ത്ഥികള്‍ എത്തിയതോടെ ബിഗ് ബോസില്‍ ഇപ്പോള്‍ സംഭവ ബഹുലമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഫുക്രു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഫുക്രുവിനെക്കുറിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

  ബിഗ് ബോസില്‍ അടുത്തിടെ ഒരു ദിവസം മാത്രം അതിഥിയായി പങ്കെടുത്തയാളാണ് ധര്‍മ്മജന്‍. ബിഗ് ബോസ് ഹൗസില്‍ താമസിച്ചതിന്റെ അനുഭവവും ഫുക്രുവിനെക്കുറിച്ചുമാണ് ടൈംസ് ഓഫ് ഇന്ത്യയോട് നടന്‍ സംസാരിച്ചത്. മല്‍സരാര്‍ത്ഥികളില്‍ ഫുക്രുവിനെയാണ് സത്യസന്ധനായി തോന്നിയതെന്ന് ധര്‍മ്മജന്‍ പറയുന്നു. പലരും അവിടെ അഭിനയിക്കുന്നതായി തോന്നുന്നുണ്ട്.

  ഫുക്രു മികച്ച മല്‍സരാര്‍ത്ഥിയാണ്. മുന്‍പ് മാര്‍ഗംകളി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കണ്ടിട്ടുണ്ട്. അന്ന് ഫുക്രുവിന് ഒപ്പം എടുത്ത സെല്‍ഫി കണ്ട് മകള്‍ വൈഗ വളരെ ആവേശത്തിലായി. സിനിമാ താരങ്ങള്‍ക്ക് സമാനമായാണ് അവള്‍ ടിക്ക് ടോക്ക് താരമായ ഫുക്രുവിനെ കാണുന്നത്. അവളുടെ നിര്‍ബന്ധ പ്രകാരം രാത്രി 10.30ന് ഫുക്രുവിനെ വിളിച്ച് മകള്‍ക്ക് ഫോണ്‍ നല്‍കി.

  അവളും ടിക്ക് ടോക്ക് ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഫുക്രു അഭിനന്ദനം അറിയിക്കുമ്പോള്‍ ആവേശത്തോടെ കാണിച്ചുതരാറുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു. സമയമോ തിയ്യതിയോ പരിശോധിക്കാന്‍ ക്ലോക്കോ കലണ്ടറോ ഇല്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് ബിഗ് ബോസ് വീടെന്നും ധര്‍മ്മജന്‍ പറഞ്ഞു. രേഷ്മ, സുജോ, രജിത് സര്‍ എന്നിവരൊഴികെ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗം പേരെയും തനിക്കറിയാമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

  പാഷാണം ഷാജി, മഞ്ജു, തെസ്‌നി, പരീക്കുട്ടി തുടങ്ങിയവര്‍ ഷോയുടെ ഭാഗമാകുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു. പലരെയും എനിക്ക് വ്യക്തിപരമായി അറിയാം. അവരെല്ലാം ഷോയില്‍ നന്നായി പ്രവര്‍ത്തിക്കുന്നു. പങ്കെടുക്കുന്നവര്‍ ഉയര്‍ന്ന ക്ലാസിലുളളതിന്റെയും മധ്യവര്‍ഗ ത്തിന്റെയും മിശ്രിതമാണ്. രാത്രി ഏഴ് മണിക്കാണ് ഞാന്‍ ഷോയില്‍ പ്രവേശിച്ചത്.

  തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചര്‍ വിവാഹിതയായി! ശ്രീരഞ്ജിനിയെ താലിചാര്‍ത്തി രഞ്ജിത്ത്‌

  Bigg Boss Malayalam : ബിഗ്‌ബോസ് ഹൗസിനെ പോര്‍ക്കളമാക്കാന്‍ ജസ്ലയും ദയയും | FilmiBeat Malayalam

  പിറ്റേന്ന് ഉച്ച കഴിഞ്ഞ് പുറത്തിറങ്ങി. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ പത്രം വായിക്കുന്നത് എന്റെ പതിവാണ്. പക്ഷേ ബിഗ് ബോസ് ഹൗസില്‍ പത്രത്തിന് പകരം മാര്‍ഗ നിര്‍ദ്ദേശ ഷീറ്റ് വായിക്കേണ്ടി വന്നു. അത്തരമൊരു സ്ഥലമായതിനാല്‍, ബിഗ് ബോസ് ഹൗസില്‍ താമസിക്കേണ്ടിവന്നാല്‍ നമ്മളുടെ എല്ലാ ശീലങ്ങളും മാറും, അഭിമുഖത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

  സ്ലിം ബ്യൂട്ടിയായി പരസ്പരത്തിലെ ദീപ്തി! പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  English summary
  bigg boss malayalam season 2: dharmajan bolgatty says about fukru
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X