Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഭർത്താവിൻ്റെ മുഖത്ത് കള്ളലക്ഷണം ഉണ്ടെന്ന് ആരാധിക; അദ്ദേഹത്തെ നോക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് ദയ അശ്വതി
മുന്‍ബിഗ് ബോസ് താരം ദയ അശ്വതി രണ്ടാമതും വിവാഹിതയാണെന്ന് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. ഉണ്ണി എന്ന് വിളിക്കുന്ന ഭര്‍ത്താവിനൊപ്പമുള്ള നിരവധി ഫോട്ടോസും താരം പങ്കുവെച്ചിരുന്നു. വിവാഹമോചനം കഴിഞ്ഞ് ഏറെ വര്‍ഷം ഒറ്റക്കായിരുന്നുവെന്നും ഇപ്പോഴാണ് മറ്റൊരു ജീവിതത്തിലേക്ക് പോകാന്‍ തോന്നിയതെന്നും വിവാഹത്തെ കുറിച്ച് പറയുമ്പോള്‍ നടി സൂചിപ്പിച്ചിരുന്നു.
റഫ് ലുക്കിൽ അനുപമ പരമേശ്വരൻ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
വിവാഹ വാര്‍ത്ത പറഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ ഭര്‍ത്താവ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെ അടുത്തേക്ക് പോയെന്ന് പറഞ്ഞ് ദയ ലൈവില്‍ വരികയും ചെയ്തു. എന്നാലിപ്പോള്‍ വീണ്ടും ഇരുവരും ഒന്നിച്ചിരിക്കുകയാണ്. ഉണ്ണിയ്ക്കൊപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ ദയ പങ്കുവെച്ചിരുന്നു. ഇതിന് താഴെ മോശം കമന്റിട്ടവര്‍ക്ക് ചുട്ടമറുപടിയാണ് ദയ കൊടുത്തത്.

ഈ ചെക്കന്റെ മുഖത്തൊരു കള്ളലക്ഷണം ഉണ്ട്. ചേച്ചി ശ്രദ്ധിച്ചിരുന്നോ എന്നാണ് ഒരു ആരാധിക ചോദിച്ചത്. ഇതിന് തക്ക മറുപടി പറഞ്ഞ് ദയ എത്തുകയും ചെയ്തു. 'നീ മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്പ്പിച്ചിരുന്നോ ഇല്ലല്ലോ? പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ട് മുഖലക്ഷണം പറയുന്നത് അത്ര വെടിപ്പല്ല' എന്നുമാണ് ദയയുടെ മറുപടി. ഇത് മാത്രമല്ല രണ്ട് ആണ്മക്കളുടെ അമ്മയായ ദയ ഇങ്ങനെ ഫോട്ടോസ് ഇടുന്നതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്ത മത്സരാര്‍ഥിയായിരുന്നു ദയ അച്ചു. മത്സരത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം കൊച്ചിയില്‍ ഫ്ളാറ്റെടുത്ത് കഴിയുകയായിരുന്നു. ഇടയ്ക്ക് താന്‍ രണ്ടാമതും വിവാഹം കഴിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടാവില്ലെന്ന് പിന്നീട് പറഞ്ഞു. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് താന്‍ രണ്ടാമതും വിവാഹിതയായെന്നും ഭര്‍ത്താവിനൊപ്പമാണ് താമസിക്കുന്നതെന്നും താരം പറഞ്ഞത്. ഇതില്‍ വിമര്‍ശനവുമായി വന്നവരോട് എന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. നിങ്ങളല്ലെന്ന് ദയ പറഞ്ഞിരുന്നു.

പതിനാറാമത്തെ വയസിലാണ് ദയ അച്ചു ആദ്യമായി വിവാഹിതയാവുന്നത്. രണ്ട് മക്കള്‍ ജനിച്ചതിന് ശേഷം 22 വയസില്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. ഇപ്പോള്‍ 37 വയസായി. ആദ്യ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ച് മക്കള്‍ക്കൊപ്പം ജീവിക്കുകയാണ്. എന്നാല്‍ താന്‍ അന്ന് മുതല്‍ ഒറ്റയ്ക്ക് ആയിരുന്നുവെന്നും ഇപ്പോഴാണ് വിവാഹം കഴിക്കാന്‍ തോന്നിയതെന്നും അതുകൊണ്ട് തീരുമാനം എടുത്തുവെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന ശീലം ഒഴിവാക്കണമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.
Recommended Video

ഇതിനിടെ തന്റെ പേരില്‍ വരുന്ന ചില ട്രോളുകള്‍ക്ക് മറുപടിയും ദയ പറഞ്ഞിരുന്നു. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ബിഗ് ബോസിലെ സൂര്യയുടെ പേരിനൊപ്പമാണ് ദയയെ കൂടി ട്രോളന്മാര് ഏറ്റുപിടിച്ചത്. സൂര്യയുമായി എന്നെ താരതമ്യം ചെയ്യുന്നത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. എന്തിനാണെന്ന് മനസിലാവുന്നില്ല. ബിഗ് ബോസിലേക്ക് വന്നത് മുതല്‍ സൂര്യയെ എനിക്ക് പിടിക്കുന്നില്ല. ഒരു കഴിവുമില്ലാത്ത ആളായത് കൊണ്ടാണോ ബിഗ് ബോസ് തീരുന്നത് വരെ പുറത്ത് ആവാതെ നിന്നതെന്ന് ദയ ചോദിക്കുന്നു.
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ