For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടൻ്റെ ഫസ്റ്റ് നൈറ്റ് കുളമാക്കിയുള്ള ഒളിച്ചോട്ടം; പാഷാണം ഷാജിയും രശ്മിയുമായുള്ള വിവാഹത്തെ കുറിച്ച് താരം

  |

  ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് സാജു നവോദയ എന്ന പാഷാണം ഷാജിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. കൊവിഡ് കാരണം ഷോ പാതി വഴിയില്‍ നിര്‍ത്തിയെങ്കിലും ഷാജിയ്ക്ക് പുറത്ത് വലിയ ആരാധകരെ ലഭിച്ചിരുന്നു. ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്‌ക്കൊപ്പം ചേര്‍ന്ന് യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

  എന്തൊരു സുന്ദരിയാണ്, അനസുയ ഭരത്വജിൻ്റെ മനോഹര ഫോട്ടോസ് കാണാം

  ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് പലപ്പോഴും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചേട്ടന്റെ ഫസ്റ്റ് നൈറ്റ് തന്നെ കുളമാക്കിയിട്ടുള്ള ഒളിച്ചോട്ടമായിരുന്നു അതെന്ന് പറയുന്ന വീഡിയോയാണ് വൈറലാവുന്നത്. ബിഹൈൻഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിപ്ലവകരമായ ഒളിച്ചോട്ടത്തെ കുറിച്ചുള്ള കഥ പാഷാണം ഷാജി വെളിപ്പെടുത്തുന്നത്.

  ചേട്ടന്റെ കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഷാജി ചേട്ടന്റെയും കല്യാണം എന്ന് അവതാരക ചോദിച്ചപ്പോള്‍ കല്യാണമല്ല ഒളിച്ചോട്ടമായിരുന്നു എന്ന് താരം തിരുത്തി പറയുന്നു. ചേട്ടന്റെ കല്യാണം കൂടാന്‍ വന്ന കുട്ടിയെ തിരിച്ച് വിട്ടില്ലെന്നാണ് എന്റെ നാട്ടിലോക്കെ പറയുന്നത്. പക്ഷേ ചേട്ടന്റെ കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കോസ്റ്റിയൂം കൊടുക്കാന്‍ ഇന്‍സ്റ്റിയൂഷനിലേക്ക് പോയതാണ്. ഭാര്യ ഡാന്‍സറാണ്. അപ്പോള്‍ അവിടെ കേറി ഒന്ന് കാണമെന്ന് വിചാരിച്ചു.

  അങ്ങനെ പോയി കണ്ടു. ആ വരുന്ന ഞായറാഴ്ച രശ്മിയുടെ വിവാഹനിശ്ചയം വേറെ ഒരാളുമായി തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ പ്രേമം എന്ന് പറഞ്ഞാല്‍ വീട്ടുകാരെ അറിയിച്ചുള്ളതൊന്നും ആയിരുന്നില്ല. മൂന്ന് മാസമായിരുന്നു ഞങ്ങളുടെ പ്രണയം. ഈ മൂന്ന് മാസത്തിലെ ശനിയും ഞായര്‍ ദിവസങ്ങളിലാണ് ഞങ്ങള്‍ ആകെ കണ്ടിട്ടുള്ളു. അതിലാണ് ഞങ്ങളുടെ പ്രണയം. നേരിട്ട് കാണുമ്പോള്‍ ആണെങ്കില്‍ കച്ചറ പിച്ചറ പിള്ളേരുടെ ഇടയില്‍ കിടന്ന് കണ്ണ് കൊണ്ട് സംസാരിക്കുകയായിരുന്നു.

  ഞങ്ങളുടെ കല്യാണം കഴിഞ്ഞതോടെ ആ ഇന്‍സ്റ്റ്യൂട്ട് പൂട്ടി. കുറേ വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്‍സ്റ്റ്യൂട്ട് ആയിരുന്നു അത്. ടീച്ചറും സാറും കൂടി കെട്ടിയതോടെ അത് പൂട്ടി കെട്ടിയെന്ന് അവതാരക തമാശരൂപേണ പറയുന്നു. ഇന്‍സ്റ്റ്യൂട്ട് അടച്ചപ്പോള്‍ കൊമ്പ് ഒക്കെ വെച്ചുള്ള അമ്മമാരുടെ മുഖമാണ് എനിക്ക് ഉള്ളില്‍ വരുന്നത്. ഞങ്ങളുടെ കല്യാണം കൊണ്ട് ആ കുട്ടികള്‍ക്ക് തല്ലൊക്കെ കിട്ടിയിരുന്നു. പത്തൊന്‍പത് ഇരുപത് വര്‍ഷം മുന്‍പുള്ള കഥയാണ് പാഷാണം ഷാജി പറഞ്ഞത്.

  ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

  അന്ന് തനിക്ക് 24 വയസേ ഉണ്ടായിരുന്നുള്ളു എന്ന് കൂടി താരം വെളിപ്പെടുത്തിയിരുന്നു. അന്ന് ധൈര്യം ഒന്നുമായിരുന്നില്ല. കൊച്ച് അടുത്ത് നിന്ന് പോകാതെ ആയപ്പോഴാണ് അതൊക്കെ ഓര്‍മ്മിച്ചത്. ഇതിനെല്ലാം പ്രശ്‌നമാക്കിയത് ചേട്ടനാണ്. കാരണം അവന്റെ ഫസ്റ്റ് നൈറ്റ് ഓക്കെ പൊളിഞ്ഞ് എന്റെ മുന്നില്‍ വന്ന് നിന്നു. കാരണം ചേട്ടനെയാണ് അന്ന് അങ്ങോട്ട് വിളിച്ച് വരുത്തിയത്. ഇവന്റെ കൂടെ ജീവിക്കാന്‍ താല്‍പര്യമുണ്ടോന്ന് രശ്മിയോട് ചോദിച്ചത് അദ്ദേഹമായിരുന്നു. അന്ന് 150 രൂപയുടെ പരിപാടിയ്ക്ക് ആണ് പോകുന്നത്. തിരിച്ച് വരുമ്പോള്‍ 50 രൂപയേ ഉണ്ടാവു എന്നും താരം പറയുന്നു.

  English summary
  Bigg Boss Malayalam Season 2 Fame Pashanam Shaji Opens Up Interesting Twist On His Marriage Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X