Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ആദ്യ കണ്മണിയ്ക്ക് കഥാപാത്രത്തിൻ്റെ പേര് നൽകി പ്രദീപ് ചന്ദ്രൻ; ഭാര്യയുടെ വീട്ടിൽ നടത്തിയ ചടങ്ങിനെ കുറിച്ച് താരം
ബിഗ് ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ഥിയായി എത്തിയതോടെയാണ് നടന് പ്രദീപ് ചന്ദ്രനെ കുറിച്ചുള്ള വിശേഷങ്ങള്‍ പുറംലോകം അറിയുന്നത്. 75 ദിവസത്തോളം നടന്ന ഷോ യി്ല്‍ പകുതി ദിവസങ്ങളും പ്രദീപ് പങ്കെടുത്തിരുന്നു. ശേഷം പുറത്ത് വന്ന താരം വിവാഹിതനാവുകയാണെന്ന കാര്യവും ആരാധകരെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണിലായിരുന്നു പ്രദീപിന്റെയും അനുപമയുടെയും വിവാഹം.
കരുനാഗ സ്വദേശിനിയായ അനുപമ ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മകന്റെ വരവ് പ്രദീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ സീരിയലിലെ ആദ്യ കഥാപാത്രത്തിന്റെ പേരാണ് മകന് കൊടുത്തിരിക്കുന്നതെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോസും പ്രദീപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രദീപിന്റെ കുറിപ്പ് വായിക്കാം
ഇന്നലെ (14.05.2021) ഞങ്ങളുടെ മകന്റെ നൂലുകെട്ട് ആയിരുന്നു. ഇടത്തേ കാതില്‍ വെറ്റില വച്ച് വലതു കാതില്‍ മൂന്നു പ്രാവശ്യം പേര് ചൊല്ലി. 'അഭിറാം.. അഭിറാം.. അഭിറാം..' അതെ, എന്റെ അഭിനയ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പേര്. 'കറുത്തമുത്ത്' എന്ന ഏഷ്യാനെറ്റ് സീരിയലിലെ 'അഭിറാം ഐപിഎസ്' എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലുമായിരുന്നു.
Recommended Video
അതുകൊണ്ട് തന്നെ ഈ പേര് എന്നും എപ്പോഴും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാകാന്‍ ആഗ്രഹിച്ചു. ഇനി അവന് ABHIRAAM A P.. എല്ലാവരുടെയും അനുഗ്രഹം ഒപ്പമുണ്ടാകണം. ലോക്ക്ഡൗണ്‍ ആയതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഞാനും ഭാര്യയും കുഞ്ഞും ഭാര്യാ മാതാവും കൂടി ഭാര്യാഗൃഹത്തില്‍ വച്ചായിരുന്നു ചടങ്ങു നടത്തിയത്.
-
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ