For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന് വിജയിയാകാൻ യോഗ്യതയില്ല, ഉഗ്രൻ മറുപടിയുമായി സാബു, ബഹുമാനം തോന്നിയത് ഇപ്പോഴാണ്

  |

  മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 3. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സീസൺ 3 ഫെബ്രുവരി 14 ന് ആരംഭിക്കുന്നത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് 95ാം ദിവസം ഷോ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താൻ തീരുമാനക്കുകയായിരുന്നു ബിഗ് ബോസ് അധികൃതർ.

  കറുത്ത സാരിയിൽ ഗ്ലാമറസ് ലുക്കിൽ നടി, ഇത്രയും ഗ്ലാമറസ് ലുക്കിൽ സാരിയുടുക്കാമോ

  തിങ്കളാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച് വോട്ടിങ്ങ് ശനിയാഴ്ച രാത്രി 12 മണിക്ക് അവസാനിക്കുകയായിരുന്നു. വോട്ടിങ്ങിന് ശേഷമുള്ള ഫാൻസ് റിപ്പോർട്ടിൽ നടൻ മണിക്കുട്ടന്റെ പേരാണ് വിജയിയായി ഉയർന്ന് കേൾക്കുന്നത്. എന്നാൽ മണിക്കുട്ടന്റെ വിജയി ആകുന്നത് ശരിയല്ലെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബേസ് താരങ്ങളും പ്രേക്ഷകരും അണിനിരന്ന ഒരു ചർച്ചയാണ്. മണിക്കുട്ടന് ബിഗ് ബോസ് 3 യുടെ വിജയിയാകാൻ യോഗ്യതയില്ലയെന്ന് ആരാധകൻ പറഞ്ഞിരുന്നു, ഇതിന് സാബു നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  ക്ലബ്ഹൗസിൽ നടന്ന ചർച്ചയിലാണ് ആരാധകന് മറുപടിയായി സാബു എത്തിയത്. ദിയ സന, ഫുക്രു, ബഷീർ, എലീന തുടങ്ങിയവരും ഈ ചർച്ചയിൽ ഉണ്ടായിരുന്നു. ബിഗ് ബോസ് എന്നു പറയുന്നത് ഫിസിക്കലിയും മെന്റലിയുമായി കളിക്കേണ്ട ഗെയിം ആണ്. അതിൽ നിന്നാണ് മണിക്കുട്ടൻ സ്വമേധയാൽ പുറത്ത് പോകുന്നത്. മോഹൻലാൽ എത്തിയ എപ്പിസോഡിലുണ്ടായ ഒരു സംഭവത്തെ തുടർന്നാണ് മണിക്കുട്ടൻ പോകുന്നത്. അതിനാൽ തന്നെ മണിക്കുട്ടൻ വിജയിക്കാൻ യോഗ്യനല്ലെന്ന് ആരാധകൻ പറഞ്ഞു.

  ഇതിന് സാബു നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സാബുവിന്റെ വാക്കുകൾ ഇങ്ങനെ... ഈ പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാവരും മനുഷ്യരാണ്. അവേരാട് കുറച്ച് സിംപതി കാണിക്കണമെന്നാണ് സാബു പറയുന്നത്. ഈ പ്രാവശ്യം ഷോയിൽ വന്നവരെല്ലാം ചെറുപ്പക്കാരാണ്. അവർക്കെല്ലാം ഒരു ജീവിതം ഉണ്ടെന്ന് മനസ്സിലാക്കണം. നിങ്ങളൊക്കെ കഴുകൻ ശവം കൊത്തി വലിക്കുന്നത് പോലെ കൊത്തി വലിക്കുന്നത് ഓരോരുത്തരുടേയും ജീവിതങ്ങളാണ്.

  ഫാൻസിനെ സംബന്ധിച്ച്, അവരുടെ പ്രിയപ്പെട്ട മത്സരാർഥി ജയിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിന് വേണ്ടി മാത്രം മറ്റ് മനുഷ്യരുടെ ജീവിതത്തിനെ കഴുകന്മാർ തിന്നുന്നത് പോലെ തിന്നു കളയരുത്. മനുഷ്യനെന്നുള്ള പരിഗണന കൊടുക്കണം. എല്ലാ മനുഷ്യർക്കും ഒരു തൊഴിലുണ്ട്. അവരുടെ തൊഴിലിനെ ബാധിക്കുമോ എന്നൊരു ഭയം വരും. അത് വന്ന കഴിഞ്ഞാൽ ഏത് മനുഷ്യനും കിടുങ്ങി പോകും. തളർന്നു പോകും. ഈ രീതിയിൽ ഒന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേയുള്ളൂ; സാബു പറയുന്നു. മികച്ച പ്രതികരമാണ് സാബുവിന്റെ വാക്കുകൾക്ക് ലഭിക്കുന്നത്. സാബുവിനോട് ബഹുമാനം തോന്നിയത് ഇപ്പോഴാണ്, 100 ശതമാനം ശരിയാണ് അദ്ദേഹത്തിന്റെ മറുപടി സൂപ്പർ തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.

  മത്സരാർഥികളും മനുഷ്യരാണ് അവർ കടന്നു പോകുന്ന മാനസികാവസ്ഥ എന്താണെന്ന് അറിയാമോ. അത് ആരും മനസ്സിലാക്കുന്നില്ല. തനിക്ക് ഇതൊന്നും കേട്ടാൽ ഒന്നും തോന്നില്ല. കാരണം ഇതിലും വലുതൊക്കെ കടന്നു പോയ മനുഷ്യനാണ് ഞാൻ. ഇതിലും വലിയ ആരോപണങ്ങൾ കേട്ടിട്ടുണ്ട്. കല്ലുപോലെ നിന്നിട്ടുണ്ട്. എന്റെ കുടുംബാംഗങ്ങൾ അനുഭവിച്ച വേദന ഞാൻ കണ്ടിരുന്നു. അപ്പോഴാണ് ചിന്തിക്കുന്നത് എന്തിനാണ് ആളുകൾ ഒരു മനുഷ്യനെ ഇങ്ങനെ ആക്രമിക്കുന്നത്. അവരുടെ മാനസികാവസ്ഥ എങ്ങനെ ചെന്ന് നിൽക്കും സാബു ചോദിക്കുന്നു. എല്ലാവരും വളരെ നിശബ്ദരായി സാബു പറയുന്നത് കേൾക്കുകയായിരുന്നു.

  വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3: A Fan Revealed Manikuttan Doesn't Deserve Title, Sabumon's Reply Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X