For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് വാചാലനായി അനൂപ് കൃഷ്ണൻ

  |

  സീരിയൽ നടൻ-അവതാരകൻ-സിനിമാ നടൻ എന്നീ മേഖലകളിൽ തിളങ്ങുകയും ബി​ഗ് ബോസ് മലയാളം സീസൺ 3യിൽ മത്സരാർഥിയായി പങ്കെടുത്ത് അവസാന അഞ്ചിൽ വരെ എത്തി ആരാധകരെ സൃഷ്ടിച്ച താരമാണ് അനൂപ് കൃഷ്ണൻ. സീതാകല്യാണം എന്ന സീരിയലാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് അനൂപിനെ സുപരിചിതനാക്കിയത്. പിന്നാലെ ബീ​ഗ് ബോസിൽ കൂടി എത്തിയതോടെ അനൂപിനുള്ള ആരാധക വൃന്ദവും വർധിച്ചു.

  actor Anoop krishnan, bigg boss fame anoop krishnan, anoop krishnan wife, Anoop krishnan, ബി​ഗ് ബോസ് താരം അനൂപ് കൃഷ്ണൻ, അനൂപ് കൃഷ്ണൻ ഇഷ, ബി​ഗ് ബോസ് സീസൺ 3, അനൂപ് കൃഷ്ണൻ

  ബി​ഗ് ബോസ് സീസൺ 3യിൽ അഞ്ചാം സ്ഥാനത്തെത്തിയ അനൂപ് കൃഷ്‍ണന് ലഭിച്ചത് ഒരു കോടിയിലേറെ വോട്ടുകളാണ്. കൂടാതെ '​ഗെയ്മർ ഓഫ് ദി സീസൺ' എന്ന പുരസ്കാരവും അനൂപിന് ലഭിച്ചിരുന്നു. മുപ്പത്തിയൊന്നുകാരനായ താരത്തിന്റെ പുത്തൻ വിശേഷങ്ങളെല്ലാം പ്രേക്ഷകർ ഇപ്പോഴും ഏറ്റെടുക്കുന്നുണ്ട്. കുറച്ച് മാസം മുമ്പാണ് അനൂപിന്റെ വിവാഹനിശ്ചയം നടന്നത്. ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കുമ്പോൾ പ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ചുമെല്ലാം അനൂപ് വെളിപ്പെടുത്തിയിരുന്നു.

  Also read: സിനിമാ അഭിനയം തൊഴിലാകുമെന്ന് സ്വപ്നത്തിൽ വിചാരിച്ചിരുന്നില്ല; മനസ് തുറന്ന് പ്രിയതാരം

  ഡോക്ടർ ഐശ്വര്യയാണ് അനൂപിന്റെ ഭാവി വധു. കൂടാതെ ബി​ഗ് ബോസ് ഹൗസിലായിരുക്കുമ്പോൾ എത്തിയ അനൂപിന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ പിറന്നാൾ ആശംസയുമായി വീഡിയോയിലൂടെയും ഐശ്വര്യ എത്തിയിരുന്നു. എന്നാൽ ആ വീഡിയോയിൽ ഐശ്വര്യയുടെ മുഖം കാണിച്ചിരുന്നില്ല. ശബ്ദം മാത്രമാണ് ഉണ്ടായിരുന്നത്. ഐശ്വര്യയെ അനൂപ് സ്നേഹത്തോടെ ഇഷ എന്നാണ് വിളിക്കുന്നത്. ഇത്രയും കാലത്തെ പ്രണയത്തിനിടയിൽ താൻ ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമെന്താണെന്നാണ് അനൂപ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

  actor Anoop krishnan, bigg boss fame anoop krishnan, anoop krishnan wife, Anoop krishnan, ബി​ഗ് ബോസ് താരം അനൂപ് കൃഷ്ണൻ, അനൂപ് കൃഷ്ണൻ ഇഷ, ബി​ഗ് ബോസ് സീസൺ 3, അനൂപ് കൃഷ്ണൻ

  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അനൂപ് ഇതേ കുറിച്ച് വാചാലനായത്. തനിക്ക് ഇഷ നൽകിയ പിറന്നാൾ സമ്മാനത്തിന് പകരമായി ഇഷയുടെ പിറന്നാൾ സ്പെഷ്യലാക്കാൻ സഹമത്സരാർഥികളെ കൊണ്ട് ഇഷയ്ക്ക് പിറന്നാൾ ആശംസകൾ അറയിച്ചിരുന്നു അനൂപ്. ശേഷം അനൂപിനെ പോലും ഞെട്ടിച്ചുകൊണ്ട് ബി​ഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാലും ഇഷയ്ക്ക് ആശംസകൾ നേർന്നിരുന്നു.

  Also read: 'ഈ പ്രദർശനത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്'; റിമയേയും വെറുതെ വിടാതെ സൈബർ ആങ്ങളമാർ

  അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആ പിറന്നാൾ ആശംസ വില മതിക്കാൻ ആവാത്തത് ആയതിനാൽ അത് തന്നെയാണ് ഇത്രയും കാലത്തിനിടയിൽ താൻ ഇഷയ്ക്ക് നൽകിയ ഏറ്റവും വലിയ പ്രണയ സമ്മാനമെന്നാണ് അനൂപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ലാലേട്ടൻ ഇഷയ്ക്ക് പിറന്നാൾ ആശംസിച്ചപ്പോൾ അത് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമായി തീർന്നുവെന്നും അനൂപ് കൂട്ടിച്ചേർക്കുന്നു. അനൂപിന്റെ പിറന്നാൾ ദിനത്തിൽ ഇഷ മുഖം കാണിക്കാതെ പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കഥയും അനൂപ് വെളിപ്പെടുത്തി.

  ബിഗ് ബോസിന്റെ ഫിനാലെ കഴിയും വരെ തങ്ങൾ പരസ്പരം കാണില്ല എന്ന് തമ്മിൽ ഒരു ഡീൽ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് എനിക്കായുള്ള പിറന്നാൾ ആശംസയുടെ വീഡിയോയിൽ അവൾ മുഖം വെളിപ്പെടുത്താതിരുന്നതെന്നും താരം പറഞ്ഞു. ഡോക്ടറായ ഐശ്വര്യ ഇപ്പോൾ എംഡി ചെയ്യുകയാണ്. അടുത്ത വർഷത്തേക്കാണ് ഇരുവരുടെയു വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ബി​ഗ് ബോസിന് ശേഷം മിനിസ്ക്രീനിൽ അനൂപിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

  Also read: റൊമാന്റിക്ക് സോംഗിനൊപ്പം കത്രീനയെ പ്രൊപ്പോസ് ചെയ്ത സല്‍മാന്‍ ഖാന്‍, അന്ന് സംഭവിച്ചത്‌

  ശേഷം ഇപ്പോൾ സ്റ്റാർട്ട് മ്യൂസിക് എന്ന സംഗീത പരിപാടിയുടെ അവതാരകനായി വീണ്ടും അനൂപ് ടെലിവിഷനിൽ സജീവമാവുകയാണ്. കഴിഞ്ഞ ദിവസമാണ് അനൂപിന്റെ സഹോദരി അഖിലയുടെ വിവാഹം ആഘോഷമായി നടന്നത്. ബി​ഗോ ബോസ് സീസൺ 3യിലെ അനൂപിന്റെ അടുത്ത് സുഹൃത്ത് മണിക്കുട്ടനടക്കമുള്ളവരും മിനിസ്ക്രീനിലെ മറ്റ് താരങ്ങളും വിവാഹചടങ്ങുകളിൽ പങ്കെടുത്തിരുന്നു. 'കുഞ്ഞി'എന്നാണ് അനൂപ് സഹോദരിയെ വിളിക്കുന്നത്.

  വിവാഹ ചടങ്ങിലും ഹൽദി ചടങ്ങുകളിലും പങ്കെടുത്ത മണിക്കുട്ടന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇരുവരും ബി​ഗ് ബോസ് കഴിഞ്ഞശേഷവും അടുത്ത സുഹൃത്തുക്കളായി ഇപ്പോഴും തുടരുന്നുണ്ട് എന്നതിൽ സോഷ്യൽമീഡിയയിലെ ഇരുവരുടെയും ആരാധകരും സന്തോഷത്തിലാണ്.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  Also read: യുവത്വം നിലനിര്‍ത്താന്‍ പാമ്പിന്റെ ചോര കുടിക്കും, സല്‍മാന്‍ ഖാന്റെ കല്യാണം എപ്പോള്‍? അനില്‍ കപൂര്‍

  Read more about: anoop bigg boss television
  English summary
  Bigg Boss Malayalam Season 3 Fame Anoop Krishnan talks about the biggest gift given to Isha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X