For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടൻ ഒന്നാം സ്ഥാനത്തിന് യോഗ്യനല്ല, ഇതാണോ വിന്നറാകാനുള്ള ഗുണം, വിമർശനവുമായി ആരാധകർ

  |

  മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് സീസൺ 3 യുടെ വിജയിയെ പ്രഖ്യാപിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയായിരുന്നു ഫിനാലെയ്ക്കായി കാത്തിരുന്നത്. ആദ്യ രണ്ട് സീസണുകളെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാം ഭാഗത്തിന് ലഭിച്ചത്. രസകരമായ ടാസ്ക്കുകളായിരുന്നു ഇക്കുറി മത്സരത്തിൽ ഉൾപ്പെടുത്തിയത്. മത്സരാർഥികളുടെ തിരഞ്ഞെടുപ്പിലും സീസൺ 3 വ്യത്യസ്തത പുലർത്തിയിരുന്നു.

  manikuttan

  മണിക്കുട്ടനെ കുറിച്ചുള്ള അഭിപ്രായം തുറന്ന് പറഞ്ഞ് സൂര്യ, പറയാൻ സങ്കടമുണ്ടോ എന്ന് മോഹൻലാൽ

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ബിഗ് ബോസ് സീസൺ 3 യിൽ പങ്കെടുത്തിരുന്നു. രണ്ടാം സ്ഥാനം നേടിയ സായി വിഷ്ണു ബിഗ് ബോസിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടത്. മൂന്നാം സ്ഥാനം നേടിയ ഡിംപൽ ഭാൽ, ഋതു, അഡോണി എന്നിവരും പുതുമുഖങ്ങളായിരുന്നു. എന്നാൽ വളരെ ചെറിയ സമയം കൊണ്ട് ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.

  ബിഗ് ബോസ് ഫിനാലെയിലൂടെ രഹസ്യം പരസ്യമാക്കും, വലിയ ട്വിസ്റ്റുമായി മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ......

  ബിഗ് ബോസ് ഷൂട്ടിങ്ങ് കഴിഞ്ഞതിന് പിന്നാലെ തന്നെ വിജയികളെ കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ബിഗ് ബോസ് സീസൺ 3 യുടെ വിന്നറെ കുറിച്ചാണ്. മണിക്കുട്ടൻ വിജയിയാകാൻ അനിയോജ്യനല്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഫിനാലെയുടെ ടെലികാസ്റ്റിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

  ഷോയിൽ നിന്ന് ഇടയ്ക്ക് പുറത്ത് പോയ വ്യക്തിയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തത് ശരിയായില്ല എന്നാണ് ഒരു വിഭാഗം പേർ പറയുന്നത്. ''വളരെ മോശമായ തീരുമാനമാണ് ഇത്. ഷോയിൽ നിന്ന് പേടിച്ച് ഓടി പോയ ഒരു വ്യക്തിയ്ക്ക് ലോകം മുഴുവൻ പ്രശസ്തമായ ഈ ഷോയുടെ വിജയിയായി തിരഞ്ഞെടുതത്ത്.പേടിച്ചു QUIT ചെയ്തു പോയ മണിയ്ക്ക് കപ്പോ, ശെരിക്കും ക്വിറ്റ് ചെയ്യാൻ വേണ്ടി അല്ലേ അന്നത് പറഞ്ഞത്, അത് അഭിനയമായിരുന്നോ,മണിക്കുട്ടൻ ആണെന്ന് മണിക്കുട്ടന് തന്നെ നന്നായി അറിയാം..ബാക്കി ഉള്ളോർക്കും അറിയാം..എന്തിനാ ഓവർ പ്രഹസനം. ക്വിറ്റ് ചെയ്യാനുള്ള മനസാണോ വിജയിയാകാൻ വേണ്ട യോഗ്യത. ഇത് സ്ക്രിപ്റ്റട്ടും പ്ലാൻ ചെയ്ത വിജയിയുമാണ്. എന്തിനാണ് ഇങ്ങനെയൊരു പ്രഹസം'' എന്നൊക്കയാണ് ലഭിക്കുന്ന കമന്റുകൾ. നെഗറ്റീവ് കമന്റുകൾ വരുമ്പോഴും മണിക്കുട്ടനെ അഭിനന്ദിച്ചും താരത്തിന്റെ വിജയത്തിൽ പങ്കുചേർന്നും നിരവധി പേർ എത്തുന്നുണ്ട്.

  ഷോയുടെ തുടക്കം തന്നെ മികച്ച ഫാൻസിനെ നേടാൻ മണിക്കുട്ടന് കഴിഞ്ഞിരുന്നു. ഹൗസിന് അകത്തും നടന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. മികച്ച രീതിയിൽ ഗെയിം കളിക്കുന്നതിനോടൊപ്പം തന്നെ സഹമത്സരാർഥികളുമായി അടുത്ത ബന്ധം സൂക്ഷിക്കാനും മണിക്കുട്ടന് കഴിഞ്ഞിരുന്നു. ഷോയിൽ മികച്ച രീതിയിൽ മുന്നേറുമ്പോഴാണ് ഹൗസിൽ നിന്ന് നടൻ സ്വന്തം ഇഷ്ട പ്രാകാരം പുറത്ത് പോകുന്നത്. മോഹൻലാൽ ശാസിച്ച എപ്പിസോഡിന് ശേഷമാണ് ഷോ വിടാൻ നടൻ തീരുമാനിക്കുന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം മണിക്കുട്ടൻ വീണ്ടും ഹൗസിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. ഇന്നും നടന്റെ ആ ഇടവേള നെഗറ്റീവായി ഉയരുകയാണ്.

  ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് 14 പേരുമായി മത്സരം തുടങ്ങുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഷോയിൽ ഉണ്ടായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ സീസൺ 3 ലെ മത്സരാർഥികൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ഹൗസിനുള്ളിൽ മത്സരാർഥികൾ മികച്ച ഗെയിം കളിക്കുമ്പോൾ പുറത്ത് പൂർണ്ണ പിന്തുണയുമായി പ്രേക്ഷകരും കൂടെയുണ്ടായിരുന്നു. ഹൗസിനുള്ളിലെ പോലെ ആരോഗ്യകരമായ മത്സരമായിരുന്നു പുറത്തും നടന്നത്. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ മത്സരാർഥിയാണ് മണിക്കുട്ടൻ.

  English summary
  Bigg boss Malayalam Season 3 Manikuttan is not suitable for the first possition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X