For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉള്ളില്‍ ആ കൈ ഇപ്പോഴും എന്റെ കയ്യോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്; ലാലേട്ടനെക്കുറിച്ച് സായ് വിഷ്ണു

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്ന് അറിയാനുള്ള മലയാളികളുടെ കാത്തിരിപ്പ് ഈയ്യടുത്താണ് അവസാനിച്ചത്. ഷോ അവസാനിച്ചിട്ടും നാളുകള്‍ കാത്തിരിക്കേണ്ടി വന്നിരുന്നു ആരാധകര്‍ക്കും താരങ്ങള്‍ക്കും. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു സായ് വിഷ്ണു. ബിഗ് ബോസ് വീട്ടിലേക്ക് വരുമ്പോള്‍ പൊതുജനത്തിന് അത്ര പരിചിതനായിരുന്നില്ല സായ്. എന്നാല്‍ ഷോ കഴിയുമ്പോഴേക്കും ഒരുപാട് പേരുടെ സ്‌നേഹം നേടാന്‍ സായ് വിഷ്ണുവിന് സാധിച്ചു.

  മഞ്ഞയണിഞ്ഞൊരു മഞ്ഞക്കിളിയായി നമിത; ചിത്രങ്ങള്‍ കാണാം

  മണിക്കുട്ടനൊപ്പം അവസാന നിമിഷം വരെ വിജയി ആകാനുള്ള മത്സര രംഗത്ത് സായ് വിഷ്ണുവുണ്ടായിരുന്നു. പക്ഷെ ജനങ്ങളുടെ വോട്ട് കൂടുതല്‍ കിട്ടിയത് മണിക്കുട്ടനായിരുന്നു. എങ്കിലും ഒരുപാട് നല്ല ഓര്‍മ്മകളും പ്രതീക്ഷകളുമായാണ് സായ് വിഷ്ണു ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെയില്‍ നിന്നും മടങ്ങിയത്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ഫിനാലെ വേദി പങ്കിട്ടത്തിനെക്കുറിച്ച് മനസ് തുറക്കുകയാണ് സായ് വിഷ്ണു.

  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സായ് വിഷ്ണു മനസ് തുറന്നത്. ഓരോ തവണ ലാലേട്ടന്‍ സായി എന്ന് വിളിക്കുമ്പോഴും ഉള്ളം നിറഞ്ഞാണ് സംസാരിച്ചു കൊണ്ടിരുന്നത്. ലാലേട്ടന്റെ കൈ പിടിച്ച് ഫിനാലെ വേദിയില്‍ നിന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നും സായ് പറയുന്നു. ആ വാക്കുകളിലേക്ക്.

  ''എനിക്ക് ഏറ്റവും പ്രിയപ്പെട്ട ലാലേട്ടന്റെ സിനിമയും, ഞാനും ഒരേ വര്‍ഷമാണ് പിറന്നത്. സദയം. എന്റെ ഏറ്റവും പുറകിലെ ഓര്‍മകളില്‍ പോലും സിനിമയും, സിനിമാ നടന്‍ ആവണം എന്നുള്ള സ്വപ്നവും ഉണ്ട്.കണ്ടതില്‍ ഏറ്റവും കൂടുതല്‍ ലാലേട്ടന്റെ സിനിമകളാണുള്ളത്.
  ലാലേട്ടനോടൊപ്പം ചിരിച്ചു, കരഞ്ഞു, കയ്യടിച്ചു, ആര്‍പ്പുവിളിച്ചു. അത് കൊണ്ട് തന്നെ, സിനിമയെ ഇത്രയും സ്‌നേഹിക്കാനും, സിനിമാ നടന്‍ ആവാനുള്ള തീവ്രമായ ഈ ആഗ്രഹത്തിനും ലാലേട്ടന്‍ ഏറ്റവും മനോഹരമായ കാരണം തന്നെയാണ്''.

  ''അഭിനയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ മനസു കൊണ്ട് ഗുരു സ്ഥാനത്ത് കാണുന്ന മനുഷ്യന്‍ ആണ് ലാലേട്ടന്‍. ലാലേട്ടനോടുള്ള ഇഷ്ടവും ബഹുമാനവും അദ്ദേഹം എന്ന അഭിനേതാവിനും അപ്പുറം, അദ്ദേഹത്തിന്റെ ചിന്തകളോട്, അറിവിനോട്, എഴുത്തിനോട്, വായനയോട്, യാത്രകളോടും ഒക്കെയായി പടര്‍ന്നു പന്തലിച്ചു കിടക്കുന്നു.
  സിനിമാ നടനാവാന്‍ സ്വപ്നം കണ്ടും, അതിനു വേണ്ടി അഹോരാത്രം പരിശ്രമിച്ചും, ഓരോ നിമിഷവും അതിനുവേണ്ടി എന്നെ എന്റെ ഏറ്റവും മികച്ചതാക്കി ഒരുക്കിയും ഈ യാത്ര മുന്‍പോട്ട് പോകവെ ആണ്, ഒരു ദിവസം , എനിക്ക് ഒരു റോസാപ്പൂവും തന്ന് ലാലേട്ടന്‍ ലോകത്തിന് എന്നെ പരിചയപ്പെടുത്തുന്നത്.
  കാലം എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു അത്''.

  ''പിന്നീടു ഓരോ തവണ ലാലേട്ടന്‍ സായി എന്ന് വിളിക്കുമ്പോഴും ഉള്ളം നിറഞ്ഞാണ് സംസാരിച്ചു കൊണ്ടിരുന്നത്. ലാലേട്ടന്റെ കൈ പിടിച്ച് ഫിനാലെ വേദിയില്‍ നിന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. എന്റെ ഉള്ളില്‍ ഞാന്‍ ആ കൈ ഇപ്പോഴും എന്റെ കയ്യോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. ലാലേട്ടനോടൊപ്പം'' എന്നു പറഞ്ഞാണ് സായ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Also Read: മമ്മൂട്ടിയെ ബന്ധപ്പെടാനുള്ള നമ്പറും വിലാസും നൽകി ഗൂഗിൾ, നടന്റെ ആസ്തി വിവരങ്ങളും വെളിപ്പെടുത്തി

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ രണ്ടാം സ്ഥാനത്തെത്തിയ സായ് വിഷ്ണുവിന് സമ്മാനം നല്‍കിയില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ രംഗത്ത് എത്തുകയുണ്ടായിരുന്നു. ഒന്നാം സ്ഥാനക്കാരന് മാത്രം ട്രോഫി നല്‍കി രണ്ടാം സ്ഥാനക്കാരന് ഒന്നും നല്‍കാതിരുന്നത് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇത് ശരിയല്ലെന്നും ബിഗ് ബോസില്‍ രണ്ടാം സ്ഥാനം എന്നൊന്നില്ലെന്നും വിജയി മാത്രമാണുള്ളതെന്നുമായിരുന്നു മറുവാദം. എന്തൊക്കെയാണെങ്കിലും തലയുയര്‍ത്തി തന്നെയാണ് സായ് വിഷ്ണു ബിഗ് ബോസിന്റെ പടിയിറങ്ങിയത്.

  English summary
  Bigg Boss Malayalam Season 3 Sai Vishnu Pens An Emotional Post About Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X