India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവരെ സസ്‌പെന്‍ഡ് ചെയ്യണം, ഇങ്ങനെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ് ബോസ് ചരിത്രത്തില്‍ ഉണ്ടാകില്ല

  |

  ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. പുതിയ രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടി ഹൗസില്‍ എത്തിയതോടെ സംഗതി കൂടുതല്‍ കളറാവുകയാണ്. ഏഴാം ആഴ്ചയിലാണ് വിനയ് മാധവും റിയസ് സലീം ഹൗസിലെത്തിയത്. വാരാന്ത്യം എപ്പിസോഡില്‍ തന്നെ മോഹന്‍ ഇവരെ ഷോയിലേയ്ക്ക് പരിചയപ്പെടുത്തി എങ്കിലും തിങ്കളാഴ്ചയാണ് ഇവര്‍ വീട്ടിലെത്തിയത്. നിലവില്‍ 14 പേരാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലുള്ളത്.

  പ്രണയം ഉണ്ടായിരുന്നു, വിവാഹത്തോട് അടുത്തപ്പോള്‍ പ്രശ്‌നമായി, കല്യാണം മുടങ്ങിയതിനെ കുറിച്ച് ജസീല

  പുതിയ മത്സരാര്‍ത്ഥികള്‍ എത്തിയതോടെ മത്സരവും വീട്ടിലെ അന്തരീക്ഷവും ആകെ മാറിയിരിക്കുകയാണ്. തണുപ്പന്‍ പ്രകടനത്തിലേയ്ക്ക് പോയ മത്സരാര്‍ത്ഥികള്‍ തിരിച്ച് ശക്തമായി ഗെയിമിലേയ്ക്ക് വന്നിട്ടുണ്ട്. ആദ്യ ആഴ്ചകള്‍ പോലെ ഹൗസും ഒന്ന് ഉണര്‍ന്നിട്ടുമുണ്ട്. 100 ദിവസം പൂര്‍ത്തിയാക്കണമെന്നുള്ള ആഗ്രഹത്തോടെയാണ് 14 മത്സരാര്‍ത്ഥികളും ഇപ്പോള്‍ ഷോയില്‍ നില്‍ക്കുന്നത്.

  കൃഷിയില്‍ താല്‍പര്യമുണ്ടോയെന്ന് ചേട്ടന്‍, പെണ്ണുങ്ങളുടെ കൃഷിയാണെന്ന് അച്ഛന്‍, പ്രണയങ്ങള്‍ പിടിച്ചപ്പോള്‍

  ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് മലയാള പേജുകളിലും ചര്‍ച്ചയാവുന്നത് ഏഴാം ആഴ്ചയിലെ വീക്കിലിടാസ്‌ക്കാണ്. ബിഗ് ബോസ് ഹൗസ് ഒരു കോടതി മുറിയായി മാറുകയായിരുന്നു. റിയാസും വിനയ് മാധവുമായിരുന്നു ന്യായാധിപന്മാര്‍. ഒരു മത്സരാര്‍ത്ഥിയ്ക്ക് മറ്റൊരു മത്സരാര്‍ത്ഥിയെ കുറിച്ചുള്ള പരാതി കോടതിയ്ക്ക് മുന്നില്‍ അവതരിപ്പിക്കാനും അത് പരിഹരിക്കാനുമുള്ള അവസരമാണ് കോടതി ടാസ്‌ക്കിലൂടെ ബിഗ് ബോസ് നല്‍കിയത്. എന്നാല്‍ ഈ ടാസ്‌ക്ക് കയ്യില്‍ നിന്ന് പോവുകയായിരുന്നു. വലിയൊരു വഴക്കിലാണ് അവസാനിച്ചത്. ടാസ്‌ക്ക് കഴിഞ്ഞതിന് ശേഷവും ഈ സംഭവത്തെ ചുറ്റിപ്പറ്റി വലിയ വഴക്ക് ഹൗസിനുള്ളില്‍ നടന്നിരുന്നു.

  കോടതിയില്‍ ആദ്യം പരിഗണിച്ചത് ലക്ഷ്മിപ്രിയയും റോണ്‍സണും തമ്മിലുള്ള കേസ് ആയിരുന്നുവെങ്കിലും സംഘര്‍ഷം നടന്നത് റിയാസും റോബിനും തമ്മിലായിരുന്നു. കോടതിയില്‍ കള്ളസാക്ഷി പറഞ്ഞതിന് റോബിന് ശിഷ വിധിച്ചതിന് പിന്നാലെയായിരുന്നു കോടതിയിലെ ജഡ്ജിയായ റിയാസും റോബിനും തമ്മില്‍ സംഘര്‍ഷത്തി ഏര്‍പ്പെട്ടത്. റോബിന്റെ വാക്കുകള്‍ പലപ്പോഴും ബീപ് ശബ്ദമിട്ട് മറയ്‌ക്കേണ്ടി വന്നു. റിയാസും ഒട്ടും പിന്നിലായിരുന്നില്ല. ഡോക്ടര്‍ നല്‍കിയ അതേ ഭാഷയില്‍ തന്നെയായിരുന്നു മറുപടി.

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ചൊവ്വാഴ്ചത്തെ ( മെയ് 10) ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുള്ള നടി അശ്വതിയുടെ വാക്കുകളാണ്. ടാസ്‌ക്കിനിടയില്‍ മത്സരാര്‍ത്ഥികള്‍ ചെയ്തത് മോശമായ പ്രവൃത്തിയായിപ്പോയി എന്നാണ് താരം സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്. ഇവരെ കുറച്ച് ദിവസം ഹൗസില്‍ നിന്ന സസ്‌പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്തണമെന്നും കുറിപ്പില്‍ പറയുന്നു.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  നടി അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ...' ന്റെ ബോസ്സേട്ടാ... എവിടുന്ന് തപ്പി എടുക്കുന്നു ഇതുപോലുള്ള ആള്‍ക്കാരെ? വീടിനെയും നാടിനെയും വിലവെക്കാത്ത കുറെ എണ്ണങ്ങളെ എങ്ങനെ കിട്ടുന്നു?. അതില്‍ ഉള്ള മറ്റുള്ളവര്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കാനായിട്ട്... ഇത്രയേറെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. ദയവു ചെയ്ത് ഭാഷാ പ്രയോഗത്തിന് ഡിസിപ്ലിനറി ആക്ഷന്‍ എടുത്തു കോണ്ടെസ്റ്റാന്റിന് തക്കതായ ശിക്ഷ അപ്പപ്പോള്‍ നല്‍കുകയോ, രണ്ടു മൂന്നു ദിവസം സസ്‌പെന്‍ഡ് ചെയ്തു മാറ്റി നിര്‍ത്തിക്കുകയോ ചെയ്യുക. ജാസ്മിന്‍ ക്യാപ്റ്റന്‍ എന്ന നി്‌ലയില്‍ ഇന്ന് ചെയ്തത് വളരെ മോശം. ചാടി കോമഡി കാണിക്കാന്‍ ആണല്ലോ ക്യാപ്റ്റന്‍ പദവി തന്നു നിര്‍ത്തിയേക്കുന്നത്. റോബിന്‍ കാണിച്ച ആക്ഷനും തെറ്റ്, തിരിച്ചു റിയാസ് പറഞ്ഞതു ഹൌ!.. എന്നായിരുന്നു അശ്വതി ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. താരത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അധികം പേരും ഡോക്ടര്‍ റേബിനെയാണ് പിന്തുണയ്ക്കുന്നത്.

  English summary
  Bigg Boss Malayalam Season 4 Actress Aswathy Opens Up About Using Poor Words In Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X