For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബലിശമായ കാര്യങ്ങള്‍ക്ക് അടികൂടും; പിടിവാശിയാണ്, സുചിത്രയുടെ മോശം സ്വഭാവത്തെ കുറിച്ച് അഖില്‍

  |

  മികച്ച കാഴ്ചക്കാരെ നേടി കൊണ്ട് ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ഷോ വിജയകരമായി എട്ട് ആഴ്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2022 മാര്‍ച്ച് 27 ന് 17 മത്സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ സീസണ്‍ 4 ന് കഴിഞ്ഞു. കൂടാതെ ആദ്യ മൂന്ന് ഭാഗത്തിന് ലഭിച്ചതിനെക്കാളും സ്വീകാര്യതയാണ് നാലിന് കിട്ടുന്നത്.

  Also Read: ക്യാമറയില്‍ നോക്കി പ്രണയിച്ചത് ഒരു നടിയെ മാത്രം, മനസ് കീഴടക്കിയ താരത്തെ കുറിച്ച് സന്തോഷ് ശിവന്‍

  ബിഗ് ബോസ് സീസണ്‍ നാല് 50 ദിവസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഷോ അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രമേയുള്ളൂ. ബിഗ് ബോസ് സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് പോകുമ്പോള്‍ ഹൗസിനുളളില്‍ ഇടം പിടിക്കുന്നത് പുതിയ വിശേഷങ്ങളാണ്.

  Also Read: ആര്‍ട്ടിസ്റ്റ് മാത്രമല്ല, ഉമ നായരെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി മോഹന്‍ അയിരൂര്‍, പരാതിയുമായി സ്വാസിക

  കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവു പേരുകളാണ് സുചിത്രയുടേയും അഖിലിന്റേയും. അടുത്ത സുഹൃത്തുക്കളാണെന്ന് ഇവര്‍ പറയുമ്പോളഴും പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള സംസാരം വരുന്നുണ്ട് . ഇവര്‍ അറിഞ്ഞോ അറിയാതേയോ അതിനായുള്ള കാരണവും ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഇപ്പോഴിതാ തന്നെ കുറിച്ചുള്ള നെഗറ്റീവ് സൂരജിനോടും അഖിലിനോടും ചോദിക്കുകയാണ് സുചിത്ര. ഗാര്‍ഡന്‍ ഏരിയയില്‍ വന്നിരുന്ന ഇവരോട് തന്നെ കുറിച്ചുള്ള നെഗറ്റീവ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. ജയിലിലായിരുന്നു സുചിത്ര.

  പിടിവാശി എന്നാണ് അഖില്‍ ആദ്യം പറഞ്ഞത്. അടുപ്പിക്കാന്‍ കൊള്ളാമോ എന്ന് ചോദിച്ചപ്പോള്‍, അടുത്തറിയാവുന്നവര്‍ക്ക് മാത്രം.അല്ലാത്തവര്‍ക്ക് വൃത്തികെട്ട സ്വഭാവമായി തോന്നും അഖില്‍ പറഞ്ഞു. ലവ വീണ്ടും സുചിത്ര ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ ഇതിനൊക്കെ കോമഡി രൂപത്തിലാണ് മറുപടി പറഞ്ഞത്. ചിലരോട് എന്തെങ്കിലും അനിഷ്ടം തോന്നിയാല്‍ അത് ഞാന്‍ പ്രകടമാക്കും. പിന്നീട് അഭിനയിക്കാന്‍ കഴിയില്ല. മുഖത്ത് നോക്കി പറയുന്നവരെയാണ് എനിക്ക് ഇഷ്ടം എന്ന് സുചിത്ര പറഞ്ഞു.

  എന്നാല്‍ ബലിശമായ കാര്യങ്ങള്‍ക്ക് വഴക്കിടുമെന്ന് പറഞ്ഞത് സുചിത്രയ്ക്ക് അത്ര ഇഷ്ടമായില്ല. മറ്റുളളവര്‍ക്ക് ബലിശമായി എന്ന് തോന്നുന്ന കാര്യങ്ങള്‍ എനിക്ക് ആവശ്യമുള്ളതായിരിക്കും. എന്താണ് ഞാന്‍ ബലിശമായി വഴക്കിട്ടതെന്ന് ആരാഞ്ഞ് കൊണ്ട് സുചിത്ര പരിഭവപ്പെട്ടു. എന്റെ വായില്‍ കമ്പിയിട്ട് കുത്തി പറയിപ്പിച്ചിട്ട് അവസാനം ഇങ്ങനെയായോ എന്നായിരുന്നു അഖിലിന്റെ പ്രതികരണം.

  മുന്‍പും തന്റെ ക്യാരക്ടറിലെ നെഗറ്റീവിനെ കുറിച്ച് പറഞ്ഞ് കൊണ്ട് സുചിത്ര എത്തിയിരുന്നു. അഖിലിനോടും സൂരജിനോടും തന്നെയായിരുന്നു പറഞ്ഞത്. തന്നെ സുഹൃത്താക്കാന്‍ കൊള്ളില്ലെന്നാണ് പറഞ്ഞത്. തന്നെ സഹിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇവരോട് പറഞ്ഞു. എന്നാല്‍ അങ്ങനെയല്ലെന്ന് സൂരജും അഖിലും പറഞ്ഞുവെങ്കിലും സുചിത്ര അംഗീകരിച്ചില്ല.

  Recommended Video

  വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals

  മത്സരാര്‍ത്ഥികളുടെ ഇടയിലും ഇവരുടെ പ്രണയകഥ ചര്‍ച്ചയായിട്ടുണ്ട്. നേരിട്ടല്ലാതെ ഇതിനെ കുറിച്ച് ചോദിക്കുന്നുമുണ്ട്. ഇതില്‍ സുചിത്ര അസ്വസ്ഥയാണ്. വീട്ടിനുള്ളിലെ ടോക്കിനെ കുറിച്ചുള്ള ആധി സുചിത്ര അഖിലിനോട് പങ്കുവെയ്ക്കുന്നു. ദില്‍ഷയേയും റോബിനേയും പോലെത്തെ പെരുമാറ്റമാണോ തങ്ങളുടെതെന്നായിരുന്നു സുചിത്ര ചോദിച്ചത്. എന്നാല്‍ അങ്ങനെയല്ലെന്ന് പറഞ്ഞ് അഖില്‍. സമാധാനപ്പെടുത്തി. എന്നാല്‍ പുറത്ത് ഇവരുടെ റിലേഷന്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്.

  ഇത്തവണത്തെ എവിക്ഷനില്‍ അഖിലും സുചിത്രയും സൂരജുമില്ല. ഇക്കുറിയും ഇവര്‍ സെയിഫായിട്ടുണ്ട്. ദിവസം 50 പിന്നിടുമ്പോള്‍ ഇതുവരേയും സുചിത്ര എവിക്ഷനിലോ നോമിനേഷനിലോ ഇടംപിടിച്ചിട്ടില്ല.

  English summary
  Bigg Boss Malayalam Season 4 Akhil Opens Up About Suchithra 's Negative Character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X