For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബി​ഗ് ബോസിൽ പങ്കെടുക്കാൻ ആ​ഗ്രഹം, ബ്ലെസ്ലിയോട് മാർ​ഗം തിരക്കി സന്തോഷ് വർക്കി, വീഡിയോ വൈറൽ!

  |

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ​ഹിന്ദിയിലും തമിഴിലുമടക്കം നിരവ​ധി സീസണുകൾ പൂർത്തിയായ ശേഷമാണ് ബി​ഗ് ബോസ് മലയാളത്തിൽ ആരംഭിച്ചത്.

  മലയാളത്തിൽ ബി​ഗ് ബോസിന്റെ നാല് സീസണുക‌ൾ ഇതുവരെ പൂർത്തിയായി. അതിൽ‌ മൂന്ന് സീസണുകൾക്ക് ​ഗ്രാന്റ് ഫിനാലെയുണ്ടായിരുന്നു. എന്നാൽ രണ്ടാം സീസൺ കൊവിഡ് കാരണം പാതിവഴിയിൽ ഉപേക്ഷിച്ചു. ബി​ഗ് ബോസ് മലയാളത്തിന്റെ നാല് സീസണുകൾക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.

  Also Read: ഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടി

  ഇതുവരെ സംപ്രേഷണം ചെയ്ത സീസണിൽ നാലാം സീസണിനായിരുന്നു ഏറ്റവും കൂടുതൽ ജനപ്രീതി നേടാനായത്. നാലാം സീസൺ മത്സരാർഥികളടക്കമുള്ള എല്ലാ ഘടകങ്ങൾകൊണ്ടും വ്യത്യസ്ത നിറഞ്ഞതായിരുന്നു. നാലാം സീസണിൽ ദിൽഷ പ്രസന്നനാണ് വിജയിയായത്.

  അപ്രതീക്ഷിതമായ പല സംഭവങ്ങളും സീസൺ ഫോറിൽ നടന്നു. വീടിന്റെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ പുറത്താക്കൽ, സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോകൽ എന്നിവെല്ലാം നാലാം സീസണിൽ കാണാമായിരുന്നു. നാലാം സീസണിൽ പങ്കെടുത്ത മത്സരാർഥികളിൽ ഓരോരുത്തരും ഇന്ന് വലിയ രീതിയിൽ ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.

  Also Read: അവനെന്നെ വഞ്ചിച്ചു; കാമുകനെ കൈയ്യോടെ പിടി കൂടിയതോടെ ആദ്യത്തെ പ്രണയം താന്‍ ഉപേക്ഷിച്ചതാണെന്ന് നടി ജാക്വലിന്‍

  ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് മാസം രണ്ടായിട്ടും ബി​ഗ് ബോസ് മത്സാരാർഥികളായിരുന്നവരെ ഇപ്പോഴും ആഘോഷിക്കുകയാണ് ബി​ഗ് ബോസ് പ്രേമികൾ. സീസൺ ഫോർ അവസാനിച്ചപ്പോഴേക്കും ആരാധകരെ വലിയ രീതിയിൽ സമ്പാദിച്ച രണ്ടുപേരാണ് ബ്ലെസ്ലിയും റോബിനും.

  രണ്ടുപേരും ചെല്ലുന്നിടത്തെല്ലാം വലിയ ജനക്കൂട്ടമാണ് ഇവരെ സ്വീകരിക്കാനും ഇവർക്ക് വേണ്ടി ആർപ്പുവിളിക്കാനും ഒത്തുകൂടുന്നത്. ബ്ലെസ്ലിക്ക് സിനിമയിൽ അഭിനയിക്കാനടക്കം നിരവധി അവസരങ്ങൾ ബി​ഗ് ബോസ് കഴിഞ്ഞപ്പോഴേക്കും ലഭിച്ചിട്ടുണ്ട്.

  അതേസമയം ബി​ഗ് ബോസ് താരം ബ്ലെസ്ലിയെ കാണാനെത്തിയ ഒരു സോഷ്യൽമീ‍ഡിയ വൈറൽ താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.

  മോഹൻലാൽ സിനിമ ആറാട്ടിന്റെ റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വർക്കി ബ്ലെസ്ലിയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ബി​ഗ് ബോസിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്നും അതിനായി താൻ‌ എന്താണ് ചെയ്യേണ്ടതെന്നും സന്തോഷ് വർക്കി ബ്ലെസ്ലിയോട് തിരക്കി.

  അതിന് ബ്ലെസ്ലി നൽകിയ മറുപടി ഇങ്ങനെയായിരുന്നു.... 'ബി​ഗ് ബോസിൽ പങ്കെടുക്കേണ്ട മത്സരാർഥികളുടെ കാര്യം ഏഷ്യാനെറ്റാണ് തീരുമാനിക്കുക. അവരെ കോൺടാക്ട് ചെയ്ത് നോക്കൂ. ചിലപ്പോൾ നിങ്ങളെ എടുക്കാൻ‌ സാധ്യതയുണ്ട്' എന്നാണ് ബ്ലെസ്ലി പറഞ്ഞത്.

  കൂടാതെ സന്തോഷ് വർക്കിക്ക് വേണ്ടി ഏഷ്യാനെറ്റിനോട് ബ്ലെസ്ലി അഭ്യർഥന നടത്തുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം.

  കൂടാതെ ബ്ലെസ്ലിക്കൊപ്പം നിന്ന് ഫോട്ടോയും സന്തോഷ് വർക്കി പകർത്തി. ബി​ഗ് ബോസിൽ പങ്കെടുക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് തനിക്ക് സോഷ്യൽമീഡിയയിൽ മെസേജ് വരികയായിരുന്നുവെന്നും ബ്ലെസ്ലി പറഞ്ഞു.

  നടി നിത്യാ മേനോനോടുള്ള പ്രണയം വെളിപ്പെടുത്തിയ ശേഷമാണ് സന്തോഷ് വർക്കി സോഷ്യൽമീഡിയയിൽ വൈറലായത്. വർഷങ്ങളായി തന്നെ പിന്തുടർന്ന് ശല്യം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന് അടുത്തിടെ അഭിമുഖത്തിൽ നിത്യാ മേനോനും പറഞ്ഞിരുന്നു. 'അയാള്‍ കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്.'

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  'ആളുകൾ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങൾ. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്നം ആയിരുന്നു ആയാൾ. അതിനുശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തിയത് ഷോക്കായി പോയി.'

  'നമ്പർ തപ്പി പിടിച്ച് തന്റെ അമ്മയേയും അച്ഛനെയും വരെ ഫോൺ ചെയ്തിട്ടുണ്ടെന്നും' നിത്യ ‌മേനോൻ‌ വെളിപ്പെടുത്തിയിരുന്നു. വീഡിയോ വൈറലായോടെ സന്തോഷ് വർക്കി സീസൺ ഫൈവിൽ മത്സരാർഥിയായി വരുന്നത് കാണാനാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് ചിലർ കമന്റായി കുറിക്കുകയും ചെയ്തു.

  Read more about: bigg boss nithya menon
  English summary
  bigg boss malayalam season 4: blesslee and santhosh varkey first conversation about bigg boss audition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X