For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിന്റെ ഭീഷണി എനിക്ക് ഏൽക്കില്ല, ദിൽഷ വിഷയത്തിൽ തെറ്റിദ്ധരിക്കപ്പെട്ടതിൽ സങ്കടം തോന്നി'; ബ്ലെസ്ലി!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് ഒരാഴ്ച പിന്നിടുമ്പോഴും അതിനോട് അനുബന്ധിച്ചുള്ള വിവാദങ്ങളും മറ്റുമാണ് ഇപ്പോഴും സോഷ്യൽമീ‍ഡിയയിൽ ചർച്ച വിഷയം. അക്കൂട്ടത്തിൽ ഏറ്റ‌വും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് റണ്ണറപ്പായ ബ്ലെസ്ലിയുടേത്.

  ഫിനാലെയോട് അടുത്തപ്പോൾ വലിയ രീതിയിൽ ഡീ​ഗ്രേഡിങ് നേരിട്ട വ്യക്തി കൂടിയാണ് ബ്ലെസ്ലി. പലരും ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് ചെറിയ ക്ലിപ്പിങുകൾ അടങ്ങിയ വീഡിയോയും പങ്കുവെച്ച് രം​ഗത്തെത്തിയിരുന്നു. ദിൽഷയുടെ ഉറ്റ സുഹൃത്ത് റോബിനും ബ്ലെസ്ലിയെ ഭീഷണിപ്പെടുത്തിയിരുന്നു.

  'നല്ല അസ്സൽ മത്തിക്കറിയാണ് അന്ന് പൃഥ്വിരാജിന്റെ തലയിൽ കമിഴ്ത്തിയത്'; അനുഭവം പറഞ്ഞ് ന‍ടി മിയ ജോർജ്!

  ഇതിന്റെ പേരിൽ ആർമികൾ തമ്മിൽ സോഷ്യൽമീഡിയ ഫൈറ്റും നടന്നിരുന്നു. ഹൗസിന് പുറത്തെത്തി ഒരാഴ്ച പിന്നിട്ടിട്ടും ബ്ലെസ്ലി ഈ വിഷയത്തിലൊന്നും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

  ഇപ്പോൾ ആദ്യമായി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്ലി തന്നെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ തനിക്ക് പറയാനുള്ളത് എന്താണെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ്.

  റോബിന്റെ ഭീഷണി ശ്രദ്ധിച്ചിട്ടില്ലെന്നും ദിൽഷയുടെ വിഷയത്തിൽ ആളുകൾ തെറ്റിദ്ധരിച്ചതിൽ സങ്കടം തോന്നിയെന്നുമാണ് ബ്ലെസ്ലി പറയുന്നത്.

  'എന്റെ കുടുംബത്തിൽ പത്താം ക്ലാസ് പാസായ ആദ്യവ്യക്തി ഞാനാണ്'; കുടുംബക്കാരുടെ വിദ്യാഭ്യാസത്തെ കുറിച്ച് രൺബീർ!

  'ഞാൻ പെട്ടന്ന് പ്രകോപിതനാകുന്ന വ്യക്തിയല്ല. അതുകൊണ്ട് തന്നെ ഇത്തരം ഭീഷണികൾ‌ എനിക്ക് കൊള്ളില്ല. ദിൽഷയുമായുള്ള വിഷയത്തിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഞാൻ അഭിപ്രായം പറയാൻ താൽപര്യപ്പെടുന്നില്ല.'

  'ഇത്തവണത്തെ ബി​ഗ് ബോസ് 24മണിക്കൂറും ലൈവ് സ്ട്രീമിങ്ങായിരുന്നല്ലോ... അതുകൊണ്ട് ആ വീഡിയോകൾ കണ്ട പ്രേക്ഷകർ അഭിപ്രായം പറയുന്നതാകും ശരിയെന്ന് എനിക്ക് തോന്നുന്നു. എനിക്ക് എതിരെ നടന്ന ഡീ​ഗ്രേഡിങിൽ എനിക്കൊന്നും പറയാനില്ല.'

  ഞാൻ എപ്പിസോഡുകൾ കണ്ടിട്ടില്ല. ഇനി വേണം എല്ലാം കാണാൻ. ഡീ​ഗ്രേഡിങ് നടന്നതിനെ കുറിച്ചൊന്നും ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ ഫാമിലിക്കൊപ്പം സമയം ചിലവഴിക്കാനും അവർക്കുണ്ടായ ബു​ദ്ധിമുട്ടുകൾ ചോദിച്ചറിയാനും അവരെ ആശ്വസിപ്പിക്കാനുമാണ് ഞാൻ‌ ഇഷ്ടപ്പെടുന്നത്.'

  'ദിൽഷയെ പ്രേക്ഷകർ വിലയിരുത്തി. അവർക്ക് വോട്ട് ചെയ്തു. അവർ ജയിച്ചു. അതിനെ കുറിച്ച് ഒന്നും പറയാൻ ഞാൻ ആളല്ല. ജാസ്മിൻ അകത്ത് വന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ‌ ഞാൻ കാരണം പുറത്തുള്ളവരിലേക്ക് തെറ്റായ സന്ദേശം പോയതിൽ സങ്കടം തോന്നി.'

  'എന്നെ കണ്ടുകൊണ്ടിരുന്നവരിൽ ചിലരെങ്കിലും അനുകരിക്കുമോ എന്നോർത്താണ് വിഷമം തോന്നിയത്. ഞാൻ മോശം ചിന്തയോടെ ദിൽഷയോട് പെരുമാറിയിട്ടില്ല. പക്ഷെ അത് പുറത്തെത്തിയപ്പോൾ ആളുകൾ തെറ്റിദ്ധരിച്ചുവെന്നത് വിഷമിപ്പിച്ചു.'​

  'ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ വിജയിയെ പ്രഖ്യാപിച്ചപ്പോഴും ടോപ്പ് ടുവിൽ എത്തിയ സന്തോഷത്തിലായിരുന്നു. മറ്റൊന്നും ചിന്തിച്ചിരുന്നില്ല.'

  'അതുകൊണ്ട് തന്നെ വിജയിയെ പ്രഖ്യാപിച്ചപ്പോൾ മറ്റുള്ളവർ പ്രേത്സാഹിപ്പിക്കാതിരുന്നത് എന്താണ് എന്ന് ചിന്തിച്ചിട്ടില്ല. ഞാൻ ഇത്രയും നാൾ ടിവിയിൽ മാത്രം കണ്ട മോഹൻലാൽ എന്ന വ്യക്തി എന്റെ കൈപിടിച്ച് നടന്നപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നല്ലോ എന്ന ചിന്തയാണ് വന്നത്.'

  ലാലേട്ടനെ കാണുമ്പോൾ അറിയാതെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നുപോകും' ബ്ലെസ്ലി പറയുന്നു. ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് വീഡിയോ പുറത്തിറങ്ങിയപ്പോൾ വളരെ പ്രകോപിതനായിട്ടാണ് റോബിൻ സോഷ്യൽമീഡിയയിൽ വന്ന് സംസാരിച്ചത്.

  താൻ ഹൗസിലുണ്ടായിരുന്നെങ്കിൽ ബ്ലെസ്ലിയുടെ മൂക്കിന് ഇടിക്കുമായിരുന്നുവെന്നാണ് റോബിൻ അന്ന് വീഡിയോയിൽ പറഞ്ഞത്.

  Recommended Video

  Blesslee First Interview: റോബിനെക്കുറിച്ച് കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല | *Interview

  ദിൽഷ കപ്പിന് യോ​ഗ്യതയില്ലാത്ത മത്സരാർഥിയാണെന്ന് വലിയ രീതിയിൽ വിമർശനമുണ്ടായിരുന്നു.

  സ്വന്തമായി ഫാൻസ് പോലും ഇല്ലാത്ത വ്യക്തി എങ്ങനെയാണ് വിജയിക്കുന്നതെന്നും റോബിന്റെ ആരാധകരുടെ വോട്ട് മാത്രമാണ് ദിൽഷയുടെ വിജയത്തിന് കാരണമായതെന്നുമാണ് ​ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം ഉയർന്ന വിമർശനം.

  എന്നാൽ താൻ നന്നായി മത്സരിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നാണ് ദിൽഷ മറുപടിയായി പറഞ്ഞത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: blesslee finally reacts to robin's threat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X