For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര് വാങ്ങുന്ന കാശിനുള്ള പണി എടുക്കട്ടെ; ഭാര്യയെ വിമര്‍ശിക്കുന്നവരോട് ധന്യയുടെ ഭര്‍ത്താവ് ജോണിന്റെ മറുപടി

  |

  ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളാണ് ധന്യ മേരി വര്‍ഗീസ്. തുടക്കം മുതല്‍ ശക്തമായ നിലപാടുകളുള്ള നടിയ്ക്ക് വലിയ പിന്തുണയും പുറത്ത് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് ചിലര്‍ നെഗറ്റീവ് കമന്റുകളാണ് ധന്യയ്ക്ക് നല്‍കിയത്. മാത്രമല്ല നടിയുടെ ഭര്‍ത്താവിന്റെ പേജിലേക്കും വിമര്‍ശനങ്ങളുമായി ചിലരെത്തി.

  അത്തരക്കാര്‍ക്കുള്ള കിടിലന്‍ മറുപടി പറഞ്ഞ് കൊണ്ടാണ് ധന്യയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ ജോണ്‍ ജേക്കബ് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജലൂടെ മകനൊപ്പം ഇരിക്കുന്ന ഫോട്ടോ പങ്കുവെച്ച ജോണ്‍, ബിഗ് ബോസിലൂടെ പ്രിയതമ നേരിടുന്നതിനെ പറ്റിയും പുറത്ത് തനിക്കും മകനും വരുന്ന അധിഷേപങ്ങളെ പറ്റിയും പറയുന്നു. വിശദമായി വായിക്കാം..

  ജോണിന്റെ വാക്കുകളിങ്ങനെയാണ്..

  'ജോഹാനെ, മറ്റു പല ഫാന്‍സുകാരും പിആര്‍ ടീമ്‌സും നമ്മുടെ ആളെ ഡീഗ്രേഡിങ്ങിന് ശ്രമിക്കുകയോ, നമ്മുടെ പ്രൊഫൈലില്‍ കേറി കമന്റ് ഇട്ട് ചൊറിഞ്ഞാലോ നമുക്കെന്താടാ? അവര് വാങ്ങുന്ന കാശിനുള്ള പണി എടുക്കട്ടെ. നമ്മുടെ ആള് നമുക്ക് പിന്നില്‍ ആകാശത്തു പറക്കുന്ന പട്ടം പോലെ ഉയരത്തില്‍ തന്നെയുണ്ട്. അതിന്റെ നൂലില്‍ പിടിച്ചു എത്ര താഴോട്ട് വെട്ടുമോ അത്രേം മേലോട്ടു ഉയര്‍ന്നോളും.

  നമുക്ക് പിന്നെ ഈ പിആര്‍ ടീംസ് ഒന്നും ഇല്ലാത്തോണ്ട് പ്രൊമോഷന്‍ റീല്‍സും പോസ്റ്റുമൊക്കെ കുറച്ചു കുറവായിരിക്കും. ആകെ ഉള്ളത് നമ്മളെ മനസിലാക്കുന്ന കുറച്ചു നല്ല സുഹൃത്തുക്കള്‍ ഉണ്ട്. നമുക്ക് അതു പോരെടാ.. അതാകുമ്പോള്‍ എല്ലാവര്‍ക്കും ജെനുവിന്‍ ഡിപി ഉണ്ട്, അത്യാവശ്യം പോസ്റ്റുകള്‍ ഉണ്ട്. അത്യാവശ്യം സുഹൃത്തുക്കള്‍ ഉണ്ട്, ജെനുവിന്‍ അക്കൗണ്ടും ആണ്..' ജോണ്‍ പറഞ്ഞ് നിര്‍ത്തുന്നു.

  താരത്തിന്റെ പോസ്റ്റിന് താഴെ പിന്തുണ അറിയിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. മുന്‍ ബിഗ് ബോസ് താരവും സീരിയല്‍ നടനുമായ അനൂപ് കൃഷ്ണനും തന്റെ സപ്പോര്‍ട്ട് കമന്റിലൂടെ നല്‍കി. ജസ്റ്റ് ഗോ എഹെഡ് എന്നാണ് അനൂപിന്റെ കമന്റ്. മുന്‍പ് സീത കല്യാണം എന്ന സീരിയലില്‍ അനൂപിന്റെ നായികയായി അഭിനയിച്ചത് നടി ധന്യ മേരി വര്‍ഗീസ് ആയിരുന്നു.

  കിടുക്കാച്ചി ക്യാപ്ഷന്‍ എന്നാണ് നടി റെനീഷ കുറിച്ചത്. അതിന് മറുപടി നല്‍കി ജോണും എത്തിയിരുന്നു. 'പിന്നില്ലാതെ, മിണ്ടാതിരിക്കുമ്പോള്‍ കുറേ ഊളകള്‍ എന്റെ പ്രൊഫൈലിലും വന്ന് കമന്റ് ചെയ്യാന്‍ തുടങ്ങി' എന്നാണ് ജോണ്‍ പറയുന്നത്.

  ജിപി വിവാഹം കഴിക്കാത്തതിന് കാരണം ദില്‍ഷയുമായിട്ടുള്ള പ്രണയം? ഒടുവില്‍ സത്യമെന്തെന്ന് പറഞ്ഞ് സഹോദരി

  സിനിമയിലും സീരിയലുകളിലും ഒരുപോലെ അഭിനയിച്ചിട്ടുള്ള നടിയാണ് ധന്യ മേരി വര്‍ഗീസ്. ഇപ്പോള്‍ സീരിയലുകളിലാണ് നടി സജീവമാവുന്നത്. ബിഗ് ബോസിലേക്ക് എത്തിയതോട് കൂടിയാണ് ധന്യയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. തുടക്കം മുതല്‍ ബിഗ് ബോസ് വീട്ടിലെ ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളാവാന്‍ ധന്യയ്ക്ക് സാധിച്ചിരുന്നു. എല്ലാ മത്സരങ്ങളിലും മോശമില്ലാത്ത രീതിയില്‍ പങ്കെടുക്കാനും വിജയിക്കാനുമൊക്കെ ധന്യയ്ക്ക് സാധിച്ചിരുന്നു.

  നിമിഷയ്ക്കിട്ട് കൊടുത്തത് ജാസ്മിനും കൊടുത്തിരുന്നേൽ വേറെ വെലൽ ആയേനെ; അശ്വതി പറയുന്നു

  Recommended Video

  എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam

  എന്നാല്‍ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളിലൂടെയും മറ്റ് മത്സരാര്‍ഥികളുടെ ആര്‍മി ഗ്രൂപ്പുകളിലുമൊക്കെ വ്യപാകമായ വിമര്‍ശനം ധന്യയ്ക്ക് നേരിടേണ്ടതായി വരുന്നുണ്ട്. ഇതേ കുറിച്ച് സംസാരിച്ച് കൊണ്ടാണ് നടിയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ് രംഗത്ത് വന്നത്.

  പെണ്ണ് വേണ്ടെന്ന് പറഞ്ഞാൽ തകരാൻ ഉള്ളതാകരുത് ഒരു ഗെയിമർ; ബിഗ് ബോസിലെ പുലിയായിരുന്ന റോബിൻ ആടായി മാറിയ കഥ

  English summary
  Bigg Boss Malayalam Season 4: Dhanya's Husband John Criticize Trollers For Making Fun About His Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X