twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷക ശ്രദ്ധ ലഭിക്കാനായി ഡോക്ടറുടെ നാടകം; വീക്കിലി ടാസ്ക്കിൽ മത്സരാർത്ഥികളുടെ ഒത്തുകളി

    |

    മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 ദിനംപ്രതി പ്രേക്ഷകരിൽ ആവേശം വർധിപ്പിക്കുകയാണ്. സംഭവബഹുലമായ പല കാര്യങ്ങളും ഇതിനിടെ ബിഗ് ബോസ് വീട്ടിൽ അരങ്ങേറുകയുണ്ടായി.

    17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ ഇപ്പോള്‍ 12 പേര്‍ മാത്രമാണുള്ളത്. ഡെയ്‌സിയും നവീനുമാണ് ഏറ്റവും ഒടുവില്‍ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയത്.

    ഫാൻസ്‌ കൂടുതലുള്ള ബിഗ് ബോസ് മത്സരാർത്ഥികളിൽ ഒരാളാണ് ഡോക്ടർ റോബിൻ. പലപ്പോഴും റോബിൻ ചെയ്യുന്ന പല കാര്യങ്ങളും ഫെയ്ക്ക് ആണെന്ന് വീട്ടിലെ മറ്റ് മത്സരാർത്ഥികൾ പറയാറുണ്ട്.

    റോബിൻ സ്ക്രീൻ സ്പെയ്സ് നേടാനായി എന്തും കാണിക്കുന്ന വ്യക്തിയാണെന്ന അഭിപ്രായം ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഉയർന്ന് കേൾക്കാറുണ്ട്. ഇത്തവണയും അത്തരത്തിൽ ഒരു സംഭവം ഉണ്ടായി.

    ഡോക്ടർ റോബിൻ നടത്തിയ നാടകം

    പ്രേക്ഷക ശ്രദ്ധ ആകർഷിക്കുക എന്ന ഉദ്ദേശത്തോട് കൂടി ഡോക്ടർ റോബിൻ നടത്തിയ നാടകത്തോടെയാണ് ബിഗ് ബോസ്സിന്റെ മുപ്പത്തി ഏഴാം ദിവസം ആരംഭിച്ചത്. റോബിന് ബിഗ്‌ബോസ്സ് വീട്ടിലെ എല്ലാവരോടും എന്തോ പറയാനുണ്ട് എന്ന് പറഞ്ഞ് വന്നു.

    എന്നാൽ മുൻപും റോബിൻ ഇത്തരത്തിൽ വന്നിട്ടുണ്ടെന്നും അന്ന് താനായിരുന്നു ക്യാപ്റ്റനോട് ഇക്കാര്യം പറഞ്ഞിട്ട് മറ്റുള്ളവരോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞതെന്നും അഖിൽ ഓർമ്മിപ്പിച്ചു.

    ഇത്തവണ ഇതേപോലെ എല്ലാവരോടും ഒരു കാര്യം പറയണമെന്ന് ക്യാപ്റ്റനായ അഖിലിനോട് ഡോക്ടർ പറഞ്ഞു. എന്നാൽ എന്താണ് കാര്യമെന്ന് അഖിലിനോട് പറയാൻ ഡോക്ടർ തയ്യാറായില്ല.

    റോബിന് എന്തോ പറയാനുണ്ട് എന്ന് കേട്ടപ്പോള്‍ തന്നെ ജാസ്മിനും നിമിഷയും എതിര്‍പ്പുമായി രംഗത്ത് വന്നു. തുടർന്ന് റോബിൻ എല്ലാരും കേൾക്കെ ആ കാര്യം ഉറക്കെ വിളിച്ച പറയുകയാണ് ഉണ്ടായത്.

    ബിഗ് ബോസ് വീട്ടിൽ രണ്ടാം വരവ് വന്ന നിമിഷ തന്നോട് ഒരു പ്ലാനുമായി വന്നുവെന്നും ബിഗ് ബോസ് വീട്ടിൽ ഒരു ഗ്രൂപ്പ് ഉണ്ടെന്നും അത് പൊളിക്കണമെന്നും പറഞ്ഞിരുന്നതായി റോബിൻ എല്ലാവരോടും വ്യക്തമാക്കി.

    എന്നാൽ ഇപ്പോൾ താൻ ആണ് പറഞ്ഞതെന്ന തരത്തിൽ ഒരു സംസാരം ബിഗ് ബോസ് ഹൗസിൽ ഉണ്ടെന്നും റോബിൻ പറഞ്ഞു. ഇത് നിമിഷയാണ് പറഞ്ഞതെന്ന് വ്യക്തമാക്കുകയായിരുന്നു റോബിൻ.

    എൽ പി ടാർജറ്റ്

    എന്നാൽ ഇത്തരത്തിൽ ഒരു സംസാരം ഹൗസിൽ നടന്നിട്ടില്ലെന്ന് റൊൺസൺ പറഞ്ഞപ്പോൾ. താൻ അങ്ങനെ ഒരു സംസാരം കേട്ടിട്ടുണ്ടെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ വാദം.

    ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയ ഡൈസിയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.

    ഡോക്ടർ റോബിൻ ബിഗ് ബോസ് ഹൗസിലെ എല്ലാവരോടും 'എൽ പി ടാർജറ്റ്' എന്ന് പറഞ്ഞതായാണ് ലക്ഷ്മിപ്രിയ ആരോപണം ഉന്നയിച്ചത്.

    എന്നാൽ റോബിൻ പറഞ്ഞ ആൾക്കാർ ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ഇല്ലാത്തതുകൊണ്ടാണ് അയ്യാൾ ഇങ്ങനെ ഒരു പ്രസംഗം നടത്താൻ മുതിർന്നത് എന്ന് സുചിത്ര പറയുകയും തുടർന്ന് വഴക്ക് അവസാനിപ്പിച്ച എല്ലാരും വീക്കിലി ടാസ്ക്കിലേക്ക് തിരിഞ്ഞു.

    ടാസ്ക്ക് മനസിലാക്കാതെ മത്സരാർത്ഥികൾ

    കട്ടകള്‍ ശേഖരിച്ച് പിരമിഡ് ഉണ്ടാക്കുക എന്നതാണ് ഈ ആഴാചത്തെ വീക്കിലി ടാസ്‌ക്. അതിന് വേണ്ടി നാല് ഗ്രൂപ്പുകളായും തിരിഞ്ഞു.

    എതിര്‍ടീമിനെ തോല്‍പ്പിക്കാന്‍ കട്ടകള്‍ തട്ടിയെടുക്കുകയോ പിരമിഡ് പൂർത്തീകരിക്കാൻ അനുവദിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ് എന്നും ടാസ്‌കിന്റെ നിയമത്തില്‍ ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.

    കട്ടകള്‍ ശേഖരിയ്ക്കും വരെ ആവേശകരമായ മത്സരമാണ് നടന്നത്. അഖില്‍, ദില്‍ഷ, സുചിത്ര എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

    ഇതിൽ അഖിലിന് നല്ല രീതിയിൽ പരിക്ക് പറ്റിയത് കാരണം വൈദ്യ സഹായം നേടേണ്ടതായി വന്നത് കൊണ്ട് ഗെയിമില്‍ നിന്ന് മാറി നിൽക്കേണ്ടി വന്നു. തുടര്‍ന്ന് മൂന്ന് ടീമുകളായിട്ടാണ് ഗെയിം കളിച്ചത്.

    കട്ടകള്‍ ശേഖരിച്ച ശേഷം പിരമിഡ് ഉണ്ടാക്കുക എന്നതായിരുന്നു അടുത്ത ടാസ്‌ക്. എന്നാല്‍ എല്ലാവരും ടാസ്ക്ക് ചെയ്തുകൊണ്ടിരുന്നത് തെറ്റായ രീതിയില്‍ ആണെന്നും, ഇങ്ങനെയാണെങ്കില്‍ ലക്ഷ്വറി ബജറ്റ് ലഭിയ്ക്കില്ല എന്നും ബിഗ്ഗ് ബോസ് മുന്നറിയിപ്പ് നല്‍കി.

    കളിക്കിടയിൽ അഖിലിന് പരിക്ക്

    ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര, സൂരജ് എന്നിവരടങ്ങുന്നതാണ് ഒരു ടീം. നിമിഷ, അപര്‍ണ, ജാസ്മിന്‍ എന്നിവര്‍ മറ്റൊരു ടീം. റോബിനും റോണ്‍സണും ബ്ലെസ്ലിയും ദില്‍ഷയും അടങ്ങുന്നതാണ് മൂന്നാമത്തെ ടീം.

    അഖിലിന് പരിക്കേറ്റപ്പോള്‍, അഖില്‍, സൂരജ്, ദില്‍ഷ എന്ന ടീം സ്പ്ലിറ്റ് ആകുകയും സൂരജ് ധന്യ ക്യാപ്റ്റനായ ടീമിലേക്കും ദില്‍ഷ റോണ്‍സണ്‍ ക്യാപ്റ്റനായ ടീമിലേക്കും മാറുകയായിരു്‌നനു.

    കട്ട ശേഖരിച്ച് പിരമിഡ് ഉണ്ടാക്കേണ്ട ടാസ്‌കില്‍, പിരമിഡ് ഉണ്ടാക്കുന്നത് വരെ എതിര്‍ ടീമിന്റെ കട്ടകള്‍ തട്ടിയെടുക്കാം എന്ന റൂള്‍ ഉണ്ടായിരുന്നു. എന്നാല്‍ ധന്യയുടെ ടീമും ജാസ്മിന്‍, അപര്‍ണ, നിമിഷ എന്നിവർ അടങ്ങുന്ന ടീമും പ്ലാന്‍ ചെയ്ത് റോണ്‍സണിന്റെ ടീമിനെ പരാജയപ്പെടുത്തുകയാണ് ഉണ്ടായത്.

    Recommended Video

    എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
    യെല്ലോ ടീമിന് വിജയം

    അവര്‍ക്കിടയില്‍ ഒരു ധാരണയും ഉണ്ടായിരുന്നു, ധന്യയുടെ ടീമിനെ വിജയിപ്പിയ്ക്കാം, പകരം തങ്ങള്‍ മൂന്ന് പേരെയും ജയില്‍ നോമിനേഷനില്‍ ഇടരുത് എന്നതുമായിരുന്നു ആ ധാരണ. ഇതനുസരിച്ചാണ് കളിച്ചത്. ജയം ധന്യ ടീമിന് കൊടുക്കുകയും ചെയ്തു.

    വെറും വീക്കിലി ടാസ്‌ക് എന്നതിനപ്പുറം, ക്യാപ്റ്റന്‍സി ടാസ്‌കും, എവിക്ഷന്‍ നോമിനേഷനില്‍ നിന്ന് പുറത്താകാനും ലക്ഷ്വറി ബജറ്റ് കിട്ടാനും വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ ടാസ്ക്ക്.

    ഗെയിമിന്റെ അവസാനം മൂന്നു ടീമുകളും സുചിത്ര, ധന്യ, ലക്ഷ്മി പ്രിയ റോബിൻ എന്നിവർ അടങ്ങിയായ യെല്ലോ ടീമിനെയാണ് വിജയികളായി പ്രഖ്യാപിച്ചത്.

    English summary
    Bigg Boss Malayalam season 4 Dr Robin's play to catch the audience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X