For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂക്കില്‍ പല്ല് വന്നിട്ടാണോ കല്യാണം? ബിഗ് ബോസില്‍ നിന്നും ഇറങ്ങിയാലുടന്‍ കല്യാണം കഴിക്കുമെന്ന് റോബിന്‍

  |

  മലയാളത്തിലെ റിയാലിറ്റി ഷോ സമവാക്യങ്ങളെ തിരുത്തിക്കുറിച്ച ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. മത്സരാര്‍ത്ഥികളുടെ യഥാര്‍ത്ഥ പോരാട്ടവീര്യം തിരിച്ചറിയാന്‍ പോകുന്ന ദിവസങ്ങളായിരിക്കും ഇനിയുള്ളത്. അറുപത് ദിനങ്ങള്‍ പിന്നിട്ടുകഴിഞ്ഞു ബിഗ് ബോസ്.

  ഈ ആഴ്ചത്തെ വീക്ക്‌ലി ടാസ്‌ക്ക് കഴിഞ്ഞ വലിയ ആശ്വാസത്തിലാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികളെല്ലാം. ഇനി ആരെല്ലാം ജയിലില്‍ പോകണമെന്നും നോമിനേഷന്‍ ലിസ്റ്റില്‍ വരുമെന്നും കാത്തിരിക്കുകയാണ് ഓരോരുത്തരും. അതിനിടയില്‍ കിട്ടിയ ഇടവേളകളില്‍ മറ്റു കാര്യങ്ങള്‍ സംസാരിക്കുകയാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികളില്‍ പലരും.

  ഹൗസ് വിട്ട് വെളിയില്‍ ഇറങ്ങിയ ശേഷമുള്ള ഭാവിജീവിതത്തെക്കുറിച്ച് എല്ലാവരും വലിയ ചിന്തയിലാണ്. പ്രേക്ഷകരുടെ സ്വീകാര്യതയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

  കിച്ചണില്‍ വെച്ച് അതേക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ റോബിനും ലക്ഷ്മിപ്രിയയും ധന്യയും. ബിഗ് ബോസിന് ശേഷം എന്താണ് അടുത്ത പ്ലാനെന്തെന്ന് ചോദിക്കുകയാണ് ഇപ്പോള്‍ ധന്യ. ആശുപത്രി തുടങ്ങുകയാണോ അതോ കല്യാണം കഴിയ്ക്കാനാണോ ആഗ്രഹിക്കുന്നത് എന്നായിരുന്നു അറിയേണ്ടത്. പക്ഷെ, താനൊന്നും തീരുമാനിച്ചിട്ടില്ലെന്നും ഇവിടെനിന്ന് ഇറങ്ങുമ്പോഴുള്ള അവസ്ഥ അനുസരിച്ചായിരിക്കും കാര്യങ്ങളെന്നും റോബിന്‍ പറയുന്നു. പക്ഷെ, എന്തായാലും കല്യാണം കഴിച്ചിരിക്കുമെന്നാണ് റോബിന്‍ പറയുന്നത്.

  'ഇതില്‍ കൂടുതല്‍ എന്ത് അന്തസ്സാണ് കാണിക്കുക?'; ടാസ്‌കിനിടെ മനംനൊന്ത് പൊട്ടിക്കരഞ്ഞ് ജാസ്മിന്‍

  ലക്ഷ്മിപ്രിയ റോബിന്‍ പറഞ്ഞത് ഏറ്റുപിടിയ്ക്കുകയാണ്. 32 വയസ്സായില്ലേ, കല്യാണം കഴിയ്ക്കാന്‍ പ്രായമായെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അത് ശരിവെച്ച ധന്യ ഇപ്പോള്‍ കല്യാണം കഴിച്ചില്ലെങ്കില്‍ പിന്നെ മൂക്കില്‍ പല്ലുവന്നിട്ടാണോ കല്യാണം എന്നു ചോദിക്കുന്നു. അതുകൊണ്ട് കല്യാണം കഴിച്ചേ തീരൂ എന്നാണ് ധന്യയുടെ അഭിപ്രായം.

  അതിനിടയില്‍ തന്റെ അനിയത്തിയുടെ കല്യാണം ഉടനെ കാണുമെന്നും അതിനു ശേഷം മാത്രമേ തന്റെ കല്യാണത്തെക്കുറിച്ച് തീരുമാനമെടുക്കൂ എന്നും റോബിന്‍ സൂചിപ്പിക്കുന്നു. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വെച്ചായിരിക്കും കല്യാണമെന്നും റോബിന്‍ പറയുന്നുണ്ട്.

  നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടോ? അഖിലിനോട് തുറന്നുചോദിച്ച് സുചിത്ര

  അതിനിടെ തൊട്ടടുത്തിരിക്കുന്ന ദില്‍ഷയുടെ കല്യാണത്തെക്കുറിച്ചും പ്ലാനുകള്‍ തയ്യാറാക്കുകയാണ് വിനയ്‌യും റോണ്‍സണും. ദില്‍ഷയുടെ കല്യാണത്തിന് സ്‌പെഷ്യല്‍ ഫുഡ്ഡായി മലമന്തി ഉണ്ടാക്കിയാലോ എന്നാണ് റോണ്‍സണ്‍ ചോദിക്കുന്നത്.

  എന്നാല്‍ ഇതുകേട്ട് ചിരി സഹിക്കാനാവാതെ വിനയ്‌യും ദല്‍ഷയും 'മലമന്തിയോ അതെന്ത് സാധനം!' എന്ന അത്ഭുതത്തോടെ ഇരിക്കുകയാണ്. കോഴിക്കോട്ടുകാര്‍ക്ക് ഒരു വെറൈറ്റി ആയിക്കോട്ടെ എന്നു വിചാരിച്ചാണ് മലമന്തി ഉണ്ടാക്കാം എന്ന് റോണ്‍സണ്‍ പറയുന്നത്.അവിടെ കുഴിമന്തി ഉണ്ട്, പക്ഷെ, മലമന്തി ഇല്ല. മലയുടെ മുകളില്‍ വെച്ച് ഉണ്ടാക്കുന്ന ഭക്ഷണമാണ് മലമന്തിയെന്ന് റോണ്‍സണ്‍ തമാശയായി പറയുകയാണ്.

  മലയില്‍ നിന്ന് കിട്ടുന്ന എല്ലാ സാധനവും അതില്‍ കാണും. പേരും ഭക്ഷണവുമായി വലിയ ബന്ധമുണ്ടെന്നും റോണ്‍സണ്‍ ദില്‍ഷയോട് തമാശയായി പറയുന്നു. എങ്കില്‍പ്പിന്നെ കല്യാണത്തിന് ഒരു കടല്‍മന്തി കൂടി ആയിക്കോട്ടെ എന്ന് റോണ്‍സണ് മറുപടി കൊടുക്കുകയാണ് ദില്‍ഷ.

  'റോബിൻ കണ്ണ് തട്ടാതിരിക്കാനുള്ള കുമ്പളങ്ങ'യാണെന്ന് സുചിത്രയും ലക്ഷ്മിയും, 'പുളിശ്ശേരി വെക്കുമെന്ന്' ധന്യ!

  Recommended Video

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  'ബ്ലെസ്ലി ചീഞ്ഞ മത്തി, റോൺസൺ പടവലം പോലെ, ദിൽഷ തുടുത്ത ക്യാരറ്റിന് സമം'; പരിഹസിച്ച് സുചിത്രയും ലക്ഷ്മിപ്രിയയും!

  അതേസമയം റോബിന്റെ വാക്കുകള്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുകയാണ്. ഡോക്ടര്‍ എന്തായാലും പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്. ഇനി അത് നടത്തിക്കൊടുക്കട്ടെ എന്നാണ് മിക്ക ആരാധകരുടെയും കമന്റ്. റോണ്‍സണ്‍ ചിരിപ്പിച്ചു കൊല്ലുകയാണല്ലോ എന്നും ചിലര്‍ കുറിക്കുന്നു.

  മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. അപര്‍ണ കഴിഞ്ഞ വാരം എവിക്ട് ആയിരുന്നു.

  English summary
  Bigg Boss Malayalam Season 4: Dr Robin To Lakshmi Priya And Dhanya He Has Plan To Get Married After The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X