Don't Miss!
- News
ഭരണഘടന വിരുദ്ധ പ്രസംഗം;സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Finance
എന്തുകൊണ്ടാണ് നിങ്ങൾ സമ്പന്നനാകാത്തത്? ഇതാ 5 കാരണങ്ങൾ
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Automobiles
നിരത്തില്‍ കുതിക്കാന്‍ Aventador Ultimae Coupe; ആദ്യ യൂണിറ്റ് മുംബൈയില്‍ എത്തിച്ച് Lamborghini
- Technology
BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
'ചേച്ചി അങ്ങനെയും റോബിന് ഇങ്ങനെയും'; ചൊറിയാന്‍ നോക്കിയ ജാസ്മിനെ പുച്ഛിച്ച് തള്ളി ലക്ഷ്മിപ്രിയയും റോബിനും
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന പുത്തന്‍ ടാസ്ക്കുകളുമായി ഏറെ രസകരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് സീസണ് 4. അമ്പത് വിജയദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെല്ലാം പുതിയൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. തല്ലുപിടിത്തവും വഴക്കും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം മാറ്റിവെച്ച് ഗെയിം സ്പിരിറ്റോടെ മത്സരിക്കാന്‍ തയ്യാറായിരിക്കുകയാണ് എല്ലാവരും. അതിനായി കഴിഞ്ഞ ദിവസം മുതല്‍ ബിഗ് ബോസ് കൊടുക്കുന്ന ടാസ്ക്കുകളും ഏറെ രസകരമായിത്തന്നെ അവര്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.
സാധനങ്ങള്‍ വീണ്ടെടുക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ അത് ഹൗസിനുള്ളിലെ പുതിയൊരു ഹാര്മണിയെയാണ് വെളിയില്‍ കൊണ്ടുവന്നത്. ഇതുകണ്ട് പ്രേക്ഷകര്‍ക്കും വലിയ സന്തോഷമായിട്ടുണ്ട്. കീരിയും പാമ്പും പോലെ നിന്ന് വഴക്കിട്ടവര്‍ ഇപ്പോള്‍ ശാന്തരാണ്. എന്താണ് ഗെയിം എന്ന് മനസ്സിലാക്കി ഓരോ ചുവടും സൂക്ഷിച്ച് മുന്നേറുകയാണ് ഓരോ മത്സരാര്‍ത്ഥിയും.

വളരെ രസകരമായിരുന്നു ഇന്ന് ഹൗസിലുള്ളവര്ക്കായി കൊടുത്ത മോണിംഗ് ടാസ്ക്ക്. ജാസ്മിനോട് ചെയ്യാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ജിംനേഷ്യത്തിലെ ഉപകരണങ്ങളെ ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികളായി സങ്കല്പിച്ച് അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നും ശരിയായ രീതിയില്‍ അവ കൈകാര്യം ചെയ്തില്ലെങ്കില്‍ അവ എങ്ങനെയെല്ലാം ദോഷകരമാകുമെന്നും പറഞ്ഞുകൊടുക്കുക എന്നതായിരുന്നു ബിഗ് ബോസ് ജാസ്മിന് കൊടുത്ത ടാസ്ക്ക്.
Also Read:നീ പറഞ്ഞത് ശരിയാണ്, അവളുടേത് നാടകം! ധന്യയെ ജാസ്മിനെതിരെ തിരിക്കാന്‍ കുത്തിതിരിപ്പുമായി റോബിന്!

ആദ്യം ലക്ഷ്മിപ്രിയയിലാണ് ജാസ്മിന് ആരംഭിച്ചത്. റെസിസ്റ്റന്‍സ് ബാന്റ് എന്നാണ് ലക്ഷ്മിപ്രിയയെ ജാസ്മിന് ഉപമിച്ചത്. റസിസ്റ്റന്റ് ബാന്റ് എത്ര വേണമെങ്കിലും വലിച്ചു നീട്ടാം. പക്ഷെ, പെട്ടെന്നെങ്ങാനും കൈ മാറ്റിയാല്‍ വലിയ ശബ്ദത്തോടെ തിരിച്ചടിക്കും. റസിസ്റ്റന്സ്് ബാന്റ് നമുക്ക് വളരെ പ്രയോജനം ഉള്ള ഒരു വസ്തുവാണ്. പക്ഷെ, കൈവിട്ടാല്‍ പെട്ടെന്ന് തിരിച്ചടിക്കും. അതൊരു റിയാലിറ്റിയാണ്. അപ്പോള്‍ നമ്മളെന്ത് ചെയ്യും? റെസിസ്റ്റന്‍സ് ബാന്റ് ഉപയോഗിക്കേണ്ട എന്നുവെക്കാം. വേറെ ഉപകരണങ്ങള്‍ ഉപയോഗിച്ച് നമുക്കു കാര്യം നടത്താം.
ചേച്ചിയും അതുപോലെയാണ്. എത്ര വേണമെങ്കിലും ചേച്ചി നമുക്ക് വേണ്ടി റസിസ്റ്റ് ചെയ്യും. പക്ഷെ എപ്പോള്‍ കൈവിട്ടുപോകുന്നോ അപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും. നമുക്കു പോലും പലപ്പോഴും നിയന്ത്രിക്കാന്‍ സാധിക്കില്ല. ഇതുകേട്ട് ലക്ഷ്മിപ്രിയ കൊള്ളാമെന്ന് പറഞ്ഞ് ജാസ്മിനെ അഭിനന്ദിക്കുകയായിരുന്നു.

അടുത്തതായി ജാസ്മിന്റെ നറുക്ക് വീണത് മെയിന്‍ ശത്രു ഡോ.റോബിനായിരുന്നു. റോബിനെ വെയിറ്റ് സൂക്ഷിച്ചുവെക്കുന്ന റാക്കിനെപ്പോലെയാണ് ജാസ്മിന് ഉപമിക്കുന്നത്. ഏത് ജിമ്മില്‍ ചെന്നാലും ആദ്യം ഇന്‍സ്ട്രക്ടര്‍ കൊടുക്കുന്ന ആദ്യ നിര്‍ദ്ദേശമാണ് വെയിറ്റെല്ലാം ഉപയോഗശേഷം എടുത്തുവെക്കണമെന്നുള്ളത്. എന്നാല്‍ ഒരിക്കലും റാക്കില്‍ വെയിറ്റ് ഇരിക്കില്ല. അത് തറയില്‍ തന്നെയായിരിക്കും. അതുപോലെയാണ് റോബിനും. എല്ലാ ജിമ്മിലും വേണ്ട ഒരു സംഗതിയാണ് ഈ റാക്ക്. പലപ്പോഴും അത് ശൂന്യമായി തന്നെ കിടക്കുകയായിരിക്കും. ആര്‍ക്കും അതുകൊണ്ടൊരു പ്രയോജനവുമില്ല. റോബിന് ഇതുകേട്ട് പഞ്ചപുച്ഛമടക്കി ചിരിച്ച് നിസ്സാരമായി തള്ളിക്കളയുന്നു. പതുക്കെയെങ്കിലും എന്തോ പറയുന്നുണ്ട്. റോബിന്റെയൊപ്പം ദില്‍ഷ കൂടി ഇതെല്ലാം കേട്ട് ഇരിക്കുകയാണ്. ദില്‍ഷയും ഇതെല്ലാം കേട്ട് ചിരിച്ച മുഖഭാവത്തോടെയാണ് ഇരിക്കുന്നത്.
മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ് 4-ല്‍ ഇപ്പോള്‍ 13 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്, ദില്‍ഷ, ബ്ലെസ്ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ, ജാസ്മിന് എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്.