For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫിനാലെയിലേക്ക് കടക്കുമ്പോൾ ബിഗ് ബോസ് മലയാളത്തിന്റെ പേരിൽ തട്ടിപ്പ്, അനുഭവം പങ്കുവെച്ച് താരം

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ വലിയ വിജയമായിരുന്ന ഷോ, 2018 ലാണ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയ്ക്ക് ആദ്യ സീസണിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മലയാളത്തിൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഹിന്ദി ഷോയ്ക്ക് കേരളത്തിൽ കാഴ്ചക്കാരുണ്ടായിരുന്നു. ഇപ്പോൾ മൂന്ന് സീസണുകളാണ് കഴിഞ്ഞിരിക്കുന്നത്. മൂന്നാം സീസണിന്റെ ഫിനാലെയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  ഹോട്ട് ലുക്കിൽ മലൈക അറോറ, നടിയുടെ ചിത്രം നോക്കൂ

  ആദ്യ സീസൺ മാത്രമായിരുന്നു 100 ദിവസം പൂർത്തിയാക്കിയത്. രണ്ട് മൂന്നും ഭാഗങ്ങൾ കൊവിഡ് കാരണം നിർത്തി വയ്ക്കുകയായിരുന്നു. അതേസമയം നാലാം സീസൺ ഉടൻ ആരംഭിക്കുമെന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസിന്റെ പേരിൽ നടക്കുന്ന ചതിയെ കുറിച്ചാണ്. നടൻ മനോജ് കുമാറാണ് ഇക്കാര്യം പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയുടെ പേരിൽ പണം തട്ടാൻ ശ്രമിക്കുന്നതിനെ കുറിച്ചാണ് നടൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

  ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam

  തന്റെ സുഹൃത്തിന് ബിഗ് ബോസിന്റെ പേരിൽ വന്ന വ്യാജ ഫോണിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വേറെ നാല് പേർക്കും ഇത്തരത്തിലുള്ള ഫോൺ വന്നിരുന്നുവെന്നും മനോജ് പറയുന്നു. സഞ്ജു എന്ന ആളുടെ സംഭാഷണം കേൾപ്പിച്ചു കൊണ്ടാണ് മനോജ് ബിഗ് ബോസിന്റെ പേരിൽ നടക്കുന്ന ചതിയെ കുറിച്ച് വെളിപ്പെടുത്തിയത്. കൂടാതെ സ്ഞജു എന്ന വ്യക്തിയുടെ കൈയ്യിൽ നിന്ന് പൈസ ചോദിച്ചതായും മനോജ് പറയുന്നുണ്ട്.

  നടന്റെ വാക്കുകൾ ഇങ്ങനെ..ഏഷ്യനെറ്റിനോ ബിഗ് ബോസ് പരിപാടി സംഘടിപ്പിക്കുന്നവർക്കോ നിങ്ങളുടെ ഒരു രൂപ പോലും ആവശ്യമില്ല. ഇങ്ങനെ ചോദിച്ചാൽ നല്ല മറുപടിയും കൊടുത്തേക്കണം. ഏഷ്യനെറ്റിന് മാത്രമല്ല മുൻനിരയിൽ നിൽക്കുന്ന ഒരു ചാനലും ഇത്തരത്തിൽ പൈസ വാങ്ങില്ലെന്നും നടൻ പറയുന്നു. കൂട‍ാതെ സ‍ഞ്ജു പോലീസിൽ പരാതി കൊടുത്തതായും മനോജ് വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ തന്റെ അറിവിൽ ബിഗ് ബോസ് സീസൺ 4 ന്റെ ഓഡീഷൻ ആരംഭിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു

  സീസൺ3 യുടെ ഫിനാലെ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരുപാട് അണിയറ പ്രവർത്തകർ പങ്കെടുക്കുന്ന ഷോയാണിത്. അതിനാൽ തന്നെ വളരെ പെട്ടെന്ന് ആരംഭിക്കാൻ കഴിയില്ല. ഇപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സീരിയൽ ചിത്രീകരണം നടക്കുന്നത്. 15, 20 പേർ മാത്രമാണുള്ളത്. അത്തരത്തിൽ ബിഗ് ബോസ് ഷോ നടത്താൻ കഴിയില്ല. അതിനാൽ അൽപം ബിഗ് ബോസ് ഫിനാലെേയ്ക്ക് അൽപം കൂടി കാത്തിരിക്കേണ്ടി വരും. അതുെകാണ്ട് തന്നെ സീസൺ 4 ന്റെ കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകാൻ

  സീസൺ 4 ന്റെ പേര് പറഞ്ഞ് വിളിക്കുന്നവർക്ക് നല്ല മറുപടി കൊടുത്തേക്കണമെന്നു മനോജ് പ്രേക്ഷകരോട് പറയുന്നുണ്ട്. കൊവിഡ് കാലമായത് കൊണ്ട് തന്നെ പണപരമായ ഇടപാടുകളൊക്കെ ഓൺ ലൈൻ വഴിയാണ് നടക്കുന്നത്. അതിനാൽ നമുക്ക് ആരേയും നേരിൽ കാണാൻ സാധിക്കില്ല. ഒരിക്കലും ഏഷ്യനെറ്റോ ബിഗ് ബോസോ നിങ്ങളോട് പൈസ ചോദിക്കില്ലെന്നും താരം ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നതം

  അതേസമയം ബിഗ് ബോസ് സീസൺ 3 യുടെ ഫിനാലെ ഉടനെയുണ്ടാകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. വ്ലോഗർ രേവതിയാണ് ഇതുസംബന്ധമായ സൂചന നൽകിയിരിക്കുന്നത്. പുറത്ത് വന്ന റിപ്പേർട്ട് പ്രകാരം ജൂലൈ 24 ന് ചെന്നൈയിൽ വെച്ചാകും ആകും ഷോ നടക്കുക. അതേസമയം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഫിനാലെ ഉണ്ടാകുമെന്നും കൊവിഡ‍് പ്രതിസന്ധിയെ തുടർന്നാണ് ഷോ നീട്ടി വയ്ക്കുന്നതെന്നും ഏഷ്യനെറ്റും ബിഗ് ബോസ് അധികൃതരും അറിയിച്ചിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫിനാലേയ്ക്കായി.

  വീഡിയോ; കടപ്പാട്, മനോജ് കുമാർ യുട്യൂബ് ചാനൽ

  Read more about: manoj kumar big boss malayalam
  English summary
  Bigg Boss Malayalam Season 4: Manoj Kumar Opens Up About Fake Audition And How Scammers Charging
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X