For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയെ നേരത്തെ അറിയാം, പണ്ട് മുതലെ ഇങ്ങനെയാണ്,റംസാന്റെ വാക്കുകള്‍ വൈറലാവുന്നു

  |

  കഴിഞ്ഞു പോയ മൂന്ന് സീസണുകളെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ബിഗ് ബോസ് സീസണ്‍ നാലിന് കഴിഞ്ഞിരുന്നു. ഷോ എന്താണെന്ന് മനസിലാക്കി കൊണ്ട് ഗെയിമിനെ അതേ രീതിയില്‍ കാണുന്ന വ്യത്യസ്തരായ 20 പേരായിരുന്നു ഹൗസില്‍ വന്ന് പോയത്. മത്സരാര്‍ത്ഥികള്‍ക്ക്‌ ഷോയെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നത് കൊണ്ട് തന്നെ രണ്ടാം ദിവസം മുതല്‍ ഗെയിം ആരംഭിക്കുകയായിരുന്നു.

  കഴിഞ്ഞു പോയ സീസണുകളില്‍ കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെല്ലാ പരിഹരിച്ചു കൊണ്ടാണ് ബിഗ് ബോസ് നാലാം സീസണ്‍ തുടങ്ങിയത്. ഇത് വിജയം കാണുകയും ചെയ്തു. ബിഗ് ബോസ് ഹിന്ദി ഷോയ്ക്ക് സമാനമായ ഗെയിമും ടാസ്‌ക്കുകളുമാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഇത് നല്ല രീതിയില്‍ തന്നെ ചെയ്തു.

  Also Read: 'ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍

  തുടക്കം മുതല്‍ തന്നെ ബിഗ് ബോസ് സീസണ്‍ 4ല്‍ ചര്‍ച്ചയായ ഒരു മത്സരാര്‍ത്ഥിയാണ് ദില്‍ഷ. മലയാളി പ്രേക്ഷകരെ സംബന്ധിച്ചടത്തോളം ദില്‍ഷ പുതുമുഖമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നൃത്ത റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഡി ഫോര്‍ കഴിഞ്ഞ് ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്.

  Also Read: ലക്ഷ്മിപ്രിയയും ഫൈനല്‍ ഫൈവില്‍, പുറത്ത് പോകുന്നത് ആരൊക്കെ, ബിഗ് ബോസ് സീസണ്‍ 4ന്റെ ലാസ്റ്റ് എവിക്ഷന്‍

  ഷോയുടെ തുടക്കം മുതല്‍ തന്നെ എല്ലാവരുമായി സൗഹൃദത്തിലാവാന്‍ കഴിഞ്ഞിരുന്നു. അതുപോലെ തന്നെ ഹൗസിനുള്ളി ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ദില്‍ഷ. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് പിടിച്ച് നന്ന് പോരാടുകയായിരുന്നു. ടാസ്‌ക്കുകളില്‍ ജയിക്കുമായിരുന്നെങ്കിലും തുടക്കത്തി വളരെ തണുത്ത പ്രകടനമായിരുന്നു ദില്‍ഷ കാഴ്ച വെച്ചത്. എന്നാല്‍ മത്സരം കടുത്തതോടെ ദില്‍ഷയും സ്‌ട്രോങ്ങായി.

  Also Read: മൂന്ന് ദിവസം ബാത്ത്‌റൂമിന് അടുത്തുളള ഡോര്‍മെട്രിയില്‍ കഴിഞ്ഞു, നിരവധി അവഹേളനം സഹിച്ചു, മനസ് തുറന്ന് ഡെയ്‌സി

  ഫൈനല്‍ ഫൈവില്‍ ആദ്യമെത്തിയത് ദില്‍ഷയായിരുന്നു. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്ക് വിജയിച്ചാണ് ദില്‍ഷ ടോപ്പ് ഫൈവില്‍ എത്തിയത്. 10 ടാസ്‌ക്കുകളായിരുന്നു മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയത് ദില്‍ഷയായിരുന്നു. ഇനി ശേഷിക്കുന്ന ഒരു വാരം ഫിനാലെ മത്സരങ്ങളാവും ഹൗസില്‍ നടക്കുക. നിലവില്‍ 6 പേരാണ് ഹൗസിലുള്ളത്. ഇതില്‍ ഒരാള്‍ പുറത്ത് പോകും. ഫിനാലെയ്ക്ക് മുമ്പുള്ള മിഡ് ഡേ എവിക്ഷനിലൂടെയാവും പുറത്ത് പോവുക.

  കേവലം ഒരാഴ്ച കൂടി മാത്രമേ ഷോ അവസാനിക്കാനുള്ളൂ. ഇപ്പോഴിത ദില്‍ഷയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മുന്‍ ബിഗ് ബോസ് താരം റംസാന്‍. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ദില്‍ഷയ്‌ക്കൊപ്പം റംസാനുമുണ്ടായിരുന്നു. ദില്‍ഷ മികച്ച മത്സരാര്‍ത്ഥിയാണെന്നും നേരത്തെ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ബിഗ് ബോസ് ഹൗസില്‍ നിന്നതെന്നുമാണ് റംസാന്‍ പറയുന്നത്‌. അതുകൊണ്ട് തന്റെ വോ്ട്ട് ദില്‍ഷയ്ക്കാണെന്നും റംസാന്‍ വ്യക്തമാക്കി.

  Recommended Video

  ഞാന്‍ വലിക്കില്ല, കുടിക്കില്ല...റോബിന്റെ ശീലങ്ങള്‍ | *BiggBoss

  റംസാന്റെ വാക്കുകള്‍ ഇങ്ങനെ...' ബിഗ് ബോസ് സീസണ്‍ 4 ന്റെ ഫിനാലെ അടുത്തെത്തിയിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌ക്കില്‍ വിജയിച്ച് തന്റെ സുഹൃത്ത് ദില്‍ഷ ഫിനാലെ മത്സരാര്‍ത്ഥിയായിട്ടുണ്ട്. നേരത്തെ മുതല്‍ എനിക്ക് ദില്‍ഷയെ അറിയാം. ഞങ്ങള്‍ ഒരുമിച്ച് ഒരു റിയാലിറ്റി ഷോ ചെയ്തിട്ടുണ്ട്. അന്ന് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ബിഗ് ബോസ് ഹൗസിലും'; റംസാന്‍ പറയുന്നു

  'വളരെ ജെനുവിന്‍ മത്സരാര്‍ത്ഥിയാണ്. അതിനാല്‍ എന്റെ വോട്ട് ദില്‍ഷയ്ക്കാണ്. നിങ്ങളുടേയും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ദില്‍ഷയാണെങ്കില്‍ വോട്ട് ചെയ്യണം'; റംസാന്‍ കൂട്ടിച്ചേര്‍ത്തു.

  ദില്‍ഷയെ കൂടാതെ റിയാസ്, ബ്ലെസ്ലി, സൂരജ്, ലക്ഷ്മിപ്രിയ, ധന്യ എന്നിവരും ഫിനാലെയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജൂലൈ 3 ന് ആയിരിക്കും സീസണ്‍ 4 ന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുക.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Ramzan Muhammed Ask Vote For Dilsha, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X