For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇന്റലിജന്റ് മത്സരാര്‍ത്ഥിയെ മറക്കരുത്', പ്രിയപ്പെട്ട മത്സരാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ട് തേടി റംസാന്‍

  |

  ബിഗ് ബോസ് സീസണ്‍ 4 അവസാന ഘട്ടിലേയ്ക്ക് കടന്നിരിക്കുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രമേയുള്ളൂ. അവസാനഘട്ട മത്സരം ഹൗസില്‍ പൊടി പൊടിക്കുകയാണ്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സീസണായിരുന്നു ഇത്. മൂന്നാം സീസണ്‍ അവസാനിച്ചതിന് പിന്നാലെ തന്നെ നാലാം സീസണ്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു.

  'നിനക്കും വേറൊരുത്തനും കുറെ ടോക്സിക്ക് ഫാൻസുള്ള കാരണം പലർക്കും കരിയർ പോയി'; ബ്ലെസ്ലിയോട് റിയാസ്!

  വിവിധ ആഴ്ചകളിലായി 20 ആളുകള്‍ വന്നു പോയ ഹൌസില്‍ ഇപ്പോള്‍ വെറും ആറ് പേരാണുള്ളത്. ഇവരില്‍ ഒരാള്‍ ശനിയാഴ്ചത്തെ എപ്പിസോഡില്‍ പുറത്ത് പോകും. നിലവിലുള്ള ആറ് പേര്‍ക്കും പുറത്ത് കൈനിറയെ ആരാധകരുണ്ട്. ഫൈനല്‍ ഫൈവ് കണാതെ ഇവരില്‍ ആര് പോയാലും പ്രേക്ഷകര്‍ക്ക് നിരാശയുണ്ടാവും. ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, റിയാസ്,ധന്യ, സൂരജ് എന്നിവരാണ് നിലവില്‍ ഹൗസിലുള്ളത്.

  റോബിന്റെ അമിതാവേശം പാളി പോയി; ബ്ലെസ്ലിയെ കുറിച്ച് ബിഗ് ബോസിനകത്ത് പറഞ്ഞതിനെ പറ്റി ആരാധകര്‍

  ഷോയുടെ ആദ്യ ദിവസം മുതല്‍ ഹൗസിന് അകത്തും പുറത്തും ഒരു പോലെ ചര്‍ച്ചയായ പേരായിരുന്നു ബ്ലെസ്ലിയുടേത്. ബിഗ് ബോസ് സീസണ്‍ 4ലെ പുതുമുഖതാരമായ ബ്ലെസ്ലി വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ടാസ്‌ക്കുകളെ ബുദ്ധിപൂര്‍വമായിരുന്നു ബ്ലെസ്ലി നേരിട്ടത്. ബെസ്ലിയുടെ നീങ്ങള്‍
  പലതവണ മോഹന്‍ലാലും ബിഗ് ബോസും അഭിനന്ദിച്ചിട്ടുണ്ട്.

  പുറത്ത് ആയിരുന്നെങ്കില്‍ അടിച്ച് മുക്കാമണ്ഡ കലക്കിയേനെ; റോബിന്റെ നാടകം എന്തിനാണ്, ഉള്ള വില കളയാനോ?

  ഷോ ഏകദേശം പകുതിയില്‍ എത്തിയപ്പോള്‍ തന്നെ ബ്ലെസ്ലി ഫൈനല്‍ ഫൈവില്‍ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നുഇപ്പോഴും പ്രേക്ഷകരുടെ വിശ്വാസത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല.

  ഇപ്പോഴിത ബ്ലെസ്ലിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ബിഗ് ബോസ് സീസണ്‍ 3 മത്സരാര്‍ത്ഥി റംസാന്‍ രംഗത്ത് എത്തിയിരിക്കുകയാണ് . ഇന്‍സ്റ്റഗ്രാമിലൂടെയാണ് വോട്ട് തേടിയിരിക്കുന്നത്. കൂടാതെ വീഡിയോ സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്.

  'റി എന്‍ട്രികളുടെയും ഗെയിമുകളുടെയും കണ്ടന്റുകളുടെയും ഇടയില്‍ നമ്മുടെ ഇന്റലിജന്റ് പ്ലെയറായ ബ്ലെസ്ലിയെ വോട്ട് ചെയ്ത് വിജയിപ്പിക്കാന്‍ ആരും മറക്കരുത്', എന്നാണ് റംസാന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറയുന്നത്. റംസാന്റെ വീഡിയോ വൈറലായിട്ടുണ്ട്.

  ബിഗ് ബോസ് സീസണ്‍ നാലില്‍ വിജയി ആകാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന മത്സരാര്‍ത്ഥിയാണ് ബ്ലെസ്ലി. ഷോ ആരംഭിച്ചത് മുതല്‍ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ശക്തമായ എതിരാളിയായി ബ്ലെസ്ലി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഫൈനല്‍ സിക്‌സില്‍ എത്തിയ മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ളതും ബ്ലെസ്ലിക്കാണെന്നാണ് വിവരം.

  ദില്‍ഷയ്ക്കും വോട്ട് അഭ്യര്‍ത്ഥിച്ച റംസാന്‍ എത്തിയിരുന്നു.

  ' ബിഗ് ബോസ് സീസണ്‍ 4 ന്റെ ഫിനാലെ അടുത്തെത്തിയിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌ക്കില്‍ വിജയിച്ച് തന്റെ സുഹൃത്ത് ദില്‍ഷ ഫിനാലെ മത്സരാര്‍ത്ഥിയായിട്ടുണ്ട്. നേരത്തെ മുതല്‍ എനിക്ക് ദില്‍ഷയെ അറിയാം. ഞങ്ങള്‍ ഒരുമിച്ച് ഒരു റിയാലിറ്റി ഷോ ചെയ്തിട്ടുണ്ട്. അന്ന് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ബിഗ് ബോസ് ഹൗസിലും'.

  'വളരെ ജെനുവിന്‍ മത്സരാര്‍ത്ഥിയാണ്. അതിനാല്‍ എന്റെ വോട്ട് ദില്‍ഷയ്ക്കാണ്. നിങ്ങളുടേയും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ദില്‍ഷയാണെങ്കില്‍ വോട്ട് ചെയ്യണം' എന്നായിരുന്നു റംസാന്‍ അന്ന് പറഞ്ഞത്.

  Recommended Video

  റോബിന്റെ അമിതാവേശം കാരണം ബ്ലെസ്ലിക്ക് വോട്ട് വീഴുമോ? | *BiggBoss

  ജൂലൈ മൂന്നിനാണ് ബിഗ് ബോസ് സീസണ്‍ 4 ന്റെ ഗ്രാന്‍ഡ് ഫിനാലെ. ഇതിനായി ഷോയില്‍ നിന്ന് പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്്. ഫിനാലെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ബിഗ് ബോസ് സീസണ്‍ 4 ന്റെ ടൈറ്റി്ല്‍ വി്ന്നറെ അറിയാന്‍ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Ramzan Muhammed Asked vote For His Blesslee, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X