For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണൻ, ചാന്തുപൊട്ട്, റിയാസിൻ്റെ വിളിപ്പേരുകളിങ്ങനെ; താരത്തിനെതിരെയുള്ള സൈബർ ആക്രമണത്തിൽ മനംനൊന്ത് സുഹൃത്ത്

  |

  തൃശൂർ പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെയായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ ബിഗ് ബോസ് വീട്ടിലെ അന്തരീക്ഷം. നിറയെ വഴക്കും ബഹളവും. അതിനിടെ തല്ലും ഉണ്ടായി. റോബിനും റിയാസും തമ്മിലായിരുന്നു പ്രശ്നം.

  റോബിൻ തല്ലിയതാണോ തള്ളിയതാണോ എന്നൊന്നും റോബിന് പോലും മനസിലായിട്ടില്ല. എന്ത് തന്നെ ആയാലും 'ഫിസിക്കൽ അസോൾട്ട്... ഫിസിക്കൽ അസോൾട്ട്' എന്നുള്ള റിയാസിന്റെ നിലവിളി കേട്ട് സഹിക്കാതെ ബിഗ് ബോസ് അണ്ണൻ റോബിനെ പെട്ടിയും കിടക്കയുമായി നേരെ രഹസ്യ മുറിയിലേക്ക് വിളിപ്പിച്ചു. രഹസ്യ മുറിയിൽ ഇരിക്കുന്ന റോബിൻ ഇനി വീട്ടിനുള്ളിലേക്ക് പോകുമോ അതോ പുറത്തിറങ്ങുമോ എന്നത് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്.

  ജാസ്മിനെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് സാബുമോൻ

  റോബിനെ രഹസ്യ മുറിയിലോട്ട് മാറ്റിയപ്പോൾ മുതൽ റോബിൻ ഫാൻസിന്റെ മട്ട് മാറി. റിയാസിനെയും ജാസ്മിനെയും അവർ സമൂഹമാധ്യമങ്ങളിൽ ആക്രമിച്ച് തുടങ്ങി. ഇതൊരു ഗെയിം ഷോ മാത്രമാണെന്നും അതിലെ മത്സരാർത്ഥികൾ ഇതിനെ വെറും മത്സരമായി മാത്രം കണക്കാക്കുന്നവരാണെന്നും ആരാധകരിൽ ചിലർ മറന്നമട്ടാണ്.

  വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്കെത്തിയ മത്സരാർഥിയാണ് റിയാസ് സലിം. വന്ന അന്നു മുതൽ റിയാസ് പ്രേക്ഷക ശ്രദ്ധ നേടിയ റിയാസ് ഒരു നല്ല മത്സരാർഥിയാണെന്ന് നിസംശയം പറയാം.

  അരകെട്ടിനെക്കുറിച്ചും മാറിടത്തെക്കുറിച്ചുമെല്ലാം അഭിപ്രായം പറയുന്നത് വളരെയധികം വേദനിപ്പിച്ചു; അനന്യ പാണ്ഡെ

  പറയേണ്ട കാര്യങ്ങൾ തുറന്ന് പറയുകയും വഴക്ക് ഉണ്ടാകേണ്ട സമയത്ത് വഴക്ക് ഉണ്ടാക്കുകയും ചെയ്യുന്ന റിയാസിനെ തന്റേതായ ഒരു സ്ക്രീൻ സ്പെയ്സ് ഉണ്ടാകാൻ സാധിച്ചിട്ടുണ്ട്.

  ബിഗ് ബോസ് വീട്ടിൽ എത്തുന്നതിനു മുന്നേതന്നെ വീട്ടിലെ എല്ലാ മത്സരാർത്ഥികളെ കുറിച്ചും നല്ലപോലെ പഠിക്കുകയും തന്റെ പ്രതിയോഗികൾ ആരൊക്കെയാണെന്ന് നല്ലപോലെ മനസിലാക്കുകയും ചെയ്തശേഷമാണ് റിയാസ് ബിഗ് ബോസ് വീട്ടിൽ വന്നത്.

  വൈൽഡ് കാർഡ് എൻട്രിയായി വീട്ടിൽ എത്തിയ ദിവസം തന്നെ റോബിൻ, ദിൽഷ, ബ്ലെസ്ലി എന്നിവരെയാണ് താൻ ടാർഗറ്റ് ചെയ്യുന്നതെന്ന് പറഞ്ഞിരുന്നു.

  റിയാസ് ജാസ്മിനെ ഒരു നല്ല മത്സരാർത്ഥിയായ കണക്കാക്കുന്നു എന്ന് പറഞ്ഞ അന്നുമുതൽ സൈബർ ഇടങ്ങളിൽ ജാസ്മിന് ഒപ്പം റിയാസിനും ആക്രമണങ്ങൾ ലഭിച്ച് തുടങ്ങി.മത്സരാർത്ഥി എന്ന നിലയിൽ നല്ല രീതിയിൽ മത്സരിക്കുന്ന അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് പലപ്പോഴും കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.

  ചാന്ത്‌പൊട്ട്, ഒൻപത്, പെണ്ണൻ എന്നെല്ലാം പറഞ്ഞ് വളരെ മോശമായ രീതിയിലാണ് റിയാസിനെ സമൂഹ മാധ്യമങ്ങളിൽ പല ബിഗ് ബോസ് ആരാധകരും അധിക്ഷേപിക്കുന്നത്.

  ഹോളിവുഡ് സ്റ്റൈലിൽ റാം; ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ആവേശത്തിൽ ആരാധകർ

  ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി റിയാസിന്റെ സുഹൃത്ത് എത്തിയിരിക്കുകയാണ്. റിയാസിന്റെ സോഷ്യൽ മീഡിയ ഇപ്പോൾ ഹാൻഡിൽ ചെയ്യുന്നതും ഈ സുഹൃത്താണ്.

  കേരള സമൂഹത്തിനുള്ള ഒരു തുറന്ന കത്ത് എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു ഗെയിം ഷോയിൽ മത്സരിക്കുന്ന മത്സരാർഥിയെ ഗെയിമിന്റെ പേരിൽ മാത്രം പുറത്താക്കാനുള്ള മാർഗമാണ് വോട്ടിംഗെന്നും എന്നാൽ മെസ്സേജ് അയച്ചും കമന്റ് ഇട്ടും അല്ല ഇഷ്ടക്കേട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

  ഇനി കമന്റ് ഇടാനും മെസേജ് അയക്കാനും മാത്രമേ കഴിയു എങ്കിൽ അതും വളരെ മാന്യമായി മാത്രം ആയിരിക്കണം എന്നും പോസ്റ്റിൽ പറയുന്നു.
  ഒരാളുടെ ശാരീരിക പ്രത്യേകതകൾ വച്ചല്ല വോട്ട് ചെയ്യേണ്ടതെന്നും.

  തന്നോടും താടി വളർത്തി അഭിനയിക്കാൻ അച്ഛൻ പറഞ്ഞതായി അർജുൻ അശോകൻ; കാരണം ഇതാണ്

  കമന്റ് സെക്ഷൻ ഓഫ് ആക്കേണ്ടി വന്നത് ഈ നെറികെട്ട സമൂഹത്തിലെ സൈബർ ആക്രമണം കാരണമാണെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. വളരെ അറപ്പ് തോന്നുന്ന വാക്കുകളാണ് റിയാസിനെ കുറിച്ച് ആളുകൾ പറയുന്നത്. സമൂഹം എത്ര അധപതിച്ചു എന്ന് തെളിയിക്കുന്നതാണെന്നും പോസ്റ്റിൽ പറയുന്നു.

  Recommended Video

  പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview

  ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞിനും ഓരോ പ്രത്യേകത ഉണ്ടെന്നും അതിനെയെല്ലാം ആൺ പെൺ എന്ന രണ്ട് കുടകീഴിൽ മാത്രം നിർത്താൻ ശ്രമിക്കരുതെന്നും സ്ത്രൈണതയോ പൗരുഷമോ ഇടകലർന്നവരെ വേട്ടയാടി രസിക്കരുതെന്നും. അവർ സമൂഹത്തിൽ നിന്നും നേരിടുന്ന ആക്രമണങ്ങളും വേദനകളും മനസിലാക്കണമെന്നും പോസ്റ്റിൽ പറയുന്നു.

  അതിനിടെ കഴിഞ്ഞ ദിവസത്തെ പ്രമോയിൽ ജാസ്മിൻ ബിഗ് ബോസ് വീട് വിട്ട് പോകുന്നതാണ് നമ്മൾ കണ്ടത്. ജാസ്മിൻ കൂടി ഇറങ്ങിയാൽ റിയാസിന്റെ ബിഗ് ബോസ് വീട്ടിലെ പ്രകടനത്തെ അത് വല്ലാതെ ബാധിക്കും. പ്രത്യേകിച്ചും , ദിൽഷയും ബ്ലെസ്ലിയും റിയാസിനോട് ഒരു തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയിൽ.

  English summary
  Bigg Boss Malayalam Season 4:Riyas friends' post on calling names on cyber space goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X