twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടോപ്പ് 3-യില്‍ ഇവരെ ഉറപ്പിക്കാം, പക്ഷെ, ഷോയുടെ വിന്നര്‍ ആകാന്‍ അര്‍ഹത ഒരാള്‍ക്കു മാത്രം !

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെ അടുത്തെത്തിക്കഴിഞ്ഞു. ഈ വാരം നടക്കുന്ന എലിമിനേഷന്‍ പ്രക്രിയകൂടി പൂര്‍ത്തിയാകുമ്പോള്‍ ഇനിയുള്ള ദിവസങ്ങളുടെ ചിത്രം വ്യക്തമാകുമെന്നാണ് ബിഗ് ബോസ് നിരീക്ഷകരുടെ നിഗമനം.

    അതേസമയം ഹൗസിനുള്ളില്‍ മത്സരാര്‍ത്ഥികളുടെ എണ്ണം കുറയുന്തോറും അവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും കൂടുകയാണ്. പലപ്പോഴും ഒറ്റ തിരിഞ്ഞു ചേരിതിരിഞ്ഞും ആക്രമണങ്ങള്‍ പതിവാണ്. ലക്ഷ്മിപ്രിയയും റിയാസും വിനയ് മാധവും തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ കഴിഞ്ഞ വാരം വലിയ ബഹളം സൃഷ്ടിച്ചിരുന്നു. ഇന്നലെ മത്സരാര്‍ത്ഥികളെ കാണാന്‍ വന്ന ലാലേട്ടന്‍ എല്ലാവരോടും ഇതേക്കുറിച്ച് അഭിപ്രായവും ചോദിച്ചിരുന്നു. നിയന്ത്രിക്കണം എന്ന് തന്നെ മുന്നറിയിപ്പ് കൊടുത്താണ് ലാലേട്ടന്‍ മടങ്ങിയത്.

    ഫൈനല്‍ പ്രതീക്ഷ

    അതേസമയം ഈ വാരത്തെ എലിമിനേഷന്‍ പ്രക്രിയ കൂടി പൂര്‍ത്തിയാകുമ്പോള്‍ ഫൈനല്‍ ഫൈവിലേക്കുളള മത്സരാര്‍ത്ഥികള്‍ ആരെല്ലാം എന്നത് സംബന്ധിച്ച് ഏകദേശ ധാരണ ലഭിക്കും. ഇനിയുള്ള ദിനങ്ങള്‍ ആ കണക്കുകൂട്ടലുകളുടെയും പ്രവചനങ്ങളുടെയും ദിനങ്ങള്‍ കൂടിയാണ്.

    ഇതിനിടെ ടോപ്പ് 3-യില്‍ ആരൊക്കെ എത്തും എന്നൊരു നിരീക്ഷണം നടത്തുകയാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍. ദില്‍ഷ, ബ്ലെസ്‌ലി, റിയാസ് സലീം എന്നിവര്‍ ടോപ്പ് ത്രീയില്‍ എത്തുമെന്നും റിയാസ് തന്നെ ഷോയുടെ വിന്നറാകുമെന്നും പ്രവചിക്കുകയാണ് ഈ പോസ്റ്റിലൂടെ. എന്തുകൊണ്ടും റിയാസ് മാത്രമാണ് ഷോ വിന്‍ ചെയ്യാന്‍ അര്‍ഹനെന്നും കൂട്ടിച്ചേര്‍ക്കുന്നു.

    'മുപ്പത് സെക്കന്റുകള്‍ കൊണ്ട് അവന്‍ പറഞ്ഞത് മണിക്കൂറുകള്‍ ചിന്തിക്കാനുള്ള വിഷയം'; കയ്യടി നേടി റിയാസ്'മുപ്പത് സെക്കന്റുകള്‍ കൊണ്ട് അവന്‍ പറഞ്ഞത് മണിക്കൂറുകള്‍ ചിന്തിക്കാനുള്ള വിഷയം'; കയ്യടി നേടി റിയാസ്

    ടോപ്പ് ത്രീയില്‍ ആരെല്ലാം

    പോസ്റ്റ് ഇങ്ങനെയാണ്:' ടോപ് 3 യില്‍ ഇവരായിരിക്കും എന്ന് ഏറെ കുറെ ഉറപ്പാണ്. ആരായിരിക്കണം വിന്നര്‍? ആരാണ് അതിന് ഏറ്റവും കൂടുതല്‍ അര്‍ഹതയുള്ളത്? ആരാണ് മികച്ചത്? ഒറ്റ ഉത്തരമേയുള്ളൂ. റിയാസ് സലീം...

    ബ്ലെസ്‌ലിയും ദില്‍ഷയും പരസ്പരം പുകഴ്ത്തിയും ലവ് ട്രാക്ക് നടത്തിയും പാവം ഒരു മനുഷ്യനെ ഫസ്റ്റഫോള്‍ തല്ല് ഉണ്ടാക്കില്ലല്ലോ, ചോദിക്കാന്‍ പോവില്ലല്ലോ, നമ്മള്‍ നല്ല ഫ്രണ്ട്‌സ് അല്ലേ എന്ന് പറഞ്ഞ് കൂടെ കൂടുകയും അവന്‍ അത് പറഞ്ഞു, ഇത് പറഞ്ഞു എന്ന് പറഞ്ഞ് എരിവ് കേറ്റി കുഴിയില്‍ ചാടിച്ച് പുറത്താക്കുകയും പുറത്തായശേഷം സന്തോഷത്തോടെ തങ്ങളുടെ വിജയസാധ്യത ഉറപ്പുവരുത്തുകയും പുറത്തിറങ്ങിയാല്‍ ആഘോഷിക്കേണ്ട എല്ലാ പരിപാടികളും പ്ലാന്‍ ചെയ്ത് ചോര കുടിച്ച് തഴച്ച് വളര്‍ന്ന അട്ടകളായി മാറിയവരാണ്.

    കളികള്‍ ഇനിയും

    റോബിന്‍ പോയാല്‍ എന്താ? ഫസ്റ്റഫോള്‍ കണ്ടന്റ് ഉണ്ടാക്കാന്‍ ബ്ലെസ്‌ലിയുണ്ടല്ലോ, കുറച്ച് സഹിച്ചാലും വേണ്ടില്ല ചെക്കനെ, നൂറ് ദിവസം പിടിച്ച് നിന്ന് ഗപ്പടിക്കണം, അതാണ് ദില്‍ഷയുടെ ലൈന്‍. റോബിന്‍ പോയതിപ്പോള്‍ ലാഭായല്ലോ, ചട്ടനും പോയി പൊട്ടനും പോയി ബോട്ടും കിട്ടി ഹൈലസ എന്ന ലെവലാണ് ബ്ലെസ്‌ലിക്ക്.

    റിയാസാകട്ടെ വൈല്‍ഡ് കാര്‍ഡായി വന്ന അന്ന് മുതല്‍ പല തരത്തിലും അകത്തും പുറത്തും തഴയപ്പെട്ട് കളിയാക്കലുകള്‍ സഹിച്ച് പെര്‍ഫോമന്‍സ് ഒന്ന് കൊണ്ട് മാത്രം പ്രേക്ഷക സപ്പോട്ട് നേടിയെടുത്തവനാണ്, കളിയാക്കിയവരെക്കൊണ്ട് വരെ കയ്യടിപ്പിച്ച മുതല്‍.

    കാര്‍ക്കിച്ചു തുപ്പിയ പ്രയോഗമെങ്കിലും ലാലേട്ടൻ ചോദിക്കണമായിരുന്നു; വാണിംഗ് കൊടുക്കുമെന്ന് കരുതിയെന്നും അശ്വതികാര്‍ക്കിച്ചു തുപ്പിയ പ്രയോഗമെങ്കിലും ലാലേട്ടൻ ചോദിക്കണമായിരുന്നു; വാണിംഗ് കൊടുക്കുമെന്ന് കരുതിയെന്നും അശ്വതി

    റിയാസ് അര്‍ഹന്‍

    ജീവിതത്തിലും ബിഗ് ബോസ് ഹൗസിലും ഒറ്റപ്പെട്ടു പോയ ഇരുപത്തിനാലുകാരന്‍ ഷോയുടെ ഗതി തന്നെ മാറ്റി മറിക്കുകയും പറഞ്ഞത് മാറ്റിപ്പറയാതെ കള്ളത്തരം കാണിക്കാതെ ഒറ്റയാനായി മുന്നേറുകയും ചെയ്ത മുതല്‍.

    ഇപ്പോള്‍ പറഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ് മാറ്റിപ്പറയുന്ന നിലവില്‍ ദില്‍ഷയുടെ ഷാഡോ ആയി മാറിയ ദില്‍ഷക്ക് വേണ്ടി എന്തും ത്യജിക്കും എന്ന് പറഞ്ഞ ആരെങ്കിലും കയര്‍ത്താല്‍ ബബബ അടിച്ച് ഒലക്ക എന്ന് പറയുമ്പോള്‍ ചേന എന്ന് പറയുന്ന ബ്ലെസ്‌ലിയേക്കാള്‍ എത്രയോ യോഗ്യനാണ് റിയാസ് എന്ന ഗെയ്മര്‍. പ്രേമിക്കേണ്ടവരും വിവാഹം കഴിക്കേണ്ടവരും എന്താന്ന് വെച്ചാല്‍ ആവട്ടെ.

    ഏഴ് തലമുറ നശിച്ചുപോകണമെന്ന് ശപിച്ചയാള്‍ തന്നെ ഒടുവില്‍ വേണ്ടിവന്നു, ഇതല്ലേ ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയഏഴ് തലമുറ നശിച്ചുപോകണമെന്ന് ശപിച്ചയാള്‍ തന്നെ ഒടുവില്‍ വേണ്ടിവന്നു, ഇതല്ലേ ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയ

    അര്‍ഹതയുണ്ട്

    ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന, ഒറ്റപ്പെടലുകള്‍ അനുഭവിക്കുന്ന, കളിയാക്കലുകള്‍ സഹിക്കുന്ന ഒരിടത്തും ഇത് വരെ എത്തിപ്പെടാത്ത വിഷമങ്ങളും ഇല്ലായ്മകളും ഉള്ളിലൊതുക്കി പുറത്ത് കാണിക്കാതെ തന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സത്യസന്ധമായി എല്ലാ മനുഷ്യനെയും മനുഷ്യനായി മാത്രം കണ്ട് മികച്ച പെര്‍ഫോമറായി ഉയര്‍ന്ന റിയാസ് ഈ സീസണ്‍ വിന്‍ ചെയ്യട്ടെ...അവനാണ് അതിന് അര്‍ഹന്‍."

    Read more about: bigg boss asianet
    English summary
    Bigg Boss Malayalam Season 4:Who will be on the top three? Prediction of a Bigg Boss Fan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X