For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡീഗ്രേഡ് ചെയ്തവര്‍ക്കും അമ്പത് ലക്ഷത്തിന് അര്‍ഹതയില്ലെന്നും പറഞ്ഞവര്‍ക്കുള്ള മറുപടിയാണിത്'; ദില്‍ഷ പറയുന്നു

  |

  ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത വിജയകിരീടം ചൂടുന്നത്. ദില്‍ഷ പ്രസന്നന്‍ എന്ന കോഴിക്കോട് സ്വദേശിനിയാണ് ആ നേട്ടം കൈവരിച്ചത്. നാലാം സീസണിന്റെ എല്ലാ ഘട്ടങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച ദില്‍ഷയ്ക്ക് അവസാനനിമിഷത്തില്‍ മികച്ച വോട്ടും നേടാനായി.

  എന്നാല്‍ ഹൗസില്‍ നിന്ന് വിജയിയായി പുറത്തിറങ്ങിയ ദില്‍ഷയ്ക്ക് നേരിടേണ്ടി വന്നത് നിരവധി പ്രതിസന്ധികളെയായിരുന്നു. വിജയിയാകാന്‍ അര്‍ഹതയില്ലെന്ന വലിയ തോതിലുള്ള സൈബര്‍ ആക്രമണവും സൈബര്‍ ബുള്ളീയിങ്ങും ദില്‍ഷയ്ക്ക് നേരെയുണ്ടായിരുന്നു. മാത്രമല്ല ഹൗസിനുള്ളിലെ സുഹൃദ്ബന്ധങ്ങളെ അതിരുകള്‍ ഭേദിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത് ദില്‍ഷയ്ക്കും ദില്‍ഷയെ സ്‌നേഹിക്കുന്നവര്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

  അതേത്തുടര്‍ന്ന് ദില്‍ഷ കഴിഞ്ഞ ദിവസം തന്റെ നിലപാടുകള്‍ വ്യക്തമാക്കി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. റോബിനും ബ്ലെസ്‌ലിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായും താന്‍ ആരുടെയും പാവയല്ലെന്നും ദില്‍ഷ വ്യക്തമാക്കുകയായിരുന്നു. മാത്രമല്ല തനിക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ചും ഏറെ വികാരാധീനയായാണ് ദില്‍ഷ സംസാരിച്ചത്.

  ഇപ്പോഴിതാ കഴിഞ്ഞ ദിവസം താന്‍ പറഞ്ഞ കാര്യങ്ങളില്‍ അല്‍പം കൂടി വ്യക്തത വരുത്തി സംസാരിക്കുകയാണ് ദില്‍ഷ. ദില്‍ഷയുടെ വാക്കുകളില്‍നിന്നും:' ഞാന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അനുഭവിച്ച ചില കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തത്.

  എന്നാല്‍ അതില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും വേറൊരു രീതിയിലാണ് പലരിലേക്കും എത്തിയതെന്ന് തോന്നിയിരുന്നു. അതുകൊണ്ടാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

  അമ്മയാകാന്‍ ആണിനെ കല്യാണം കഴിക്കുമോ എന്ന് അവതാരക; ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ജാസ്മിന്‍

  ആദ്യം തന്നെ എന്റെ ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് പറയാം. ബിഗ് ബോസ് ഹൗസില്‍ തുടര്‍ന്നിരുന്ന ഫ്രണ്ട്ഷിപ്പ് അവസാനിപ്പിച്ചതിനെക്കുറിച്ച് പലരും ചോദിച്ചിരുന്നു. എല്ലാവരും ആഗ്രഹിക്കുന്നതു പോലെ എനിക്കും ആ സുഹൃത്ബന്ധം തുടരാന്‍ തന്നെയായിരുന്നു ആഗ്രഹം.

  പക്ഷെ, എനിക്ക് മുന്നില്‍ വെച്ച ഓപ്ഷനുകള്‍ വിവാഹം അല്ലെങ്കില്‍ നത്തിങ് എന്നതായിരുന്നു. ഫ്രണ്ട്ഷിപ്പ് എന്ന ഓപ്ഷന്‍ എനിക്ക് തന്നിട്ടേ ഇല്ലായിരുന്നു. വിവാഹം എന്ന കാര്യം എനിക്ക് പെട്ടെന്ന് തീരുമാനിക്കാന്‍ പറ്റുന്ന കാര്യമല്ല. അതുകൊണ്ട് നത്തിങ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.

  എന്തുകൊണ്ട് ഈ ഫ്രണ്ട്ഷിപ്പ് അവസാനിപ്പിച്ചു എന്ന് ചോദിച്ചാല്‍ എനിക്കു കൊടുക്കാന്‍ സാധിക്കുന്ന മറുപടി ഇത് മാത്രമാണ്. ഈ വിഷയത്തില്‍ ഇനി കൂടുതലായൊന്നും സംസാരിക്കാനില്ല. തികച്ചും വ്യക്തിപരമായൊരു കാര്യമായി വലിയ ബഹുമാനത്തോടെ ഞാന്‍ ഇക്കാര്യത്തെ കാണുന്നു.

  'മുപ്പത്തിയഞ്ചാം ദിവസം ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങണമെന്നത് വിധി'; ഇല്ലെങ്കിൽ ആ അവസരം നഷ്ടപ്പെട്ടേനെ; നവീൻ

  മറ്റൊരു കാര്യം എനിക്ക് ലഭിച്ച സമ്മാനത്തുകയെക്കുറിച്ചാണ്. എനിക്ക് ലഭിച്ച 50 ലക്ഷം രൂപയെപ്പറ്റി ഞാന്‍ അന്ന് പറഞ്ഞുവന്നപ്പോള്‍ പലരും വേറൊരു രീതിയിലാണ് മനസ്സിലാക്കിയെടുത്തത്. ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം എനിക്ക് വന്ന മെസ്സേജുകളിലും കോളുകളിലുമെല്ലാം ഏറ്റവും കൂടുതല്‍ പറഞ്ഞ കാര്യവും ഈ 50 ലക്ഷത്തെക്കുറിച്ചായിരുന്നു.

  വളരെ മോശമായ രീതിയിലാണ് പലരും സംസാരിച്ചത്. 50 ലക്ഷവും കൈയില്‍ വെച്ചിരിക്കാന്‍ നിനക്ക് നാണമില്ലേ, ഹൗസിലെ രണ്ട് പേരെ പറ്റിച്ച് നേടിയതല്ലേ എന്നു തുടങ്ങി വായിക്കാനോ പറയാനോ പോലും പറ്റാത്ത നിരവധി മെസ്സേജുകളാണ് എനിക്ക് അയച്ചുകിട്ടിയത്. എന്റെ സെല്‍ഫ് റെസ്‌പെക്ടിനെ പോലും വകവെയ്ക്കാതെയുള്ള മെസ്സേജുകളായിരുന്നു പലതും.

  ഞാന്‍ അര്‍ഹിക്കാത്ത ഒരു സംഭവം എന്നില്‍ അടിച്ചേല്‍പ്പിച്ച പോലെയായിരുന്നു പലരുടെയും സംസാരം. ആ സങ്കടത്തിന്റെ പുറത്തായിരുന്നു അന്ന് അങ്ങനെ പറഞ്ഞത്. പക്ഷെ, പറഞ്ഞുവന്നപ്പോള്‍ ആളുകള്‍ വേറൊരു രീതിയിലാണ് മനസ്സിലാക്കിയത്. അക്കൗണ്ട് വിവരങ്ങള്‍ അയച്ചുതന്നാല്‍ അമ്പത് ലക്ഷം രൂപയില്‍നിന്ന് നിങ്ങള്‍ക്ക് തരാം എന്ന് ഞാന്‍ പറഞ്ഞത്, സംസാരിച്ചുവന്നപ്പോള്‍ വേറൊരു രീതിയിലായി. ഞാന്‍ ഉദ്ദേശിച്ചതുപോലെയല്ല അത് പലരും മനസ്സിലാക്കിയത്.

  അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ

  അതുകൊണ്ടുതന്നെ ആ വീഡിയോയില്‍ അങ്ങനെ പറഞ്ഞത് ശരിയായില്ല എന്ന് എന്നോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതാണ് ഇനി വ്യക്തമാക്കുന്നത്.

  എല്ലാവരേയും അടച്ച് ആക്ഷേപിക്കുന്ന രീതിയിലല്ല ഞാന്‍ ഇക്കാര്യം പറഞ്ഞത്. ഒരു രൂപയ്ക്ക് പോലും വില കൊടുക്കുന്ന ആളാണ് ഞാന്‍. പക്ഷെ, മോശമായിട്ട് കുറേ മെസ്സേജുകള്‍ വന്നതിന്റെ പശ്ചാത്തലത്തിലും സെല്‍ഫ് റെസ്‌പെക്ട് ഉള്ളതുകൊണ്ടും ആരായാലും പറഞ്ഞുപോകുന്ന കാര്യങ്ങളെ ഞാനും പറഞ്ഞിട്ടുള്ളൂ.

  ഞാന്‍ ഉദ്ദേശിച്ച കാര്യം പറഞ്ഞില്ല എന്ന് പിന്നീട് ആ വീഡിയോ കണ്ടപ്പോള്‍ തോന്നിയതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ എല്ലാവരോടും ക്ഷമ പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ എന്നോട് ക്ഷമിക്കണം.

  എന്നെ പിന്തുണച്ച, ഞാന്‍ വിജയിക്കണമെന്ന് ആഗ്രഹിച്ച ആളുകള്‍ക്കുള്ള മറുപടിയായിരുന്നില്ല അത്. എന്നെ ഡീഗ്രേഡ് ചെയ്ത, അമ്പത് ലക്ഷത്തിന് ഞാന്‍ അര്‍ഹയല്ല എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു അത്.
  പറഞ്ഞുവന്നപ്പോള്‍ അത് വേറൊരു തരത്തില്‍ ആയിപ്പോയതാണ്.

  എന്നെ ആരൊക്കെ സ്‌നേഹിക്കുന്നുവെന്നും ആരൊക്കെ പിന്തുണയ്ക്കുന്നുവെന്നും എനിക്ക് നന്നായി അറിയാം. അതൊന്നും ഞാനൊരിക്കലും മറക്കില്ല. ആ നന്ദിയും സ്‌നേഹവും എനിക്ക് എല്ലാവരോടും എന്നുമുണ്ടാകും.

  പിന്നീടുള്ളത് സൂരജിന്റെ കാര്യമാണ്. സൂരജും ഞാനും അടുത്ത സുഹൃത്തുക്കളാണ്. എനിക്ക് ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല. സൂരജുമായി എട്ടൊന്‍പത് വര്‍ഷമായി തുടരുന്ന സൗഹൃദമാണ്. സൂരജിന്റെ പേരില്‍ ഒരു വോയ്‌സ് ക്ലിപ്പ് വന്നതിനെത്തുടര്‍ന്ന് വലിയ ചര്‍ച്ച നടന്നു.

  ആദ്യം തന്നെ പറയട്ടെ, അതൊരു സ്വകാര്യസംഭാഷണമായിരുന്നു. അത് ലീക്കായി പുറത്തുവന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. പക്ഷെ, അവന്‍ ഉപയോഗിച്ച വാക്കുകള്‍ മോശമായി പോയി എന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യം സൂരജിനോട് നേരിട്ട് തന്നെ പറഞ്ഞിരുന്നു. അങ്ങനെ സംസാരിക്കേണ്ടായിരുന്നു എന്നും എനിക്ക് അഭിപ്രായമുണ്ട്.

  ഏത് സാഹചര്യത്തിലാണ് സൂരജിന് അങ്ങനെ പറയേണ്ടി വന്നത് എന്നത് സംബന്ധിച്ച് അവന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകഴിഞ്ഞു. ഇതില്‍ കൂടുതലൊന്നും ഈ വിഷയത്തില്‍ എനിക്ക് സംസാരിക്കാനില്ല.

  എന്നെ സഹായിച്ച എല്ലാവരേയും ഞാന്‍ എന്നും ഓര്‍ത്തിരിക്കും. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുവന്ന ശേഷം എനിക്ക് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ എന്നെ പിന്തുണയ്ക്കും എന്ന് വിചാരിച്ച പലരും എന്നെ പിന്തുണച്ചില്ല. അതാണ് എനിക്ക് വലിയ വിഷമം ഉണ്ടാക്കിയത്.

  അവസാന വീഡിയോ കൊണ്ട് എല്ലാം നിര്‍ത്തണമെന്ന് വിചാരിച്ചിരുന്നു. പക്ഷെ അതില്‍ പറഞ്ഞ കാര്യങ്ങളില്‍ കുറച്ച് വ്യക്തത വരുത്തണമെന്ന് വിചാരിച്ചാണ് ഈയൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്യുന്നത്. ഇനി എന്റെ കരിയറും വരാനിരിക്കുന്ന പ്രോജക്ടുകളിലുമായിരിക്കും ശ്രദ്ധ.' ദില്‍ഷ പ്രസന്നന്‍ വ്യക്തമാക്കുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Winner Dilsha Prasannan gave the reply to haters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X