For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫിനാലെ കാണുമ്പോൾ വോട്ട് ചെയ്തവർ അഭിമാനത്തോടെ ചിരിക്കും, ഫിറോസ് പറഞ്ഞത് ഇതാണോ, നന്ദി പറഞ്ഞ് താരം

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ബിഗ് ബോസ് മലയാളം സീസൺ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. മാസങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ് ആഗസ്റ്റ് 1 ന് വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രേക്ഷകർ പ്രവചിച്ചത് പോലെ തന്നെ മണിക്കുട്ടനായിരുന്നു ബിഗ് ബോസ് സീസൺ 3യുടെ ടൈറ്റിൽ വിന്നർ. രണ്ടാം സ്ഥാനം സായി വിഷ്ണുവും മൂന്നാം സ്ഥാനം ഡിംപൽ ഭാലും സ്വന്തമാക്കി. മണിക്കുട്ടന്റേത് പോലെ തന്നെ സായിയുടേയും ഡിംപലിന്റേയും വിജയവും പ്രേക്ഷകർ പ്രവചിച്ചിരുന്നു. റംസാൻ, അനൂപ് എന്നിവരാണ് നാലും അഞ്ചും സ്ഥാനം നേടിയത്.

  അമ്മയും മകനുമാണെന്ന് കണ്ടാല്‍ പറയുമോ? പുത്തന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

  മണിക്കുട്ടൻ ഒന്നാം സ്ഥാനത്തിന് യോഗ്യനല്ല, ഇതാണോ വിന്നറാകാനുള്ള ഗുണം, വിമർശനവുമായി ആരാധകർ

  കിടിലൻ ഫിറോസ് ആയിരുന്നു ബിഗ് ബോസ് സീസൺ 3യുടെ ആറാം സ്ഥാനക്കാരൻ. ഋതു, നോബി എന്നിവരാണ് ഏഴും എട്ടും സ്ഥാനം നേടിയത്. ജൂലൈ അവസാനത്തോടെ വിജയിയെകളെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നിരുന്നു. പ്രേക്ഷകരുടെ പ്രയപ്പെട്ട താരങ്ങളാണ് ഈ എട്ട് പേരും. ചെറിയ വോട്ടിന്റെ വ്യത്യാസമാണ് ഇവർ പലരും തമ്മിലുളളത്.

  ബിഗ് ബോസ് സീസൺ നാലിനായി കാത്തിരിക്കാം, അവതാരകനെ കുറിച്ചുള്ള സൂചന നൽകി ലാലേട്ടൻ

  ഇപ്പോഴിത തനിക്ക് വോട്ട് ചെയ്തവരോട് നന്ദി അറിയിച്ച് കിടിലൻ ഫിറോസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് തന്റെ ബിഗ് ബോസ് യാത്രയിൽ ഒപ്പം നിന്നവരോടും വിമർശിച്ചവരോടുമെല്ലാം നന്ദി പറഞ്ഞത്. 78,99200വോട്ടുകളാണ് കിടിലത്തിന് ലഭിച്ചത്. ബിഗ് ബോസ് സീസൺ 3 ലെ ''മൈന്റ് റീഡർ ഓഫ് ദി സീസൺ'' പുരസ്കാരവും ലഭിച്ചിരുന്നു. ഫിനാലെ കഴിഞ്ഞതിന് പിന്നാലെ, പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണ് താരം. ഫിനാലെ ഷൂട്ട് കഴിഞ്ഞതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ, തന്നെ വോട്ട് ചെയ്തവർക്ക് സന്തോഷിക്കാൻ ഒരു വകയുണ്ടെന്ന് പറഞ്ഞിരുന്നു. ഓഗസ്ററ് ഒന്നിന് ഗ്രാൻഡ്‌ഫിനാലെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾ അഭിമാനത്തോടെ തലയുയർത്തി ചിരിക്കും എന്നായിരുന്നു ഫിറേസ് പറഞ്ഞിരുന്നത്. കിടിലൻ ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ...

  Mind Reader of the Season ഇതായിരുന്നു കാലം കാത്തുവച്ചിരുന്നത് .95 ദിനരാത്രങ്ങളിൽ അകത്തും പുറത്തും കടന്നുപോയ മാനസിക അവസ്ഥ ഒരുപക്ഷേ അവിടെ ഒപ്പം ഉണ്ടായിരുന്നവർക്കേ മനസിലാകുള്ളൂ .വീഴാൻ തുടങ്ങിയിടത്തൊക്കെ വീഴാതെ താങ്ങിയ ഒപ്പം മത്സരിച്ച 18 പേർക്കും നന്ദി പറയുന്നു .ഞാൻ വീടിനുള്ളിലായിരുന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങളിൽ തളർന്നുപോയ എന്റെ കുടുംബത്തെ ചേർത്തുപിടിച്ചു ഒപ്പം നിന്ന ഒരു വലിയ സമൂഹമുണ്ട് .അവർക്ക് നന്ദി പറയുന്നു .


  78ലക്ഷത്തി99നായിരത്തി200 വോട്ടുകൾ എനിക്ക് വേണ്ടി ചെയ്ത പ്രേക്ഷക സമൂഹത്തിനു നന്ദി അറിയിക്കുന്നു .ട്രോളുകളിലൂടെ എന്നെ ജനശ്രദ്ധയിലെത്തിച്ചവർക്കും ,യൂട്യൂബ് ,ഓൺലൈൻ മീഡിയകളിലൂടെ ചേർത്തുപിടിച്ചും ,തള്ളിപ്പറഞ്ഞും ,വിമർശിച്ചും ,പ്രോത്സാഹിപ്പിച്ചും ഒപ്പം നിന്നും ,മാറിനിന്നും ചർച്ചാ വിഷയമാക്കിയ എല്ലാ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും എന്റെ 6ആം സ്ഥാനം അവകാശപ്പെട്ടതാണ് .നിങ്ങളോടും ഒരുപാടിഷ്ടം .
  മറ്റു മത്സരാർഥികളുടെ ആർമികൾ വളരെയേറെ ചർച്ച ചെയ്തിരുന്നു എന്നെപ്പറ്റി .അതൊരുപാട് മുന്നോട്ട്പോക്കിനു സഹായിച്ചു .അവർക്കും ഒരുപാടിഷ്ടം നേരുന്നു .സോഷ്യൽ മീഡിയയിൽ ഇല്ലാത്ത ,കമന്റുകൾ നേരിട്ടറിയിച്ച വലിയൊരു ശതമാനം പ്രേക്ഷകരുണ്ട് .അവർക്കും നന്ദി .

  ജന്മം തന്നവർക്കും ജന്മത്തിൽ ഒപ്പമുള്ളവർക്കും എന്റെ കുഞ്ഞു ലോകത്തിനും നന്ദി .കമന്റുകളിലൂടെ തിരുത്തിയും ,ഇഷ്ടത്തോടെ വിമർശിച്ചും വെറുപ്പോടെ പരാമർശിച്ചും കഴിഞ്ഞ ഏഴുമാസങ്ങൾ സജീവമായി ഈ സോഷ്യൽ ഇടങ്ങളിൽ ഉണ്ടായിരുന്നവർക്കും നന്ദി .ആരെയെങ്കിലും എന്റെ ഏതെങ്കിലും വാക്കോ പ്രവൃത്തിയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു .ഔദ്യോഗിക വിജയിയായ മണിക്കുട്ടന് ആശംസകൾ

  ഒരുപാട് നല്ലതുണ്ടാകട്ടെ .ഫൈനൽ റണ്ണർ ups മത്സരാർത്ഥികൾക്ക് ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാനാകട്ടെ .മറ്റെല്ലാ മത്സരാർത്ഥികൾക്കും ഒരുപാട് അവസരങ്ങൾ തേടിവരട്ടെ .എന്നെ ഇന്നുകാണുന്ന ഞാനാക്കിയ 92.7 BIG FM Malayalam, Asianet,The Endamol global limited, Mohanlal എന്നിവർക്കും ഒരുപാട് നന്ദി.
  ഇനി എന്റെ അത്രമേൽ പ്രിയപ്പെട്ട സുഹൃത്തുക്കളായ KF ആർമിയോട് : നിങ്ങൾ മുത്തുകളാണ് .പത്തരമാറ്റ് തനിത്തങ്കങ്ങൾ .എന്നും ഞാനൊപ്പമുണ്ടാകും .
  പോയത് ഒരു അനാഥാലയം എന്ന സ്വപ്നത്തിനാണ് .ഇന്ന് അത് സംഭവിക്കുന്നു എന്ന് ലാലേട്ടനെ സാക്ഷിയാക്കി ജനലക്ഷങ്ങളോട് പ്രഖ്യാപിക്കാനാവുക എന്നതിനേക്കാൾ വലിയ വിജയമെന്താണ് നമുക്ക് ?വരും ദിവസങ്ങളിൽ അത് യാഥാർഥ്യമാകുകയാണ് .വയനാട്ടിൽ @sunil Payikkad എന്ന വലിയ മനുഷ്യന്റെ കടപ്പാടിൽ അവിടെ നമ്മളോരുമിച്ചൊരു മേൽക്കൂര പണിയും .നിങ്ങളൊക്കെ ഒപ്പമുണ്ടാകുകയും ചെയ്യും .അപ്പൊ ഷോ കഴിഞ്ഞു , പ്രകാശം പരക്കട്ടെ ... ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

  ഫിറോസിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരത്തിന് ആശംസകൾ നേർന്ന് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. കൂടാതെ മണിക്കുട്ടൻ ഒന്നാം സ്ഥാനത്തിന് അർഹനല്ലെന്നും പ്രേക്ഷകർ കമന്റിൽ പറയുന്നുണ്ട്.അഭിനന്ദനങ്ങൾ പ്രിയ സഹോദരൻ ഫിറോസ്. അഭിമാനിക്കുന്നു ഞാനും ഈ വിജയത്തിൽ,കഴിഞ്ഞ സീസൻ ആര്യക്ക് കൊടുക്കാൻ വെച്ചിരുന്നതാണ്. ഈ സീസൻ നമുക്ക് മുന്നേ അറിയാം മണിക്കൂട്ടനെ കൊടുക്ക്‌ ഉള്ളു എന്ന്. ശരിക്കും സായ്ക്ക് ആണ് കൊടുക്കേണ്ടത്. വേണ്ട എന്ന് പറഞ്ഞു പുറത്തു പോയവനെവിളിച്ചു വിന്നർ ആക്കുക. ഒരു ഊള ഷോ,എൻ്റെ മനസ്സിലെ എന്നും എപ്പോഴും വിജയി താങ്കൾ തന്നെ.താങ്കൾ അവിടെ നിന്ന ഓരോ ദിവസവും മനസ്സിൽ ഉത്സവ തിമിർപ്പായിരുന്നു പലരോടും വോട്ട് ചോദിച്ച് വാങ്ങാൻ എന്തൊരാവേശമായിരുന്നു FB പോസ്റ്റുകളിൽ മാത്രം കണ്ടിട്ടുള്ളതാങ്കളെ എന്നും സ്വീകരണ മുറിയിൽ കാണുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതായിരുന്നില്ല കൂടുതൽ കൂടുതൽ താങ്കളെ അറിയാൻ ഈ ഷോയിലൂടെ സാധിച്ചു. ബിബി താങ്കൾ ഉണ്ടായതു കൊണ്ട് മാത്രമാണ് ഇത്ര ആവേശത്തോടെ കണ്ടത്. . താങ്കളിലെ മനുഷ്യ സ്നേഹിയെ ഒരു പാട് അടുത്തറിഞ്ഞു.ഇനിയും ഒരുപാട് നന്മ ചെയ്യാനുള്ള കരുത്തും ആരോഗ്യവും ഉണ്ടാകട്ടെയെന്നു പ്രാർഥിക്കുന്നു.

  നിങ്ങൾ ഒരുപക്ഷെ ഏഷ്യാനെറ്റ് ബിഗ്‌ബോസ് വിന്നർ അല്ലായിരിക്കാം .പക്ഷെ ഒരുപാട് വിശക്കുന്ന വയറുകളുടെ വിശപ്പടക്കുന്ന നിങ്ങളുടെ മനസ് ദൈവത്തിന്റെ മുമ്പിൽ വിജയിച്ചതാണ് .വേദനഅനുഭവിക്കുന്ന ഒരുപാടു പേരുടെ കണ്ണുനീരിൽ വിരിഞ്ഞ പുഞ്ചിരി അത് നിങ്ങള്ക്ക് സ്വന്തമാണ് ...ഒരുപാട് അനാഥരുടെ സ്വപനങ്ങളുടെ നിറങ്ങളിൽ അവർ വരച്ച ചിത്രങ്ങൾ അതും ഇക്കാക്ക് സ്വന്തമാണ് ..ഞങ്ങൾ ഓരോരുത്തർക്കും നിങ്ങൾ സ്വന്തമാണ് ..എല്ലാവര്ക്കും എല്ലായിടത്തും വിജയിക്കുക സാധ്യമല്ല അങ്ങനെ ചിലയിടത്ത് വിജയിക്കാത്തവർ എല്ലാം ജീവിതത്തിൽ പരാജയപെട്ടവരുമല്ല ..ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എന്നും ഒപ്പമുണ്ടാവാൻ ആഗ്രഹിക്കുന്നു , ഞങ്ങളുടെ വിജയി കിടിലം ഫിറോസ് തന്നെ .മനസ്സിനുള്ളിലെ യഥാർഥ വിജയിക്ക് യഥാർത്ഥ മനുഷ്യന് എല്ലാവിധ ആശംസകളും.... പ്രാർത്ഥനയും.....നിറഞ്ഞ സ്നേഹത്തോടെ പ്രകാശം പരക്കട്ടെ എന്നിങ്ങനെയുള്ള മികച്ച കമന്റുകളാണ് കിടിലത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

  Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

  ഫിറോസിന്‌റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

  English summary
  Bigg Boss Malayalam Season 3 Kidilam Firoz opens up About His Total Votes In Finale, He Says Thanks To all support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X