Don't Miss!
- Finance
ലയിക്കുന്തോറും വളരും! ഓഹരി നിക്ഷേപകര്‍ അറിയേണ്ട 7 കോര്‍പറേറ്റ് ലയന പ്രഖ്യാപനങ്ങള്‍
- Automobiles
Hyryder -ൻ്റെ ഹൈപ്പിന് മറുപടിയുമായി Kia; Seltos -ൻ്റെ Facelift അണിയറയിൽ
- News
ഭരണഘടന വിരുദ്ധ പ്രസംഗം;സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Technology
BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
ഹൗസ് അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നു, റിയാസിനോട് വേദന പങ്കുവെച്ച് വിനയ്, ഒരു വഴിയേയുള്ളൂവെന്ന് താരം...
അതിഗംഭീരമായാണ് സീസണ് 4 സംഭവബഹുലമായി മുന്നോട്ട് പോകുന്നത്. ഇതിനോടകം തന്നെ ഷോ പകുതി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്്. ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് മത്സരം ബാക്കിയുള്ളത്. പതിനേഴ് പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 13 മത്സരാര്‍ത്ഥികളാണുള്ളത്. നിമിഷയാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച എവിക്ഷനാണ് നിമിഷയുടേത്. ബിഗ് ബോസ് ഹൗസില്‍ 50 ദിവസം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് താരം യാത്രയായത്.

Also Read: ഞങ്ങളോട് കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു; ചക്കപ്പഴത്തിന്റെ എപ്പിസോഡിന് ശേഷം സബീറ്റ...
ഷോ അമ്പതിനോട് അടുക്കുമ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എത്തിയത്. വിനയ് മാധവും റിയാസ് സലീമുമാണ് ഹൗസിലെത്തിയത്. ഇവരുടെ വരവോടെ ഗെയിം ആകെ മാറി. എല്ലാ മത്സരങ്ങളും കുറെക്കൂടി മെച്ചപ്പെട്ട രീതിയിലുമായി. ഓരേ ദിവസം ഹൗസിലെത്തിയ ഇവര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

വാരാന്ത്യം എപ്പിസോഡുകളില്‍ എത്തിയ ഇവര്‍ ഒരു ദിവസം രഹസ്യ റൂമില്‍ കഴിഞ്ഞതിന് ശേഷമാണ് വീട്ടിലെത്തിയത്. തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു ഇവര്‍. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. ഒരാഴ്ചയ്ക്ക് ശേഷം ഇവര്‍ വീണ്ടും അടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ എവിക്ഷന് ശേഷമാണ് താരങ്ങള്‍ പ്രശ്നങ്ങള്‍ മറന്ന് ഒന്നായത്. വിനയ് ഇക്കുറി നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇനിയുളള ദിവസങ്ങളില്‍ വിനയ്-റിയാസ് കോമ്പോ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

ഹൗസില്‍ വേര്‍തിരിവ് ഉണ്ടെന്നാണ് വിനയിയുടെ കണ്ടെത്തല്‍. പഴയ മത്സരാര്‍ത്ഥികള്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും തങ്ങളെ കൂട്ടത്തില്‍ കൂട്ടില്ലെന്നും വിനയ് റിയാസിനോട് പറഞ്ഞു. നോമിനേഷന് ശേഷമാണ് വിനയ്ക്ക് ഇത്തരം ചിന്ത വന്നത്. എന്നാല്‍ വളരെ പോസിറ്റീവായിട്ടാണ് റിയാസ് പ്രതികരിച്ചത്. ഇവര്‍ എല്ലാവരും നമ്മള് എത്തുന്നതിന് മുന്‍പ് ടീം ആയവര്‍ ആണ്. അതിനാല്‍ തന്നെ നമ്മളെ കൂട്ടത്തില്‍ കൂട്ടാന്‍ മടിയുണ്ടാവും. എല്ലാവരും പറയുന്നത് നമ്മളോട് വേര്‍തിരിവ് ഇല്ലയെന്നാണ്. പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും കഴിയുന്നതും ആക്ടീവായി ഹൗസില്‍ നില്‍ക്കാമെന്നും റിയാസിന് മറുപടിയായി വിനയ് പഞ്ഞു.

നോമിനേഷനെ കുറിച്ചും ഇവരുടെ സംസാരത്തിലേയ്ക്ക് കടന്ന് വരുന്നുണ്ട്. റിയാസ് ഇക്കുറി രക്ഷപ്പട്ടിട്ടുണ്ട്. ഈ എലിമിനേഷന് പ്രേക്ഷകര്‍ നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്ന് തിരിച്ചരിയാനുള്ള സമയമാണ്. എന്തെങ്കിലും നല്ലത് ചെയ്തതായി അവര്‍ക്ക് തോന്നിയാല്‍ രക്ഷപെടുമെന്ന് വിനയ് പറയുന്നു. ഈ രീതിയിലല്ല നോമിനേഷന് നടന്നിരുന്നത് എങ്കില്‍ ഞാനും ഇപ്പോള്‍ പേടിക്കേണ്ടി വരുമായിരുന്നു എന്ന് റിയാസ് ബാക്കിയായി പറഞ്ഞു. പക്ഷേ അവിടെ നിനക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളെങ്കിലും ഈ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായില്ല എന്നാണ് വിനയ് പറയുന്നത്. ജാസ്മിനാണ് റിയാസിന് വേണ്ടി സംസാരിച്ചത്. തങ്ങള്‍ ഒറ്റപ്പെടുകയാണോ എന്ന സംശയമാണ് ഇപ്പോള്‍ രണ്ടുപേര്‍ക്കും ഉള്ളത്.

ബിഗ് ബോസ് സീസണ് 4 അവസാനിക്കാന്‍ ഇനി പകുതി ദിവസങ്ങള്‍ മാത്രമേയുള്ളൂ. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ ഡോക്ടര്‍ റോബിന്, ദില്‍ഷ, ബ്ലെസ്ലി, ധന്യ, വിനയ്, ലക്ഷ്മിപ്രിയ, അപര്‍ണ്ണ, ജാസ്മിന്, റോണ്സണ് റിയാസ്, സൂരജ്, അഖില്‍, സുചിത്ര എന്നിവരാണ് ഇപ്പോള്‍ ഗെയിമിലുള്ളത്. ഇതില്‍ ഡോക്ടര്‍ റേബിന്‍, ദില്‍ഷ, വിനയ്, ലക്ഷ്മിപ്രിയ, അപര്‍ണ്ണ, ധന്യ എന്നിവരാണ് ഇക്കുറി നോമിനേഷനില്‍ ഇടംപിചിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഒന്നോ ഒന്നിലധികം പേരോ പുറത്തു പോകും.