twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസിന് മണിക്കൂറുകള്‍ മാത്രം! അഡാറ് തീം സോംഗുമായി ലാലേട്ടന്‍, സ്റ്റീഫന്‍ ദേവസി, വിജയ് യേശുദാസ്..

    |

    കേരളക്കരയുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുകയാണ്. ഹിന്ദിയില്‍ തുടങ്ങി മറ്റ് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും എത്തിയ ബിഗ് ബോസിന് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. അത് തന്നെ മലയാളത്തിലും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    എന്താണ് ബിഗ് ബോസ്? അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെ? മോഹന്‍ലാല്‍ എത്തുന്നത് 16 പ്രശസ്തരുമായി..എന്താണ് ബിഗ് ബോസ്? അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെ? മോഹന്‍ലാല്‍ എത്തുന്നത് 16 പ്രശസ്തരുമായി..

    മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടി ഏഷ്യാനെറ്റിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. സൂര്യ ടിവിയില്‍ മുന്‍പുണ്ടായിരുന്ന മലയാളി ഹൗസ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നെങ്കിലും ബിഗ് ബോസ് അത്തരത്തില്‍ തരം താഴില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസം പരിപാടിയുടെ തീം സോംഗ് പുറത്ത് വിട്ടിരിക്കുകയാണ്.

    ബിഗ് ബോസിന്റെ വരവ്

    ബിഗ് ബോസിന്റെ വരവ്

    ബ്രീട്ടിഷ് ഷോ സെലിബ്രിറ്റി 'ബിഗ് ബ്രെദര്‍' എന്ന പ്രോഗ്രാം ആയിരുന്നു ബിഗ് ബോസിന്റെ ഉറവിടം. അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് കൊണ്ടാണ് ഇന്ത്യയില്‍ ആദ്യമായി ബിഗ് ബോസ് ഹിന്ദിയില്‍ എത്തിയത്. ശില്‍പ്പ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിങ്ങനെ നിരവധി താരങ്ങള് ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നു. ഏറെ കാലങ്ങളായി പ്രദര്‍ശനം തുടര്‍ന്ന് വരുന്ന ബിഗ് ബോസാണ് ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി.

    മലയാളത്തിലേക്ക് വരുന്നു..

    മലയാളത്തിലേക്ക് വരുന്നു..

    ഏഷ്യാനെറ്റ് ചാനലിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അതായിരുന്നു ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് 100 ദിവസങ്ങളിലായിട്ടാണ് നടക്കുന്നത്. എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സ് കമ്പനിയാണ് ഷോ നടത്തുന്നത്. കമ്പനി പറയുന്ന നിയമങ്ങള്‍ അനുസരിച്ചേ ഷോ നടത്താന്‍ പാടുള്ളു. ബിഗ് ബോസിന് വേണ്ടി പ്രത്യേകമായി ഒരു ബിഗ് ഹൗസ് നിര്‍മ്മിച്ചിരിക്കുകയാണ്. പൂനെയിലെ ലോണാവാലയിലാണ് ഷൂട്ടിംഗ് സെറ്റ്. തമിഴ്, തെലുങ്ക് പതിപ്പുകളുടെ ഷൂട്ടിംഗ് സെറ്റുകള്‍ അവിടെയുണ്ട്. അത് പൊളിച്ചു മാറ്റിയിട്ടില്ല. അതേ സെറ്റില്‍ തന്നെയാണ് മലയാളം പതിപ്പും ഷൂട്ട് ചെയ്യുന്നത്.

    തീം സോംഗ്

    തീം സോംഗ്

    മലയാളം ബിഗ് ബോസിന് അടിപൊളിയൊരു തീം സോംഗ് എത്തിയിരിക്കുകയാണ്. വിജയ് യേശുദാസ്, മോഹന്‍ലാല്‍, സ്റ്റീഫന്‍ ദേവസി, ഏഷ്യാനെറ്റ് സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു തീം സോഗ് പുറത്തെത്തിച്ചത്. സ്റ്റീഫന്‍ കംപോസ് ചെയ്യുന്ന പാട്ട് വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയാണ് വരികളൊരുക്കിയിരിക്കുന്നത്. ലോകത്തിന്‍ കഥയറിയാതെ എന്ന് തുടങ്ങുന്ന പാട്ട് എല്ലാവരുടെയും മനം മയക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    ഞായറാഴ്ച മുതല്‍

    ഞായറാഴ്ച മുതല്‍

    ഈ വരുന്ന ജൂണ്‍ 24 ഞായറാഴ്ച മുതലാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. പതിനാറ് മത്സരാര്‍ത്ഥികളുമായി 100 ദിവസം കേരളക്കരയില്‍ തരംഗമാവുന്നത് ബിഗ് ബോസ് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം ബിഗ് ബോസില്‍ പങ്കെടുക്കുന്ന പതിനാറ് മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. അടുത്ത ദിവസം അക്കാര്യം പുറത്ത് വരുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

    English summary
    Bigg Boss Malayalam theme song out!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X