twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാല് സീസണുകളിലേയും ശക്തർ നേർക്കുനേർ, ബി​ഗ് ബോസ് അൾട്ടിമേറ്റ് വരുന്നു, കളത്തിലിറങ്ങുന്നത് ഇവരോ?

    |

    ബിഗ് ബോസ് മലയാളം സീസൺ നാല് അതിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ന്യൂ നോർമൽ സീസൺ എന്ന വിശേഷത്തോടെ എത്തിയ ഇത്തവണത്തെ ബിഗ് ബോസ് വിവി​ധ കാരണങ്ങളാൽ വേറിട്ടതായിരുന്നു.

    വ്യത്യസ്‍ത അഭിരുചികളുള്ള 20 ആൾക്കാരിൽ പ്രേക്ഷകരുടെ വോട്ട് നേടി ഗ്രാൻഡ് ഫിനാലെയിൽ എത്തി നിൽക്കുന്നത് ആറ് പേരാണ്.

    റിയാസ്, ബ്ലസ്‍ലി, സൂരജ്, ധന്യ, ലക്ഷ്‍മി പ്രിയ, ദിൽഷ എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിയത്. ഇവരിൽ ആരാകും വിജയി എന്ന് അറിയാൻ ഇനി മിനുട്ടുകൾ മാത്രം.

     'ഇരുപത്തിരണ്ടിലോ ഇരുപത്തിമൂന്നിലോ വിവാഹം ചെയ്യാം, പക്ഷെ ചിലത് ശ്രദ്ധിക്കണം'; ജീവ ജോസഫ് പറയുന്നു! 'ഇരുപത്തിരണ്ടിലോ ഇരുപത്തിമൂന്നിലോ വിവാഹം ചെയ്യാം, പക്ഷെ ചിലത് ശ്രദ്ധിക്കണം'; ജീവ ജോസഫ് പറയുന്നു!

    ഏത് ഭാഷയിലെ ബിഗ് ബോസിൻറെയും ഓരോ സീസണും പിൽക്കാലത്ത് ഓർക്കപ്പെടാൻ കാരണമാവുന്ന ചില മത്സരാർഥികളുണ്ട്. ഇരുപതോ അതിലധികമോ മത്സരാർഥികൾ ഓരോ സീസണിലും എത്താറുണ്ടെങ്കിലും പ്രേക്ഷകർ പിൽക്കാലത്ത് ആ സീസണിന്റെ ഭാഗമായി ഓർക്കുന്നത് അവരിൽ ചിലരെ മാത്രമാവും.

    തങ്ങളുടെ സാന്നിധ്യം അത്രമേൽ അടയാളപ്പെടുത്താൻ അവർക്ക് സാധിച്ചത് അവരുടെ പ്രവൃത്തികളിലൂടെയും നിലപാടുകളിലൂടേയുമാകും. ഓരോ ബി​ഗ് ബോസ് സീസണിലും കഴിവുണ്ടായിട്ടും പ്രേക്ഷക പിന്തുണയുടെ കുറവ് മൂലം വേ​ഗത്തിൽ പുറത്താക്കപ്പെടുന്ന നിരവധി മത്സരാർഥികളുണ്ട്.

    'പടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം, ബി​ഗ് ബോസ് വീട് കണ്ടുകൊതി തീർന്നില്ല'; കരച്ചിലടക്കാനാവാതെ ലക്ഷ്മിപ്രിയ!'പടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം, ബി​ഗ് ബോസ് വീട് കണ്ടുകൊതി തീർന്നില്ല'; കരച്ചിലടക്കാനാവാതെ ലക്ഷ്മിപ്രിയ!

    ബി​ഗ് ബോസ് അൾട്ടിമേറ്റ് വരുന്നു

    അവർക്ക് ഒരിക്കൽ കൂടി അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് ആ​​ഗ്രഹിക്കുന്നവരാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഏറെയും. വിവിധ സീസണുകളിൽ ശോഭിച്ച വ്യത്യസ്തരായ ശക്തരായ മത്സരാർഥികൾക്ക് വേണ്ടി ഹിന്ദിയിലും തമിഴിലും ബി​ഗ് ബോസ് അൾട്ടിമേറ്റ് നടത്തപ്പെടാറുണ്ട്.

    ഇതുവരെയുള്ള സീസണുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇരുപതിൽ താഴെ മത്സരാർഥികളാണ് ബി​ഗ് ബോസ് അൾട്ടിമേറ്റിൽ പങ്കെടുക്കുക.

    എഴുപതോ അറുപതോ ദിവസമായിരിക്കും മത്സരങ്ങൾ നടക്കുക. അവരിൽ നിന്നും ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർഥിയെ തെര‍ഞ്ഞെടുത്ത് വിജയിയായി പ്രഖ്യാപിക്കും.

    നാല് സീസണുകളിലേയും ശക്തർ നേർക്കുനേർ

    ഇതുവരേയും ഹിന്ദിയിലും തമിഴിലുമാണ് ബി​ഗ് ബോസ് അൾട്ടിമേറ്റ് നടന്നിരിക്കുന്നത്. അടുത്തിടെയാണ് ബി​ഗ് ബോസ് അൾട്ടമേറ്റ് തമിഴിന്റെ ​ഗ്രാന്റ് ഫിനാലെ നടന്നത്.

    ഇത്തരത്തിൽ വിജയിയാകുന്ന വ്യക്തിക്ക് മുപ്പത്തിയഞ്ച് ലക്ഷം മുതൽ നാൽപ്പത് ലക്ഷം വരെയാണ് സമ്മാനമായി ലഭിക്കുക. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബി​ഗ് ബോസ് അൾട്ടിമേറ്റ് വൈകാതെ മലയാളത്തിലും ആരംഭിക്കും.

    ഇതുവരെയുള്ള നാല് സീസണുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ മാറ്റുരയ്ക്കും. പക്ഷെ ഹോട്ട്സ്റ്റാറിൽ മാത്രമായിരിക്കും ബി​ഗ് ബോസ് അൾട്ടിമേറ്റിന്റെ സ്ട്രീമിങ് നടക്കുക. എപ്പിസോ‍ഡുകളും ഇരുപത്തിനാല് മണിക്കൂർ ലൈവ് സ്ട്രീമിങുമുണ്ടാകും.

    പേരുകൾ നിർദേശിച്ച് പ്രേക്ഷകർ

    ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. നാല് സീസണുകളിൽ നിന്നുമുള്ള മത്സരാർഥികൾ‌ ബി​ഗ് ബോസ് അൾട്ടിമേറ്റിൽ മാറ്റുരയ്ക്കാൻ എത്തിയാൻ ആരെ അനുകൂലിക്കണം എന്നത് സംബന്ധിച്ച് പ്രേക്ഷകരും ആശയ കുഴപ്പത്തിലാവും.

    ബി​ഗ് ബോസ് അൾട്ടിമേറ്റ് വരാൻ സാധ്യതയുണ്ടെന്ന റിപ്പോർ‌ട്ടുകൾ‌ വന്നതോടെ പ്രേക്ഷകർ പല മുൻ മത്സരാർഥികളുടെ പേരുകളും നിർദേശിച്ച് തുടങ്ങി.

    സാബുമോൻ, രജിത്ത് കുമാർ, റോബിൻ, റിയാസ്, ജാസ്മിൻ, രഞ്ജിനി ഹരിദാസ്, നിമിഷ, ജസ്ല, അർച്ചന, ആര്യ, ഫിറോസ് ഖാൻ, ഡിംപൽ തുടങ്ങിയവരുടെ പേരുകളാണ് പ്രേക്ഷകരിൽ ഏറെപ്പേരും നിർദേശിച്ചത്.

    നാല് സീസണുകളിലേയും ആളുകൾ മത്സരാർഥികൾ

    നാല് സീസണുകളിലേയും ആളുകൾ മത്സരാർഥികളായി വന്നാൽ യഥാർഥ ​ഗെയിം കാണാൻ പ്രേക്ഷകർ സാധിക്കും. വീണ്ടുമൊരു അവസരം കിട്ടിയാൽ ജാസ്മിൻ അടക്കമുള്ളവർ കളം നിറഞ്ഞ് കളിക്കാൻ സാധ്യതയുണ്ടെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്.

    ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ആരംഭിച്ച് കഴിഞ്ഞു. 50 ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. രാത്രി 8 മണിവരെ ഇപ്പോഴുള്ള ഫൈനലിസ്റ്റ് മത്സരാർഥികൾക്കായി പ്രേക്ഷകർക്ക് വോട്ട് രേഖപ്പെടുത്താനാകും.

    Read more about: bigg boss
    English summary
    Bigg Boss Ultimate Malayalam Season 1 will start soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X