For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവിടെയുളളവര്‍ക്ക് നീ ഒരു എതിരാളിയേ അല്ല! ഷിയാസിനു മുന്‍പില്‍ സാബുമോന്റെ പഞ്ച് ഡയലോഗ്! കാണൂ

  By Midhun
  |

  ഷോ തുടങ്ങി നാലാഴ്ച പിന്നിടുമ്പോള്‍ വിജയകരമായാണ് ബിഗ് ബോസ് മലയാളം മുന്നേറികൊണ്ടിരിക്കുന്നത്. പരസ്പര സൗഹൃദം എല്ലാവര്‍ക്കുമിടയില്‍ ഉണ്ടെങ്കിലും ഓരോരുത്തരും ജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും നാല് പേര്‍ പുറത്തുപോയിരുന്നു. ബിഗ് ബോസ് ഷോയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ആളായിരുന്നു ഷിയാസ്.

  കൊച്ചുണ്ണിയെയും ഇത്തിക്കരപ്പക്കിയെയും മഹത്വവല്‍ക്കരിക്കാനല്ല സിനിമയെടുത്തത്! തുറന്നുപറഞ്ഞ് റോഷന്‍

  ഷോയിലേക്കുളള ഷിയാസിന്റെ വരവ് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന ആളു കൂടിയാണ് ഷിയാസ്. അനാവശ്യ കാര്യങ്ങളിലും ഇടെപടുന്ന ഷിയാസിന്റെ സ്വഭാവം ചില സമയങ്ങളില്‍ ആര്‍ക്കും പിടിക്കാറില്ല. കഴിഞ്ഞൊരു എപ്പിസോഡില്‍ ഇക്കാര്യത്തെക്കുറിച്ച് സാബു മോന്‍ ഷിയാസുമായി സംസാരിച്ചിരുന്നു. ഇവിടെയുളള ആര്‍ക്കും നീ ഒരു എതിരാളിയേ അല്ലെന്ന കാര്യമാണ് സാബു ഷിയാസിനോട് പറഞ്ഞിരുന്നത്.

  ഷിയാസിന്റെ വരവ്

  ഷിയാസിന്റെ വരവ്

  ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഷിയാസ്. ബിഗ് ബോസിലേക്കുളള ഷിയാസിന്റെ വരവ് അപ്രതീക്ഷിതമായിട്ടായിരുന്നു. ഷോയിലെത്തി വളരെ പെട്ടെന്നായിരുന്നു ഷിയാസ് ബിഗ് ബോസ് ഹൗസില്‍ സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയത്. ആവശ്യമുളളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും ഷിയാസ് ഇടപെടുമായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഷിയാസ് ഇടപെടുന്നത് ചിലസമയത്ത് മല്‍സരാര്‍ത്ഥികളെ അസ്വസ്ഥരാക്കാറുണ്ട്. വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഷിയാസിന്റെ ഒരു സ്വഭാവമാണ് ആര്‍ക്കും ഇഷ്ടപ്പെടാത്തത്.

  ഷിയാസിനെക്കുറിച്ച് ബഷീര്‍ പറഞ്ഞത്

  ഷിയാസിനെക്കുറിച്ച് ബഷീര്‍ പറഞ്ഞത്

  മല്‍സാര്‍ത്ഥികളില്‍ ഒരാളായ ബഷീര്‍ ഷിയാസിനെക്കുറിച്ച് നേരത്തെ ചില ആരോപങ്ങള്‍ ഉന്നയിച്ചിരുന്നു. പെണ്ണുങ്ങളോട് കൊഞ്ചിക്കുഴഞ്ഞ് ഷിയാസ് സ്വന്തം വില കളയുകയാണെന്നാണ് ബഷീര്‍ പറഞ്ഞത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഷിയാസ് ഇടപെടാറുണ്ടെന്നും തുടക്കത്തിലേ നുളളി കളഞ്ഞാലേ പ്രശ്‌നങ്ങള്‍ അവസാനിക്കൂവെന്നുമാണ് ബഷീര്‍ പറഞ്ഞത്. വന്ന് കുറച്ചുദിവസങ്ങളില്‍ വലിയ രീതിയിലുളള ആരോപണങ്ങളായിരുന്നു ഷിയാസിനെതിരെ ഉയര്‍ന്നുവന്നിരുന്നത്.

  അരിസ്റ്റോ സുരേഷ് പറഞ്ഞത്

  അരിസ്റ്റോ സുരേഷ് പറഞ്ഞത്

  ഷിയാസ് ഒരു പെണ്‍ കോന്തനാണെന്നായിരുന്നു അരിസ്‌റ്റോ സുരേഷ് പറഞ്ഞത്. ഷിയാസ് സ്വന്തം വില കളയുകയാണെന്നും അവന് മിസ്റ്റര്‍ ഇന്ത്യ കൊടുത്തവനെ അടിക്കണമെന്നുമായിരുന്നു അരിസ്‌റ്റോ സുരേഷ് പറഞ്ഞത്. ആണുങ്ങളോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളോടാണ് ഷിയാസ് സംസാരിക്കാറുളളതെന്നാണ് ബിഗ് ബോസിലെ മല്‍സരാര്‍ത്ഥികളെല്ലാം തന്നെ പറയാറുളളത്.

  സാബുമോന്റെ ഉപദേശം

  സാബുമോന്റെ ഉപദേശം

  ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു സ്വഭാവത്തില്‍ മാറ്റം വരുത്തണമെന്ന് ഷിയാസിനോട് സാബുമോന്‍ പറഞ്ഞത്. എന്തിനാണ് ഇങ്ങനെ എല്ലാവരെയും സംശയത്തോടെ നോക്കികാണുന്നതെന്നും വോട്ട് കുറവ് കിട്ടിയതില്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും സാബു മോന്‍ പറയുന്നു. ഇനി ആളുകളോട് സംസാരിക്കുമ്പോള്‍ ഒതുങ്ങി മര്യാദയ്ക്ക് നിന്ന് സംസാരിക്കണം. നിന്നോടുളള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നത്. കുറെ ദിവസമായി ഇങ്ങനെ പറയുന്നെനും ഇനിയെങ്കിലും വായില്‍ തോന്നുന്നത് വിളിച്ചുപറയാതെ മര്യാദയ്ക്ക് നടക്കണമെന്നും സാബു ഷിയാസിനോടായി പറഞ്ഞു.

  നീ ഇവിടെ ആര്‍ക്കും എതിരാളിയല്ലെന്ന് സാബു

  നീ ഇവിടെ ആര്‍ക്കും എതിരാളിയല്ലെന്ന് സാബു

  ഇവിടെയുളള ആര്‍ക്കും നീ ഒരു എതിരാളിയേ അല്ലെന്നും ഷിയാസിനോടായി സാബു പറഞ്ഞിരുന്നു. അത് നിന്റെ തോന്നല്‍ മാത്രമാണെന്നും മറ്റുളളവരില്‍ ആരും എതിരാളിയായി നിന്നെ കണ്ടിട്ടില്ലെന്നും സാബു പറയുന്നു. ഈയൊരു തോന്നല്‍ മാറ്റണമെന്നും സാബു ഷിയാസിനോടായി ബിഗ് ബോസ് ഹൗസില്‍ വെച്ച് പറഞ്ഞു.

  വീഡിയോ കാണൂ

  വീഡിയോ കാണൂ

  സഞ്ജുവില്‍ പലതും കാണിച്ചില്ല! സഞ്ജയ് ദത്തിന്റെ ജീവിതം വീണ്ടും സിനിമയാക്കാനൊരുങ്ങി രാഗോപാല്‍ വര്‍മ്മ

  ആദ്യ ചോദ്യം ബിക്കിനിയിൽ അഭിനയിക്കാമോ? ബോളിവുഡിൽ നിന്നെത്തുന്ന ഓഫറുകളെ കുറിച്ച് അമല

  English summary
  Biggboss malayalam: tharikida sabu-shiyas conversation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X