For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡാന്‍സ് ചെയ്താല്‍ ഇങ്ങോട്ട് വരേണ്ടെന്ന് സംയുക്ത! മിയയ്ക്ക് പേരിട്ടത് താനാണെന്നും ബിജു മേനോന്‍!

  |

  സഹനായകനില്‍ത്തുടങ്ങി പിന്നീട് നായകനിരയിലേക്ക് മാറിയ താരങ്ങളിലൊരാളാണ് ബിജു മേനോന്‍. പ്രണയവും വിരഹവും മാത്രമല്ല ആക്ഷനും കോമഡിയുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്.കഥാപാത്രത്തിന്‍രെ വ്യത്യസ്തതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ ടെലിവിഷന്‍ പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. ഡി5 ജൂനിയറില്‍ പങ്കെടുക്കാനായും താരമെത്തിയിരുന്നു. മിയ, പ്രസന്ന മാസ്റ്റര്‍ തുടങ്ങിയവരുമായുള്ള സൗഹൃദത്തെക്കുറിച്ചും തന്റെ ഡാന്‍സിനെക്കുറിച്ചുമൊക്കെയായിരുന്നു ബിജു മേനോന്‍ സംസാരിച്ചത്.

  ഡാന്‍സിനെക്കുറിച്ച് പറയാനാവുന്നയാളായത് കൊണ്ട് ഒരുപാടൊന്നും പറയാനില്ലെന്നായിരുന്നു ബിജു മേനോന്റെ കമന്റ്. പുതിയ സിനിമയായ 41 ല്‍ നായികയായി അഭിനയിച്ച നിമിഷ സജയനും പരിപാടിയിലേക്ക് എത്തിയിരുന്നു. ആദ്യത്തെ പെര്‍ഫോമന്‍സ് കഴിഞ്ഞതിന് പിന്നാലെയായാണ് നിമിഷ സജയനെത്തിയത്. നായികനായകനിലൂടെ ശ്രദ്ധേയായി മാറിയ മാളവികയായിരുന്നു അവതാരക. അമ്പരപ്പിക്കുന്ന നൃത്തവിസ്മയവുമായാണ് താരങ്ങള്‍ ഓരോരുത്തരും എത്തിയത്. പരിപാടിയിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ചിത്രങ്ങള്‍ക്ക് കടപ്പാട്: മഴവില്‍ മനോരമ

  ആദ്യമായാണ് താന്‍ ഈ പരിപാടിയിലേക്ക് അതിഥിയായി എത്തുന്നതെന്ന് ബിജു മേനോന്‍ പറഞ്ഞിരുന്നു. വിധികര്‍ത്താക്കളായി ഇരിക്കുന്നവരെയൊക്കെ മുന്‍പേ തന്നെ അറിയാം. തനിക്ക് ഡാന്‍സ് കളിക്കാനറിയില്ല, അതേക്കുറിച്ച് പ്രസന്ന മാസ്റ്റര്‍ക്ക് അറിയാവുന്നതാണ്. ചെയ്യാനാഗ്രഹമുണ്ടെങ്കിലും തനിക്ക് ഡാന്‍സ് ചെയ്യാനറിയില്ല. ഡാന്‍സ് ചെയ്തതിന് ശേഷം വീട്ടിലേക്ക് വരരുതെന്ന് സംയുക്ത പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ആരൊരാള്‍ എന്ന ഗാനം ആലപിച്ചായിരുന്നു ബിജു മേനോന്‍ വേദി വിട്ടത്.

  മിയയ്ക്ക് ഈ പേര് നല്‍കിയത് ബിജു മേനോനായിരുന്നു. അതിന് പിന്നിലെ കഥയും അദ്ദേഹം പറഞ്ഞിരുന്നു. സ്‌ക്രീന്‍ ടെസ്റ്റിനൊക്കെ വന്ന്് തന്നായി പെര്‍ഫോം ചെയ്യുന്നുണ്ടായിരുന്നു. പേര് ചോദിച്ചപ്പോള്‍ ജിമി ജോര്‍ജ് എന്നായിരുന്നു പറഞ്ഞത്. ഒരു നായികയ്ക്ക് പറ്റിയ പേരല്ലല്ലോ അതെന്ന് തോന്നിയിരുന്നു. ഏത് പേര് നല്‍കാമെന്ന ആലോചനയിലായിരുന്നു പിന്നീട് എല്ലാവരും. അതിനിടയിലാണ് മിയയെന്ന് പേര് നല്‍കിയതും പിന്നീട് അത് തന്നെ നടി സ്വീകരിച്ചതും. അന്ന് നന്നായി പെര്‍ഫോം ചെയ്തതുകൊണ്ടാണ് മിയ ഇന്ന് ഈ പരിപാടിയില്‍ ഇരിക്കുന്നതെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു.

  ലാല്‍ ജോസിനൊപ്പം ആദ്യമായാണ് പ്രവര്‍ത്തിച്ചത്. ആര്‍ടിസ്റ്റിന് പെര്‍ഫോം ചെയ്യാനായി അവസരം തരുന്ന സംവിധായകനാണ് ലാല്‍ ജോസ്. ലാലുവിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്ന് തന്നെയായിരിക്കും 41 എന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് തെളിയിച്ചായിരുന്നു നിമിഷ സജയന്‍ വേദി വിട്ടത്. വിധികര്‍ത്താക്കളിലൊരാളായ പ്രസന്ന മാസ്റ്റും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

  സിനിമയിലെത്തിയപ്പോള്‍ മുതല്‍ത്തന്നെ തനിക്ക് ലാലുവുമായി സൗഹൃദമുണ്ട്. ലാല്‍ ജോസിന്റെ കരിയറിലെ 25മാത്തെ സിനിമയാണിത്. താന്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷം തികയുകയാണ്. നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ആ ലിസ്റ്റില്‍ ഈ ചിത്രവും ഇടംപിടിക്കും. അടുത്തിടെയായിരുന്നു 41 ന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയായിരുന്നു ട്രെയിലറിന് ലഭിച്ചത്.

  English summary
  Biju Menon And Nimisha Sajayn In D5 Junior.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X