For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സന്തോഷവതിയായി ബിന്ദു പണിക്കരും സായ് കുമാറും! ഒപ്പം റിമി ടോമിയും ! ലേറ്റസ്റ്റ് ചിത്രം വൈറല്‍! കാണൂ!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് കോമഡി സ്റ്റാര്‍സ്. 1000 എപ്പിസോഡിലേക്ക് കടക്കുകയാണ് പരിപാടിയെന്ന സന്തോഷം പങ്കുവെച്ച് നേരത്തെ അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. റിമി ടോമി, ജഗദീഷ്, ഇന്നസെന്റ് തുടങ്ങിയവരാണ് പരിപാടിയെ നയിക്കുന്നത്. മീര അനിലാണ് പരിപാടിയുടെ അവതാരക. വ്യത്യസ്ത തരത്തിലുള്ള മേക്കോവറുമായാണ് മീരയും എത്താറുള്ളത്. പാട്ടിലും ഡാന്‍സിലുമൊക്കെ മീരയും പങ്കെടുക്കാറുണ്ട്. അടുത്തിടെ ബിന്ദു പണിക്കരും സായ് കുമാറുമായിരുന്നു പരിപാടിയില്‍ അതിഥികളായെത്തിയത്. ഇന്നസെന്റും സായ് കുമാറും ഒരുമിച്ചെത്തിയപ്പോള്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ്, റാംജി റാവു സ്പീക്കിംഗ് തുടങ്ങി സിനിമകളുടെ രസകരമായ അനുഭവത്തെക്കുറിച്ചുള്ള വിശേഷങ്ങളായിരുന്നു പങ്കുവെച്ചത്.

  അതിഥികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവുമായി റിമി ടോമിയും എത്തിയിരുന്നു. സാരിയും മുല്ലപ്പൂവുമൊക്കെയായി അതീവ സുന്ദരിയായാണ് റിമിയും എത്തിയിട്ടുള്ളച്. ഫേസ്ബുവക്ക് ലൈവിലൂടെ മീര അനിലായിരുന്നു കോമഡി സ്റ്റാര്‍സ് ലേറ്റസ്റ്റ് ഷൂട്ടിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയത്. ആഴ്ചയില്‍ 7 ദിവസവും സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലന്നായിരുന്നു സായ് കുമാറിന്റെ കമന്റ്. ഇത്തവണത്തെ സ്‌കിറ്റുകളെല്ലാം ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ബിന്ദുപണിക്കരും.

  സായ്കുമാറും ബിന്ദു പണിക്കരും

  സായ്കുമാറും ബിന്ദു പണിക്കരും

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ബിന്ദു പണിക്കരും സായ് കുമാറും. കോമഡിയായാലും വില്ലത്തരമായാലും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ചാണ് സായ്കുമാര്‍ മുന്നേറുന്നത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി മുന്‍നിരയിലേക്കെത്തിയവരാണ് ഇരുവരും. പ്രണയിച്ച് വിവാഹിതരായ ഇരുവരും വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമാണ്. മകളായ കല്യാണിക്കൊപ്പമുള്ള ഡബ്‌സ്മാഷുമായും ഇരുവരും ഇടയ്ക്ക് എത്താറുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കോമഡി സ്റ്റാര്‍സിലേക്ക് എത്തിയിരിക്കുകയാണ് ഇരുവരും. അവതാരകയായ മീര അനിലാണ് ആ സന്തോഷം പങ്കുവെച്ച് എത്തിയിട്ടുള്ളത്.

  ഇന്നസെന്റും റിമിയും ചേര്‍ന്നു

  ഇന്നസെന്റും റിമിയും ചേര്‍ന്നു

  സായ്കുമാറും ബിന്ദു പണിക്കരും മാത്രമല്ല ഇന്നസെന്റും റിമി ടോമിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സുന്ദരിയായെത്തിയ റിമി ഇവര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയാണെന്നായിരുന്നു മീര പറഞ്ഞത്. ചിരിച്ച മുഖത്തോടെയായിരുന്നു എല്ലാവരും പോസ് ചെയ്തത്. ലൂസിഫര്‍ വിജയത്തിന്റെ സന്തോഷത്തിലാണ് സായ്കുമാര്‍. ഇന്നസെന്റിനൊപ്പം സായ് ചേട്ടനും നില്‍ക്കുമ്പോള്‍ റാജംി റാവു എന്ന സിനിമയും അതിലെ ഹാസ്യരംഗങ്ങളുമാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്നായിരുന്നു മീര പറഞ്ഞത്. ഇതിന് ശേഷമാണ് അവരും ആ സിനിമയുടെ അനുഭവം പങ്കുവെച്ചത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച രംഗങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു അവര്‍.

  കുടുംബചിത്രം തന്നെ

  കുടുംബചിത്രം തന്നെ

  എല്ലാവരും ഒരുമിച്ച് ചിത്രമെടുക്കുമ്പോള്‍ കുടുംബചിത്രം പോലെയാണ് തോന്നുന്നതെന്നും മീര പറഞ്ഞിരുന്നു. അതിനിടയിലാണ് മകള്‍ക്കൊപ്പം ടിക് ടോക് ചെയ്തതിനെക്കുറിച്ച് സായ് കുമാര്‍ പറഞ്ഞത്. ബാലകൃഷ്ണായി താനും മോള്‍ ഇന്നസെന്റുമായാണ് ചെയ്തത്. ഗോപാലകൃഷ്ണന്റെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നും ബാലകൃഷ്ണനും മത്തായിച്ചേട്ടനും ഇവിടെയുണ്ടെന്നായിരുന്നു സായ്കുമാറിന്റെ കമന്റ്. വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധകര്‍ ബോറടിക്കാതെ സിനിമ കണ്ടിരിക്കുന്നുണ്ട്. അത് വലിയൊരു കാര്യമാണ്. ചിത്രത്തിലെ ഓരോ രംഗങ്ങളും നമ്മെ ചിരിപ്പിച്ചിരുന്നുവെന്ന് പറഞ്ഞപ്പോള്‍ താരങ്ങളും അത് ശരിവെക്കുകയായിരുന്നു.

  കൂടുതല്‍ ആസ്വദിച്ചു

  കൂടുതല്‍ ആസ്വദിച്ചു

  ജഗദീഷും ഇന്നസെന്റുമൊക്കെ ഇരിക്കുന്ന ഈ സ്റ്റേജിലേക്ക് വരുമ്പോള്‍ത്തന്നെ ചിരി ഉറപ്പല്ലേയെന്നുമായിരുന്നു സായ്കുമാര്‍ ചോദിച്ചത്. കഴിഞ്ഞ തവണത്തെപ്പോലെ അല്ല അതിനേക്കാള്‍ കൂടുതല്‍ റിലാക്‌സ് ചെയ്യാന്‍ പറ്റിയെന്നായിരുന്നു ബിന്ദു പണിക്കര്‍ പറഞ്ഞത്. ഒരുപാട് ചിരിക്കാനും പുതിയ പുതിയ സന്ദേശങ്ങളുമൊക്കെയുള്ള സ്‌കിറ്റുകളായിരുന്നു. അവരുടെ അവതരണം മാറിയെന്നും സംഘര്‍ഷമില്ലാതെ അവര്‍ക്ക് അവതരിപ്പിക്കാനുള്ള അവസരം നല്‍കുന്നുവെന്നതും സന്തോഷമാണെന്നായിരുന്നു സായ്കുമാര്‍ പറഞ്ഞത്.

  ജഗദീഷിനെ കാണുന്നില്ല

  ജഗദീഷിനെ കാണുന്നില്ല

  കൊട്ടാരക്കരക്കാര്‍ തുടങ്ങിയതൊന്നും അത്ര പെട്ടെന്ന് നിന്നുപോവില്ലെന്ന് സായ്കുമാര്‍ പറഞ്ഞപ്പോഴാണ് ബൈജു മേലിലയും എത്തിയത്. കൊട്ടാരക്കരയിലെ ആദ്യ സൂപ്പര്‍ സ്റ്റാറാണ് സായ്കുമാറെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വലിയ സിനിമകളുടെ ഭാഗമാവാന്‍ ഇരുവര്‍ക്കും കഴിയട്ടെയെന്ന് പറഞ്ഞപ്പോള്‍ സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ വിളിക്കട്ടെയെന്നായിരുന്നു സായ്കുമാര്‍ പറഞ്ഞത്. ജഗദീഷിനെ കാണാത്തതിനെക്കുറിച്ചായിരുന്നു മറ്റുള്ളവര്‍ ചോദിച്ചത്. അദ്ദേഹം ചായ കുടിക്കാനായി പോയിരിക്കുകയാണെന്നായിരുന്നു മീര പറഞ്ഞത്.

  വീഡിയോ കാണാം

  മീര അനില്‍ പങ്കുവെച്ച വീഡിയോ കാണാം.

  ചിത്രം കാണാം

  സായ് കുമാറിനും ബിന്ദു പണിക്കറിനും ഇന്നസെന്റിനുമൊപ്പം റിമി ടോമി, ചിത്രം കാണാം.

  English summary
  Bindu Panicker and Sai Kumar in Comedy Stars pics and video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X