»   » തുണി കൊണ്ട് മറക്കാമെന്ന് പറഞ്ഞിരുന്നു,വേണ്ടെന്ന് മോഹന്‍ലാല്‍,തന്മാത്രയിലെ ആ രംഗത്തെക്കുറിച്ച് ബ്ലസി!

തുണി കൊണ്ട് മറക്കാമെന്ന് പറഞ്ഞിരുന്നു,വേണ്ടെന്ന് മോഹന്‍ലാല്‍,തന്മാത്രയിലെ ആ രംഗത്തെക്കുറിച്ച് ബ്ലസി!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് തന്മാത്ര. അല്‍ഷിമേഴ്‌സ് ബാധിതനായ രമേശനായി മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ച വെച്ചത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണിത്. അമൃത ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്ന പരിപാടിയില്‍ ഇത്തവണ ഈ സിനിമയെക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്.

ഒരു കമ്മലിട്ടതിന് സംയുക്തവര്‍മ്മ കേട്ട പഴിയേ, ഭാവനയുടെ കല്യാണത്തിന് പോയപ്പോള്‍ ഇതായിരുന്നു അവസ്ഥ!

തന്മാത്രയിലെ പ്രധാന താരങ്ങളായ മീരാവസുദേവും, അര്‍ജുനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. സംവിധായകന്‍ ബ്ലസി, സംഗീത സംവിധായകനായ മോഹന്‍ സിതാര, ഇന്നസെന്റ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. തന്മാത്രയുടെ വിശേഷങ്ങളായിരുന്നു ഇവര്‍ പങ്കുവെച്ചത്.

നീണ്ട ശ്രമത്തിനൊടുവില്‍

ബ്ലസിയുടെ സിനിമാജീവിതത്തിലെ രണ്ടാമത്തെ സിനിമയാണ് തന്മാത്ര. കാഴ്ച എഴുതിക്കഴിഞ്ഞതിന് ശേഷമാണ് ഈ സിനിമ എഴുതാന്‍ ധൈര്യം വന്നത്. ഒരുപാട് പ്രതിസന്ധികള്‍ക്ക് ശേഷമാണ് ഇത് പ്രാവര്‍ത്തികമായത്.

നരന്റെ ലൊക്കേഷനില്‍

മോഹന്‍ലാല്‍ നരനില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലൊക്കേഷനിലെത്തി ഈ സിനിമയുടെ കഥ പറഞ്ഞത്. കഥ കേട്ടപ്പോള്‍ത്തന്നെ അദ്ദേഹം സമ്മതിക്കുകയായിരുന്നു. ഇതില്‍ നിന്ന് ഒരു വരി മാറ്റിയാല്‍ താന്‍ അഭിനയിക്കില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നുവെന്നും ബ്ലസി പറയുന്നു.

മോഹന്‍ലാലിന്റെ പിന്തുണയോടെ

മോഹന്‍ലാലിന്റെ പിന്തുണയോടെയാണ് താന്‍ എഴുതിത്തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വളരെ ചലഞ്ചിങ്ങായിട്ടുള്ള ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.

ഈ പേരിന് പിന്നില്‍

മൂന്ന് തലമുറയുടെ മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെയായിരുന്നു ആ സിനിമ പറഞ്ഞത്. യുവതലമുറയെ ഉള്‍പ്പെടുത്തി ഒരുക്കുമ്പോള്‍ ഇത്തരത്തിലൊരു പേര് നല്‍കിയതിന് പിന്നില്‍ കെമിസ്ട്രിയിലെ തന്നെ തന്മാത്രയാണെന്നും ബ്ലസി പറയുന്നു.

നായികയും എത്തി

തന്മാത്രയിലെ നായികയായ മീര വസുദേവും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മീരയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്. 23ാമത്തെ വയസ്സിലായിരുന്നു താന്‍ ഈ സിനിമയില്‍ അഭിനയിച്ചത്.

അമ്മയായി അഭിനയിക്കാന്‍ തയ്യാറാണോ?

ജീന്‍സും ഗോള്‍ഡന്‍ കളര്‍ മുടിയുമായി തനിക്ക് മുന്നിലേക്കെത്തിയ മീരയില്‍ ലേഖയെ കാണുകയായിരുന്നു സംവിധായകന്‍. രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കാന്‍ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ താന്‍ സമ്മതിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

മകനായി അഭിനയിച്ച അര്‍ജ്ജുനും എത്തി

തന്മാത്രയില്‍ മോഹന്‍ലാലിന്റെ മകനായി അഭിനയിച്ച അര്‍ജ്ജുനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചതെന്ന് താരം പറയുന്നു.

English summary
Blessy is talking about Thanmathra

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam