For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംഗീത സംവിധായകന്‍ വില്യം ഫ്രാന്‍സിസുമായിട്ടുളള വിവാഹം, കുഞ്ഞ്, ഏഴ് വര്‍ഷത്തെ ഇടവേളയെ കുറിച്ച് മിത്ര

  |

  ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ ആരാധകരുളള താരമാണ് മിത്ര കുര്യന്‍. 2004 ല്‍ പുറത്ത് ഇറങ്ങിയ വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമാ ലോകത്ത് എത്തുന്നത്. ചിത്രത്തില്‍ ഒരു ചെറിയ വേഷമായിരുന്നു മിത്രയെ ശരിക്കും ശ്രദ്ധിക്കപ്പെടുന്നതുംഒരു നയന്‍താര ചിത്രത്തിലൂടെയാണ്. 2010ല്‍ പുറത്ത് ഇറങ്ങിയ ബോഡിഗാര്‍ഡിലെ സേതുലക്ഷ്മി എന്ന കഥപാത്രം നടിയ്ക്ക് മകച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തിരുന്നു. ബോഡി ഗാര്‍ഡിന് ശേഷം നിരവധി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും നടിയെ ഇന്നും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത് ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെയാണ്.

  Also Read: ജാസ്മിന് പാളിപ്പോയത് അവിടെയാണ്, അങ്ങനെ നില്‍ക്കാന്‍ പാടില്ല, റോബിനെ അമ്മമാര്‍ക്ക് ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്

  മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമായിരുന്നു മിത്ര കുര്യന്‍. ബോര്‍ഡി ഗാര്‍ഡിന്‌റെ തമിഴ്പ്പിലും ഇതേ കഥാപാത്തെ നടി അവതരിപ്പിച്ചിരുന്നു. തമിഴിലില്‍ അസിന്‍ ആയിരുന്നു നയന്‍സ് അവതരിപ്പിച്ച കഥാപാത്രം ചെയ്തത്.

  Also Read:അമ്മയും മകളും ഒന്നിച്ച് പ്രസവിക്കാനൊരുങ്ങുന്നു, അംഗീകരിക്കില്ലെന്ന് അനു, സംഭവബഹുലമായി അമ്മ മകള്‍

  Also Read: നടി ഷംന കാസിം വിവാഹിതയാവുന്നു, പ്രിയപ്പെട്ടവനോടൊപ്പമുളള ചിത്രം വൈറല്‍

  ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും സജീവമാണ് മിത്ര. വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടു നില്ക്കുകയായിരുന്നു താരം. മിനീസ്‌ക്രീനിലൂടെയായിരുന്നു മിത്രയുടെ രണ്ടാം വരവ്. തമിഴിലൂടെയായിരുന്നു തുടക്കം. നിലവില്‍ സീ കേരളം സംപ്രേക്ഷണ ചെയ്യുന്ന അമ്മമകള്‍ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സാധാരണ കണ്ടുവന്നതില്‍ നിന്ന് വ്യത്യസ്തമായ പ്രമേയമാണ് സീരിയലിന്റേത്. സംഭവബഹുലമായി പരമ്പര മുന്നോട്ട് പോവുകയാണ്.

  ഇപ്പോഴിത അഭിനയത്തിന് നല്‍കിയ ഏഴ് വര്‍ഷത്തെ ഇടവേളയെ കുറിച്ച് വെളിപ്പെടുത്തുകയാണ് മിത്ര കുര്യന്‍. സീരിയലില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് നടിയ്ക്ക് ഈ ചോദ്യം നേരിടേണ്ടി വന്നത്. താന്‍ എങ്ങും പോയിട്ടില്ലെന്നായിരുന്നു നടിയുടെ മറുപടി. ' വിവാഹം കഴിഞ്ഞപ്പോ കുടുംബത്തിന് കുറച്ച് പ്രധാന്യം നല്‍കി. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം തിരക്കിലായിരുന്നു പിന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ് സീരിയലിലൂടെ തിരികെ എത്തുകയായിരുന്നു'; മിത്ര കുര്യന്‍ പറഞ്ഞു.

  2015ല്‍ ആയിരുന്നു മിത്ര കുര്യന്‍ വിവാഹിതയാവുന്നത്. സംഗീത സംവിധായകന്‍ വില്യം ഫ്രാന്‍സിസാണ് ഭര്‍ത്താവ്. ഇവരുടെ പ്രണയ വിവാഹമായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. പിന്നീട് ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു. തമിഴിലൂടെ തന്റെ തിരികെ വരവ് അറിയിച്ച മിത്ര, ചെയ്ത രണ്ട്് സീരിയലും ശ്രദ്ധിക്കപ്പെട്ടിരുന്നു ശേഷമാണ മലയാളം പരമ്പരയില്‍ അഭിനയിക്കുന്നത്. 7 വര്‍ഷത്തിന് ശേഷമാണ് മലയാളത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുന്നത്.

  മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ മനഃപൂര്‍വ്വമല്ല അഭിനയത്തില്‍ നിന്ന് മറി നിന്നതെന്ന് മിത്ര പറഞ്ഞിരുന്നു. താല്‍ക്കാലികമായ ഇടവേളയായിരുന്നു.
  അഭിനയത്തെ ഒരു ജോലിയായി മാത്രമേ അന്നും ഇന്നും താന്‍ കണ്ടിട്ടൂ. വിവാഹത്തോടെ അതില്‍ നിന്നും ഒരു ഇടവേള എടുത്തു. അത്ര മാത്രമേ ഉള്ളു. താന്‍ അഭിനയിക്കുന്നതാണ് ഭര്‍ത്താവിനും ഇഷ്ടമാണെന്നായിരുന്നു മിത്ര അ്ന്ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഒരു മകനാണ് മിത്രയ്ക്കുളളത്.

  ഒക്ടോബര്‍ 25 നാണ് അമ്മമകള്‍ ആരംഭിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9 മണിക്കാണ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. പേര് പോലെ തന്നെ ഒരു അമ്മയും മകളും തമ്മിലുളള സ്‌നേഹ ബന്ധത്തിന്റെ കഥയാണിത്. ഫൈസല്‍ അടിമാലിയാണ് സീരിയല്‍ സംവിധാനം ചെയ്യുന്നത്. മരിയ,രാജീവ് റോഷന്‍, ശ്രീജീത്ത് വിജയ്, എന്നിവരാണ് സീരിയലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച കഥാഗതിയിലൂടെ സീരിയല്‍ മുന്നോട്ട് പോവുകയാണ്.

  Read more about: mithra kurian
  English summary
  Bodyguard Actress Mithra Kurian Opens Up About 7 Years Break About Acting,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X