»   »  അവാര്‍ഡ് നിശയില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് താരങ്ങള്‍!

അവാര്‍ഡ് നിശയില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് താരങ്ങള്‍!

Posted By:
Subscribe to Filmibeat Malayalam
അവാര്‍ഡ് ഷോകളില്‍ പങ്കെടുക്കരുതെന്ന ചേംബറിന്‍റെ ആവശ്യം തള്ളി അമ്മ | filmibeat Malayalam

ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് നിശയില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഫിലിം ചേംബര്‍ മുന്നോട്ട് വന്നിരുന്നു. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഫിലിം ചേംബര്‍ മുന്നോട്ട് വെച്ച നിര്‍ദേശം താരസംഘടനയായ അമ്മ തള്ളിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചര്‍ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ താരങ്ങള്‍ അതിഥികളായി പങ്കെടുക്കരുതെന്നാണ് ഫിലിം ചേംബര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമ്മ വ്യക്തമാക്കുകയായിരുന്നു. ഇന്നസെന്റ്, സിദ്ദിഖ്, ഇടവേള ബാബു, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്നതിലെ പ്രതിസന്ധി

സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ചാനല്‍ റൈറ്റുകള്‍ വിറ്റുപോവുന്ന അവസ്ഥയായിരുന്നു മുന്‍പുണ്ടായിരുന്നത്. നിര്‍മ്മാതാക്കളുടെ പ്രധാന വരുമാന സോത്രസ്സ് കൂടിയായിരുന്നു ഇത്. എന്നാല്‍ അടുത്ത കാലത്തായി ചാനലുകള്‍ ഈ നിലപാടില്‍ നിന്നും മാറുകയായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം തിയേറ്ററുകളിലെ പ്രകടനം അനുസരിച്ച് സാറ്റലൈറ്റ് വാങ്ങാനാണ് ഇപ്പോള്‍ ചാനല്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.

ചാനലുകളോടുള്ള പ്രതിഷേധത്തിന്റെ ഭാഗം

ചാനലുകളുടെ ഈ നിലപാടിനോട് പ്രതിഷേധിച്ചാണ് പുതിയ തീരുമാനവുമായി ഫിലിം ചേംബര്‍ രംഗത്ത് വന്നത്. എന്നാല്‍ ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരസംഘടന. ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് നിശകളില്‍ നിന്നും വിട്ടുനില്‍ക്കാനായിരുന്നു ഫിലിം ചേംബര്‍ നിര്‍ദേശിച്ചത്.

തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ല

അടുത്ത 3 വര്‍ഷത്തേക്ക് ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കിയിട്ടുണ്ട്. ചാനലുകളുമായി സഹകരിച്ച് മുന്നോട്ട് പോവണമെന്ന നിലപാടിലാണ് അമ്മ.

ചാനല്‍ പരിപാടികൊണ്ട് ഗുണമില്ല

ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് നിശകള്‍ കൊണ്ട് തങ്ങള്‍ക്ക് ഗുണം കിട്ടുന്നില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളും വിതരണക്കാരും. അതുകൊണ്ട് തന്നെയാണ് ഇത്തരം പരിപാടികളില്‍ നിന്നും താരങ്ങളെ വിലക്കുന്നത്. എന്നാല്‍ ഫിലിം ചേംബര്‍ തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്.

English summary
Can't agree with Film Chamber's decision; Amma

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X