»   » വിക്ടര്‍ ജോണിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ അന്വേഷിക്കാന്‍ 'സിബിഐ ഡയറി'അശോകന്‍ തിരിച്ചെത്തുന്നു!

വിക്ടര്‍ ജോണിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ അന്വേഷിക്കാന്‍ 'സിബിഐ ഡയറി'അശോകന്‍ തിരിച്ചെത്തുന്നു!

Posted By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കൊരു സന്തോഷവാര്‍ത്ത. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ജയകൃഷ്ണനും അശോകനും മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. സിബി ഐ ഡയറിയെന്ന പേരിട്ടിരിക്കുന്ന പരമ്പരയിലൂടെയാണ് ഇരുവരും തിരിച്ചെത്തുന്നത്. വിക്ടര്‍ ജോണെന്ന ബിസിനസുകാരനായാണ് അശോകന്‍ വേഷമിടുന്നത്. വിക്ടര്‍ ജോണിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന സിബി ഐ ഓഫീസറുടെ വേഷത്തിലാണ് ജയകൃഷണന്‍.

പ്രണവിന് ഗംഭീര വരവേല്‍പ്പാണ് നല്‍കുന്നത്, ആദി പ്രതീക്ഷ നിലനിര്‍ത്തുമോ? ആശങ്കയോടെ ആരാധകര്‍!

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയകൃഷ്ണന്‍ സീരിയല്‍ രംഗത്തേക്ക് തിരിച്ചെത്തുന്നത്. വിക്ടര്‍ ജോണിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന സിബി ഐ ഓഫീസറിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
35 എപ്പിസോഡുകളുള്ള പരമ്പര ചാനലില്‍ പ്രേക്ഷേപണം ചെയ്ത് തുടങ്ങി. രാത്രി 10 മണിക്കാണ് ഈ പരമ്പര പ്രേക്ഷേപണം ചെയ്യുന്നത്. എം രാജനാണ് പരമ്പരയ്ക്ക് കഥയൊരുക്കുന്നത്. കെബി ബാബുവാണ് സംവിധാനം ചെയ്യുന്നത്.

CBI Diary

സീരിയിലിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വ്യത്യസ്തങ്ങളായ പരമ്പരകളാണ് മഴവില്‍ മനോരമയില്‍ പ്രേക്ഷപണം ചെയ്യാറുള്ളത്. ചാനലിലിലെ പരമ്പരകള്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലാണ്. പതിവ് പരമ്പരകളിലെപ്പോലെ പ്രേക്ഷകരെ മടുപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളോ കഥാസന്ദര്‍ഭമോ ഇല്ലാത്തതാണ് പ്രധാന പ്രത്യേകത. പുതിയ പരമ്പരയുടെ പ്രമോ വീഡിയോ കാണാം.

English summary
A new crime thriller named CBI Diary started to broadcast in Mazhavil Manorama Channel, Popular actor Ashokan is making a comeback through this serial.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X