For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷമുള്ള ഓരോ അവസ്ഥകളേ; ഭാര്യയെ സഹായിക്കുന്ന റാഫിയെ ട്രോളി സീരിയല്‍ താരം

  |

  മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരയാണ് ചക്കപ്പഴം. അതിലെ ഓരോ താരങ്ങളും പ്രേക്ഷക പ്രശംസ നേടിയെടുത്തവരുമാണ്. ടിക് ടോക് വീഡിയോസ് ചെയ്ത് കുറഞ്ഞ കാലം കൊണ്ട് ആരാധകരുടെ ഇഷ്ടം നേടിയെടുത്ത റാഫിയും ചക്കപ്പഴത്തില്‍ അഭിനയിച്ചിരുന്നു. സുമേഷ് എന്ന സുമയായിട്ടാണ് താരം പരമ്പരയില്‍ നിറഞ്ഞ് നിന്നത്.

  മാസങ്ങള്‍ക്ക് മുന്‍പ് റാഫി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതും സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ അംഗീകാരം നേടിയതുമൊക്കെ വലിയ വാര്‍ത്തകളായി. ഇപ്പോഴിതാ റാഫിയുടെ ഭാര്യ മഹീന പങ്കുവെച്ച രസകരമായൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറവലാവുന്നത്.

  rafi-wife

  വിവാഹനിശ്ചയത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് റാഫിയും മഹീനയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് വിവാഹത്തിന് ചക്കപ്പഴം ടീം ഒരുമിച്ചെത്തിയതോടെ അത് വലിയൊരു താരസംഗമമായി മാറുകയും ചെയ്തു. ഇപ്പോള്‍ നല്ലൊരു കുടുംബസ്ഥനാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

  Also Read: അവള്‍ക്കൊരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല; ആലിയയെ കുറിച്ച് കരണ്‍ ജോഹര്‍

  കുളിച്ചിട്ട് വന്ന ഭാര്യയുടെ മുടി ഡ്രൈയര്‍ വച്ച് ഉണക്കി കൊടുക്കുന്ന വീഡിയോയാണ് താരപത്‌നി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. 'ഞങ്ങള്‍ അറിയാതെ എടുത്ത വീഡിയോ ആണെങ്കിലും, എനിക്ക് ഇത് ഇഷ്ടമായി' എന്നാണ് വീഡിയോയ്ക്ക് മഹീന നല്‍കിയ ക്യാപ്ഷനില്‍ പറയുന്നത്.

  Also Read: ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ

  rafi-wife

  ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. അതിലൊന്ന് തട്ടീം മുട്ടീം പരമ്പരയിലെ കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ സിദ്ധാര്‍ഥാണ്. 'രസകരം, വിവാഹ ശേഷമുള്ള ഓരോ അവസ്ഥകളേ' എന്നാണ് റാഫിയോടായി സിദ്ധാര്‍ഥിന്റെ കമന്റ്. ഇതിന് താഴെ 'അതെ അതെ' എന്ന മറുപടിയുമായി മഹീനയും എത്തിയിട്ടുണ്ട്. എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടേ എന്നാണ് താരദമ്പതിമാരോട് ആരാധകര്‍ക്ക് പറയാനുള്ളത്.

  Also Read: മുൻനിര നടിമാരുമായി പ്രണയത്തിലാണെന്ന കഥ ഇറക്കും; പ്രശ്‌സതിയ്ക്ക് വേണ്ടി രാജ് കപൂര്‍ ചെയ്തതിനെ പറ്റി വൈജന്തിമാല

  ടിക് ടോകിലെ രസകരമായ ചില വീഡിയോസാണ് റാഫിയെ ഉയരങ്ങളിലേക്ക് എത്തിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വീഡിയോ വൈറലായതോടെ അഭിനയിക്കാനുള്ള അവസരവുമെത്തി. ചക്കപ്പഴത്തിലെ സുമേഷിനെ മനോഹരമാക്കാന്‍ റാഫിയ്ക്ക് സാധിച്ചിരുന്നു. ചക്കപ്പഴത്തിലെ അഭിനയത്തിനാണ് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം റാഫിയെ തേടി എത്തിയത്. ചക്കപ്പഴത്തിന്റെ ലൊക്കേഷനില്‍ നിന്ന് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത റാഫി അറിയുന്നതും.

  Read more about: rafi റാഫി
  English summary
  Chakkapazham Fame Rafi's Fun Moment With Wife Maheena Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X