»   » അഹങ്കാരവും തലക്കനവും മേഘ്‌നയെ ചന്ദനമഴയില്‍ നിന്ന് ഒഴിവാക്കി, അമൃതയ്ക്ക് പകരം ഇനിയാര് ?

അഹങ്കാരവും തലക്കനവും മേഘ്‌നയെ ചന്ദനമഴയില്‍ നിന്ന് ഒഴിവാക്കി, അമൃതയ്ക്ക് പകരം ഇനിയാര് ?

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റ് ചാനലിലെ ജനപ്രിയ സീരിയലാണ് ചന്ദനമഴ. സീരിയലിലെ നായികയായ അമൃതയെ അവതരിപ്പിയ്ക്കുന്ന മേഘ്‌ന വിന്‍സന്റ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയും. അമൃതയെ പോലൊരു മരുമകളെ വേണം എന്ന് ആഗ്രഹിക്കാത്ത അമ്മായി അമ്മമാരും ഉണ്ടാകില്ല.

ഒരിക്കലും വര്‍ഷയെ പോലെ ആകില്ല, ഞാന്‍ നല്ലൊരു ഭാര്യയും മരുമകളുമായിരിക്കും; ശാലു ഉറപ്പ് പറയുന്നു

എന്നാല്‍ അത്രയ്ക്കങ്ങോട്ട് പുകഴ്ത്താന്‍ വരട്ടെ. അമൃതയെ പോലെ പച്ചപ്പാവമൊന്നുമല്ല ശരിയ്ക്കും മേഘ്‌ന വിന്‍സന്റ്. സെറ്റിലെ അപമര്യാദയായ പെരുമാറ്റം കാരണം നായികയെ സീരിയലില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്തകള്‍.

അഹങ്കാരവും തലക്കനവും

സെറ്റില്‍ വളരെ അഹങ്കാരത്തോടെയും തലക്കനത്തോടെയുമാണ് മേഘ്‌ന പെരുമാറുന്നത് എന്നാണ് പറഞ്ഞു പരക്കുന്നത്. മുതിര്‍ന്ന താരങ്ങളോട് പോലും മര്യാദയോടെ പെരുമാറാറില്ലത്രെ.

തമിഴില്‍ നിന്ന് ആദ്യം

ചന്ദനമഴയുടെ തമിഴ് സീരിയലിലും മേഘ്‌ന തന്നെയാണ് നായിക. ഇതേ പെരുമാറ്റ രീതിയെ തുടര്‍ന്ന് തമിഴ് ചന്ദനമഴയില്‍ നിന്നാണ് ആദ്യം ഒഴിവാക്കിയത്. ഇപ്പോള്‍ മലയാളത്തില്‍ നിന്നും പുറത്താക്കിയത്രെ.

കല്യാണമായപ്പോള്‍ കൂടി

നായികയാണ് എന്ന അഹങ്കാരത്തോടെയാണ് സെറ്റില്‍ എല്ലാവരോടും പെരുമാറുന്നത്. ഇപ്പോള്‍ വിവാഹം ഉറപ്പിയ്ക്കുക കൂടെ ചെയ്തപ്പോള്‍ തലക്കനം കൂടി എന്നാണ് കേട്ടത്.

വിവാഹമാണ് കാരണം

എന്നാല്‍ അഹങ്കാരവും തലക്കനവുമൊന്നുമല്ല, വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് മേഘ്‌നയെ സീരിയലില്‍ നിന്ന് ഒഴിവാക്കുന്നത് എന്നും കേള്‍ക്കുന്നുണ്ട്. ഏപ്രില്‍ 30 നാണ് മേഘ്‌നയുടെ വിവാഹം. വിവാഹ ശേഷം അഭിനയ നിര്‍ത്തുക എന്നത് മേഘ്‌നയുടെ തന്നെ തീരുമാനമാണത്രെ.

മേക്കപ്പ് പ്രസംഗം

ഒരു ഉദ്ഘാടനത്തിന് വന്നപ്പോഴുള്ള മേഘ്‌നയുടെ പ്രസംഗം ഹിറ്റായതോടെയാണ് സോഷ്യല്‍ മീഡിയയിലെ ബുദ്ധി ജീവികള്‍ നടിയെ ശ്രദ്ധിച്ചത്. മുംബൈ, ചെന്നൈ പോലുള്ള അയല്‍ രാജ്യങ്ങളില്‍ പോകുമ്പോള്‍ കാറിലിരുന്ന് തനിക്ക് മേക്കപ്പ് ഇടാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞതിന് ഇനിയൊരു കളിയാക്കല്‍ സഹിക്കാനില്ല നടി.

കണ്ണീര്‍ നായിക

ചന്ദനമഴയില്‍ എപ്പോഴും കരഞ്ഞുകൊണ്ട് അഭിനയിക്കുന്നതിനായിരുന്നു മേഘ്‌ന വിന്‍സന്റിനെ ആദ്യമൊക്കെ ട്രോളന്മാര്‍ പിടികൂടിയത്. സന്തോഷമുള്ള കാര്യങ്ങള്‍ കൂടെ കരഞ്ഞുകൊണ്ട് പറയുന്ന കഥാപാത്രമായിരുന്നു മേഘ്‌നയുടെ അമൃത

ഇനിയാര് അമൃത

ഇനി നായിക അമൃതയായി ആര് എത്തും എന്നാണ് ചോദ്യം. മൂന്ന് വര്‍ഷത്തോളമായി തുടര്‍ന്ന് കൊണ്ടിരിയ്ക്കുന്ന കണ്ണീര്‍ പരമ്പരയാണ് ചന്ദനമഴ. മറ്റേതെങ്കിലും കഥാപാത്രമായിരുന്നെങ്കില്‍ കൊന്നോ കാണാതാക്കിയോ മാറ്റി നിര്‍ത്താമായിരുന്നു. കേന്ദ്ര നായികയായതിനാല്‍ ആര് പകരം വരും?

English summary
Chandhanamazha fame to be fired??

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam