»   » സിനിമ കഴിഞ്ഞിട്ടും മനസ്സില്‍ നിന്ന് മായാത്ത പൃഥ്വിരാജിനൊപ്പമുള്ള സീന്‍?; ചാന്ദ്‌നി പറയുന്നുസിനിമ കഴി

സിനിമ കഴിഞ്ഞിട്ടും മനസ്സില്‍ നിന്ന് മായാത്ത പൃഥ്വിരാജിനൊപ്പമുള്ള സീന്‍?; ചാന്ദ്‌നി പറയുന്നുസിനിമ കഴി

By: Rohini
Subscribe to Filmibeat Malayalam

ഈ വെള്ളിയാഴ്ച തിയേറ്ററിലെത്തിയ പൃഥ്വിരാജിന്റെ ഡാര്‍വിന്റെ പരിണാമവും മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. നല്ലൊരു ത്രില്ലര്‍ കുടുംബ ചിത്രത്തിന്റെ ഭാഗമായ സന്തോഷത്തിലാണ് നായിക ചാന്ദ്‌നി ശ്രീധരന്‍.

ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം

കെഎല്‍10 പത്തിന് ശേഷം ചാന്ദ്‌നി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം. സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ കിടക്കുന്ന പൃഥ്വിരാജിനൊപ്പമുള്ള സീന്‍ ഏതായിരുന്നു എന്ന് ചോദിച്ചപ്പോള്‍ അല്പം നാണിച്ചുകൊണ്ട് ചാന്ദ്‌നി പറഞ്ഞു, 'പൃഥ്വി എന്നെ എടുക്കുന്ന ഒരു സീനുണ്ട്' എന്ന്.

 chandini-prithviraj

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന് പരിപാടിയില്‍ എത്തിയപ്പോഴാണ് ചാന്ദ്‌നി പൃഥ്വിയ്‌ക്കൊപ്പമുള്ള മായാത്ത ആ രംഗത്തെ കുറിച്ച് പറഞ്ഞത്.

ചാന്ദ്‌നി എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോയിലാണ് ഇത്രയും പറഞ്ഞത്. എപ്പിസോഡ് ഇന്ന് (മാര്‍ച്ച് 20) രാത്രി 9.30 ന് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യും. ഇപ്പോള്‍ പ്രമോ കാണൂ...

English summary
Chandini Sreedharan in Onnum Onnum Moonnu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam