»   » അമ്മയുടെ വിലക്കിന് പുല്ലുവില, സൂപ്പര്‍ താരങ്ങളില്ലാതെയുള്ള ഒാണം ഗംഭീരം, റെക്കോര്‍ഡ് റേറ്റിങ്ങ്!

അമ്മയുടെ വിലക്കിന് പുല്ലുവില, സൂപ്പര്‍ താരങ്ങളില്ലാതെയുള്ള ഒാണം ഗംഭീരം, റെക്കോര്‍ഡ് റേറ്റിങ്ങ്!

By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളെ തുടര്‍ന്നാണ് ടെലിവിഷന്‍ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഓണത്തിനോടനുബന്ധിച്ച പരിപാടികളില്‍ നിന്നും താരങ്ങള്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ ചില താരങ്ങള്‍ സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു.

ദുല്‍ഖറിന് വെല്ലുവിളി ഉയര്‍ത്തി ദിലീപ് എത്തും, എല്ലാം തീരുമാനിച്ചു, പ്രഖ്യാപനം ഉടന്‍!

ഗോവയില്‍ വെച്ച് ത്രിഷയ്ക്ക് ലഭിച്ച ഒന്നൊന്നര സര്‍പ്രൈസ്, എല്ലാത്തിനും പിന്നില്‍ ജൂഡും സംഘവും

മുന്‍പത്തേതിനെക്കാള്‍ റേറ്റിങ്ങ് ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് ലഭിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുള്ളത്.

സൂപ്പര്‍ താരങ്ങളില്ലാത്ത ഓണം

ഓണത്തിന് ടെലിവിഷനില്‍ നിറഞ്ഞു നില്‍ക്കുന്ന പതിവു മുഖങ്ങളില്‍ നിന്നുള്ള മാറ്റം കൂടിയായിരുന്നു ഇത്തവണ സംജാതമായത്. പുതിയ ചിത്രത്തെക്കുറിച്ചും ഓണാഘോഷത്തെക്കുറിച്ചുമൊക്കെ പങ്കുവെക്കാനായി താരങ്ങള്‍ ചാനലില്‍ എത്താറുണ്ടായിരുന്നു.

ഭീഷണി ഫലിച്ചില്ല

സൂപ്പര്‍ താരങ്ങളെല്ലാം ചാനലുകള്‍ക്ക് മുഖം കൊടുക്കാതിരുന്നപ്പോള്‍ മിനി സ്‌ക്രീന്‍ താരങ്ങളാണ് ശരിക്കും ആശ്വസിച്ചത്. ഇത്തവണത്തെ പരിപാടികളില്‍ നിറഞ്ഞു നിന്നതും ഇവരായിരുന്നു.

ആഘോഷമാക്കി മാറ്റി

ഓണാഘോഷത്തിനു മാറ്റു കൂട്ടുന്നതിനായി മിനി സ്‌ക്രീന്‍ താരങ്ങള്‍ ശരിക്കും കഷ്ടപ്പെടുകയായിരുന്നു. വ്യത്യസ്ത പരിപാടികളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഇവരായിരുന്നു ശരിക്കും തിളങ്ങി നിന്നത്.

മാറ്റത്തെ സ്വീകരിച്ച് പ്രേക്ഷകര്‍

പ്രധാനപ്പെട്ട ഒരു താരത്തെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയേക്കാള്‍ കൂടുതല്‍ സ്വീകാര്യത മറ്റ് താരങ്ങളെയും രാഷ്ട്രീയ മേഖലയിലെയും ആള്‍ക്കാരെ പങ്കെടുപ്പിച്ച പരിപാടികള്‍ക്ക് ലഭിച്ചുവെന്നാണ് ടിആര്‍പി റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാവുന്നത്.

മാധ്യമ വിമര്‍ശനങ്ങളെ തുടര്‍ന്ന്

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ദിലീപിന് നേരെ മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സംഭവമായി ബന്ധപ്പെട്ട് മറ്റു താരങ്ങള്‍ സ്വീകരിച്ച നിലപാടുകളും ചര്‍ച്ചയായിരുന്നു.

വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു

മാധ്യമ വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് ചാനല്‍ പരിപാടികളുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് സൂപ്പര്‍താരങ്ങള്‍ എത്തിയത്. എന്നാല്‍ ഈ നിലപാടിനോട് യോജിപ്പില്ലെന്ന് ചില താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഗണേശിന് എട്ടിന്റെ പണികൊടുത്ത് സിനിമയിലെ ചുണയുള്ള പെണ്ണുങ്ങള്‍ | Filmibeat Malayalam

അവതാരക വേഷത്തില്‍ നിന്നും മാറും

താരങ്ങള്‍ അവതാരകരായി എത്തുന്ന നിരവധി ചാനല്‍ പരിപാടികളുണ്ട്. ഇതില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ക്ക് സ്വന്തം കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചത്.

English summary
Channel gets betterTRP nating without superstars.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam