Don't Miss!
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഹണിമൂണ്‍ ചിത്രങ്ങളാണോ? ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങളുമായി ചെമ്പരത്തി സീരിയലിലെ കല്യാണി
തമിഴിലെ ഹിറ്റ് സീരിയല്‍ ചെമ്പരത്തിയുടെ മലയാളം റീമേക്കിലെ നായികയാണ് അമല ഗിരീശന്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ അമലയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. സീരിയല്‍ രംഗത്ത് നിന്നുള്ള പ്രഭു ആയിരുന്നു വരന്. ലോക്ഡൗണ്‍ ആയതിനാല്‍ ചെറിയ ചടങ്ങിലായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട ചിത്രങ്ങളിലൂടെയാണ് നടി പറഞ്ഞത്. കഴിഞ്ഞ ദിവസം പ്രിയതമയെ കുറിച്ച് പറഞ്ഞ് ഭര്‍ത്താവായ പ്രഭു എത്തിയിരുന്നു. അമലയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്ത് വിട്ട കുറിപ്പില്‍ ഭാര്യയെ അത്രയധികം ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. പിന്നാലെ അമലയും എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു അമല ഗിരീശന്റെ ജന്മദിനം. ചെമ്പരത്തി സീരിയലിലെ കല്യാണിയ്ക്ക് ആശംസയുമായി നിരവധി ആരാധകരാണ് എത്തിയത്. ഒപ്പം ഭര്‍ത്താവ് പ്രഭു പറയുന്നത് എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. 'ഇത് എന്റെ കുഞ്ഞാണ്, എന്റെ മാത്രമാണ്. മറ്റാര്‍ക്കും കൊടുക്കില്ല' എന്ന് തമിഴിലുള്ള ക്യാപ്ഷന്‍ കൊടുത്ത് ഒരു ചിത്രമായിരുന്നു ആദ്യം പ്രഭു പുറത്ത് വിട്ടത്.

പിന്നാലെ വേറെ ചിത്രങ്ങളുമായി എത്തി. 'ഒരു ഭാര്യ എന്നതിലുപരി ജീവിതത്തിലെ ഏറ്റവും മികച്ച സുഹൃത്തിനെ ഞാന്‍ കണ്ടെത്തി. നിന്നെ ഞാന്‍ സ്നേഹിക്കുന്നു, എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടി' എന്നുമായിരുന്നു പുതിയ ചിത്രത്തിന് പ്രഭുവിന്റെ തലക്കെട്ട്. എന്റെ കുറുമ്പുകാരി പൊണ്ടാട്ടി എന്നിങ്ങനെ പറഞ്ഞ് കൊണ്ടും നിരവധി ചിത്രങ്ങള്‍ പ്രഭു പങ്കുവെച്ചിരുന്നു.
Recommended Video

പ്രഭുവിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ അമലയും എത്തിയിരുന്നു. നിങ്ങളുടെ ചുറ്റും ഉള്ളപ്പോള്‍ എനിക്ക് ഒരിക്കലും സങ്കടപ്പെടാന്‍ കഴിയില്ല. നിങ്ങളെ എന്റെ സുഹൃത്ത് എന്ന് വിളിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ കാമുകനാണ്.എന്റെ ഭര്‍ത്താവ് എന്ന് വിളിക്കുന്നതില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നും അമല പറയുന്നു. ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന നിരവധി ചിത്രങ്ങളായിരുന്നു അമല പങ്കുവെച്ചത്. ഇതെല്ലാം വേഗം വൈറലാവുകയും ചെയ്തു.

ചെമ്പരത്തി സീരിയലിലെ കല്യാണി ആയി എത്തിയതോടെയായിരുന്നു അമല ഗിരീശന് ശ്രദ്ധിക്കപ്പെടുന്നത്. അതിന് മുന്‍പ് നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നു. വളരെ ലളിതമായിട്ടായിരുന്നു അമലയുടെ വിവാഹം നടത്തിയത്. വിവാഹശേഷം അഭിനയ തിരക്കുകൡലേക്ക് തന്നെ തിരികെ പോയിരിക്കുകയാണ് നടി. സീരിയല്‍ രംഗത്ത് നിന്ന് തന്നെയുള്ള ക്യാമറമാനായതിനാല് പ്രഭുവും തിരക്കുകളിലാണ്. ലോക്ഡൗണ്‍ വന്നതോടെ നിര്‍ത്തി വെച്ച സീരിയലുകളെല്ലാം കഴിഞ്ഞ മാസം മുതല്‍ വീണ്ടും ആരംഭിച്ചിരുന്നു.

അദ്ദേഹത്തെ കണ്ടുമുട്ടിയ ദിവസം എന്റെ ജീവിതം മാറി. അദ്ദേഹം എന്നെ സ്നേഹിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്. എന്റെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ അദ്ദേഹം പ്രത്യേക വഴിയൊക്കെ കണ്ടെത്തും. എല്ലാ ദിവസവും എന്നെ പ്രണയത്തിലേക്ക് വീഴ്ത്തി കൊണ്ടിരിക്കുക ആണെന്നുമായിരുന്നു ഭര്‍ത്താവിനെ കുറിച്ച് അമല പറഞ്ഞത്. പ്രഭു തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളം നന്നായി അറിയുമെന്നും അടുത്തിടെ ഭര്‍ത്താവിനെ കുറിച്ച് അമല പറഞ്ഞിരുന്നു.
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
ഇയാളെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട്; എല്ലാവര്ക്കും തോന്നുന്നതാണെന്ന് ഡിംപിള്‍