For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനെ കുറിച്ച് വെളിപ്പെടുത്തി നടി അമല! വിവാഹശേഷമുള്ള താരദമ്പതികളുടെ വിശേഷങ്ങള്‍ ഇതൊക്കെയാണ്

  |

  ലോക്ഡൗണ്‍ ആണെങ്കിലും വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തില്‍ ഒത്തിരി താരവിവാഹങ്ങളാണ് നടക്കുന്നത്. ഇന്ന് സിനിമാ താരം ഗോകുലന്റെ വിവാഹ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായ അമല ഗിരീശന്‍ വിവാഹിതയായിരുന്നു. സീരിയല്‍ രംഗത്ത് നിന്ന് തന്നെയുള്ള ക്യാമറമാന്‍ പ്രഭു ആയിരുന്നു വരന്‍.

  വളരെ ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ നടി തന്നെയായിരുന്നു പുറത്ത് വിട്ടത്. ഭര്‍ത്താവിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം അമല നേരത്തെ പറഞ്ഞിരുന്നു. വിവാഹശേഷം സീരിയലില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് നടിയിപ്പോൾ.

  പ്രഭു തമിഴ്നാട് സ്വദേശിയാണ് എങ്കിലും നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ആയിരുന്നു തങ്ങളുടെ വിവാഹം നടന്നത്' എന്ന് അമല പറയുന്നു. കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം താമസിക്കുന്നത്. അഞ്ചുവര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ്. സ്പര്‍ശം എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്.

  അഭിനയിച്ച് തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടാന്‍ അമലയ്ക്ക് കഴിഞ്ഞിരുന്നു. സ്പര്‍ശം എന്ന സീരിയലിന് ശേഷം കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി, എന്നിങ്ങനെയുള്ള പരമ്പരകളിലും അഭിനയിച്ചു. നീര്‍മാതളം എന്ന സീരിയലിലെ അഭിനയത്തിലാണ് സംസ്ഥാന പുരസ്‌കാരം കിട്ടിയത്. വര്‍ഷങ്ങളായി മുതിര്‍ന്ന നടിമാര്‍ക്ക് പോലും ഇതുവരെ കിട്ടാത്ത പുരസ്‌കാരമാണ് ചെറിയ പ്രായത്തില്‍ തന്നെ അമലക്ക് ലഭിച്ചത്.

  അതിനും ശേഷമാണ് ചെമ്പരത്തി സീരിയലിലെ കല്യാണിയെന്ന കേന്ദ്ര കഥാപാത്രമാകാന്‍ അവസരം ലഭിച്ചത്. സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനായതാണ് അമലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കലയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് എഞ്ചിനീയറിങ്ങ് ലോകത്ത് നിന്നും അമല അഭിനയമേഖലയില്‍ സജീവമാവുന്നതെന്ന് പറയുന്നു. വിവാഹം കഴിഞ്ഞെങ്കിലും താന്‍ അഭിനയത്തില്‍ താന്‍ സജീവം ആയിരിക്കും എന്ന് കൂടി വ്യക്തമാക്കുകയാണ്. ലോക്ഡൗണ്‍ വന്നതോടെ നിര്‍ത്തി വെച്ചിരുന്ന ചെമ്പരത്തിയില്‍ താരം റീ ജോയിന്‍ ചെയ്തിരിക്കുകയാണ്.

  വിവാഹശേഷം ഭര്‍ത്താവ് പ്രഭുവിനൊപ്പമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി വീണ്ടും. ജീവിതം ചെറുതാണ്, സമയം വേഗത്തിലാണ്, റീപ്ലേകളില്ല, റീവൈന്‍ഡുകളില്ല, വന്നുചേരുന്ന എല്ലാ സമയവും ആസ്വദിക്കൂ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അമല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്. നവതാരദമ്പതികള്‍ക്ക് എല്ലാ മേഖലകളില്‍ നിന്നും ആശംസാപ്രവാഹമാണ്.

  Recommended Video

  അമലാ പോളിന്റെ മുന്‍ ഭര്‍ത്താവ് എഎല്‍ വിജയ് വിവാഹിതനായി | filmibeat Malayalam

  വളരെ യാദൃശ്ചികമായിട്ടാണ് താന്‍ അഭിനയ രംഗത്തേക്ക് വരുന്നതെന്നാണ് നേരത്തെ ഒരു അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനായതാണ് അഭിനയ ജീവിതത്തിലേക്കുള്ള വരവിന് കാരണം. ചെമ്പരത്തിയിലേക്കുള്ള പരസ്യം കണ്ടാണ് ഫോട്ടോ അയച്ച് കൊടുത്തത്. സെലക്ട് ആവുകയായിരുന്നു. താന്‍ ശരിക്കും ആ സീരിയലിലെ കല്യാണിയെ പോലെ ആണ്. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ആഴം തന്നെയാണ് ഈ പരമ്പര തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.

  English summary
  Chembarathi Serial Fame Amala Gireeshan About Her Husband Prabhu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X