For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ ഡെറിക് അബ്രഹാമും ലാലേട്ടന്റെ രാജഗോപാലും നേര്‍ക്ക് നേര്‍! ഈ ക്രിസ്തുമസ് ആര്‍ക്കൊപ്പം?

  |

  അവധിദിനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പല സിനിമകളും റിലീസ് തീരുമാനിക്കുന്നത്. ഇത്തവണത്തെ ക്രിസ്തുമസിന് മുന്നോടിയായി ഒരുപാട് സിനിമകളുടെ റിലീസ് ഇതിനകം തീരുമാനിച്ചിരിക്കുകയാണ്. തിയറ്റര്‍ റിലീസ് മാത്രമല്ല അവധി ദിവസം പ്രമാണിച്ച് ടെലിവിഷനിലേക്ക് എത്തുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് കാത്തിരിക്കുകയാണ് ഒരു വിഭാഗം പ്രേക്ഷകര്‍.

  വിനായകന്‍ നിങ്ങളെന്തൊരു മനുഷ്യനാണ്! തൊട്ടപ്പനായി താരം വിസ്മയിപ്പിക്കും, അതിന് കാരണമുണ്ട്!!

  താരപുത്രിയുടെ ലൗ ജിഹാദിനെതിരെ പരാതി കൊടുത്തവന് എട്ടിന്റെ പണി! മാസ് മറുപടിയുമായി കോടതി!!

  ഈ വര്‍ഷം തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമകളും ബോക്‌സോഫീസില്‍ മോശമില്ലാത്ത കളക്ഷന്‍ നേടിയതുമായ ചിത്രങ്ങളാണ് ക്രിസ്തുമസിന് മിനിസ്‌ക്രീനിലെത്തുന്നത്. മറ്റൊരു പ്രത്യേകത മമ്മൂട്ടിയുടെ ബ്ലോക്ക് ബ്‌സ്റ്റര്‍ മൂവിയും ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രവുമെല്ലാം ഇത്തവണ ടെലിവിഷനിലെത്തുമെന്നുള്ളത്.

  നസ്രിയയും ഫഹദും വീണ്ടും വരുന്നു! ഇത്തവണ ചരിത്രം കുറിക്കുമോ? ട്രാന്‍സ് ലാസ്റ്റ് ഷെഡ്യൂള്‍ ഉടന്‍?

   അബ്രഹാമിന്റെ സന്തതികള്‍

  അബ്രഹാമിന്റെ സന്തതികള്‍

  എല്ലാ വര്‍ഷവും ഒരു ബ്ലോക്ക് ബസ്റ്റര്‍ മൂവി സമ്മാനിക്കുന്ന ആളാണ് മമ്മൂട്ടി. ഇത്തവണ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആ നേട്ടം. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഹനീഫ് അദേനിയായിരുന്നു തിരക്കഥ ഒരുക്കിയത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അന്‍സന്‍ പോള്‍, കനിഹ, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ഡെറിക് അബ്രഹാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ക്രിസ്തുമസിന് സൂര്യ ടിവിയില്‍ അബ്രഹാമിന്റെ സന്തതികള്‍ എത്തും.

   ഡ്രാമ

  ഡ്രാമ

  ഹിറ്റ് കൂട്ടുകെട്ടായ രഞ്ജിത്തും മോഹന്‍ലാലും ലോഹത്തിന് ശേഷം ഒന്നി ചിത്രമായിരുന്നു ഡ്രാമ. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് റിലീസിനെത്തിയ ചിത്രം നല്ല പ്രതികരണം സ്വന്തമാക്കിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങിയിരുന്നില്ല. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയെത്തി ഡ്രാമയൊരു ഫാമിലി എന്റര്‍ടെയിനറായിരുന്നു. തിയറ്ററില്‍ പോയി സിനിമ കാണാത്തവര്‍ക്കായി ഡ്രാമയും ക്രിസ്തുമസിന് ടെലിവിഷനിലെത്തും.

   കമ്മാരസംഭവം

  കമ്മാരസംഭവം

  ദിലീപ് നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ഏക സിനിമയായിരുന്നു കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിട്ടായിരുന്നു നിര്‍മ്മിച്ചത്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്നും മിശ്ര പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. എങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപ് ഒന്നിലധികം ഗെറ്റപ്പുകളിലെത്തിയ ചിത്രത്തില്‍ നമിത പ്രമോദായിരുന്നു നായിക. മലയാളത്തിന് പുറമേ തമിഴില്‍ നിന്നും സിദ്ധാര്‍ത്ഥ് മേനോന്‍, ബോബി സിംഹ, തുടങ്ങിയ താരങ്ങളും മുരളി ഗോപി, ശ്വേത മേനോന്‍, വിനയ് ഫോര്‍ട്ട്, മണിക്കുട്ടന്‍, സിദ്ദിഖ് എന്നിങ്ങനെ വമ്പന്‍ താരങ്ങളും സിനിമയില്‍ അണിനിരന്നിരുന്നു. ഇത്തവണത്തെ ക്രിസ്തുമസിന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കമ്മാരനും എത്തുകയാണ്. ഫ്‌ളേവേഴ്‌സിലാണ് സിനിമ എത്തുന്നത്.

   പൂമരം

  പൂമരം

  താരപുത്രന്‍ കാളിദാസ് ജയറാം നായകനായെത്തിയ പൂമരമാണ് ക്രിസ്തുമസിന് ടെലിവിഷനിലെത്തുന്ന സിനിമകളില്‍ പ്രധാനപ്പെട്ടത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് വലിയ കാന്‍വസിലൊരുക്കിയ സിനിമ തിയറ്ററുകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമ ബോക്‌സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ലെങ്കിലും പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന സിനിമയാണ് പൂമരം. ചിത്രം ടെലിവിഷനിലേക്ക് കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഏഷ്യാനെറ്റിലാണ് പൂമരം സംപ്രേക്ഷണം ചെയ്യുന്നത്.

  ക്യാപ്റ്റന്‍

  ക്യാപ്റ്റന്‍

  മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ബയോപിക്കായിരുന്നു ക്യാപ്റ്റന്‍.

  ഈ വര്‍ഷത്തെ ജയസൂര്യയുടെ ഹിറ്റ് സിനിമകളില്‍ ഒന്നായി മാറിയ സിനിമ തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയ്‌ക്കൊപ്പം അനു സിത്താരയായിരുന്നു നായിക. മലയാളത്തില്‍ ഇതുവരെ നിര്‍മ്മിച്ച ബയോപിക്കുകളില്‍ ഗംഭീരം എന്ന് ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്ന ചിത്രമായിരുന്നു ക്യാപ്റ്റന്‍. ഇത്തവണ ക്രിസ്തുമസിന് പ്രേക്ഷകര്‍ക്ക് മുന്നില്‍ ക്യാപ്റ്റനുമുണ്ടാവും.

  മാസ്റ്റര്‍പീസ്

  മാസ്റ്റര്‍പീസ്

  കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടി ചിത്രമായിരുന്നു മാസ്റ്റര്‍പീസ്. തിയറ്ററുകളിലും ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ച മാസ്റ്റര്‍പീസ് ഇത്തവണത്തെ ക്രിസ്തുമസിന് പ്രീമിയര്‍ റിലീസായി എത്തുകയാണ്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മഴവില്‍ മനോരമയിലാണ് മാസ്റ്റര്‍പീസ് വരുന്നത്.

  തീവണ്ടി

  തീവണ്ടി

  ടൊവിനോ തോമസിന്റെ ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് തീവണ്ടി. പുകവലിയെ ആസ്പദമാക്കിയൊരുക്കിയ സിനിമ നവാഗത സംവിധായകനായ ഫെല്ലിനി ടിപിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തീവണ്ടി സൂര്യ ടിവിയില്‍ എത്തും.

  പടയോട്ടം

  പടയോട്ടം

  നവാഗതനായ റഫീഖ് ഇബ്രാഹീം സംവിധാനം ചെയ്ത ബിജു മേനോന്‍ ചിത്രമായിരുന്നു പടയോട്ടം. കോമഡി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രം ക്രിസ്തുമസ് കാലത്ത് സൂര്യ ടിവിയിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

   ഒരു കുട്ടനാടന്‍ ബ്ലോഗ്

  ഒരു കുട്ടനാടന്‍ ബ്ലോഗ്

  അബ്രഹാമിന്റെ സന്തതികളും മാസ്റ്റര്‍പീസും മാത്രമല്ല മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു കുട്ടനാടന്‍ ബ്ലോഗും ഇത്തവണ ക്രിസ്തുമസിന് ടെലിവിഷനിലേക്ക് എത്തുകയാണ്. സൂര്യയില്‍ തന്നെയാണ് ഒരു കുട്ടനാടന്‍ ബ്ലോഗിന്റെയും വരവ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഒരു കുട്ടനാടന്‍ ബ്ലോഗ്.

   മറ്റ് സിനിമകള്‍

  മറ്റ് സിനിമകള്‍

  ഇത് മാത്രമല്ല ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷമാക്കാന്‍ ഒരുപാട് സിനിമകള്‍ വേറെയുമുണ്ട്. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയമായ സിനിമയായിരുന്നു കുട്ടന്‍പിള്ളയുടെ ശിവരാത്രി. ചിത്രത്തിലെ ബിജു സോപാനത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയും ക്രിസ്തുമസിന് ടെലിവിഷനിലെത്തും. ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും നായകന്മാരായെത്തിയ ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികള്‍. തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയ അരവിന്ദന്റെ അതിഥികളും ഈ ക്രിസ്തുമസിനെത്തും. തമിഴില്‍ നിന്നും രജനികാന്തിന്റെ കാലയാണ് ടെലിവിഷന്‍ റിലീസ് ഉള്ളത്.

  English summary
  Christmas 2018 Special Movies On TV Channels: Abrahaminte Santhathikal, Drama & Others!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X