»   » സ്ത്രീധനത്തിലെ കുശുമ്പിപ്പാറു സോനു സതീഷ് വിവാഹിതയായി, ചിത്രം കാണൂ

സ്ത്രീധനത്തിലെ കുശുമ്പിപ്പാറു സോനു സതീഷ് വിവാഹിതയായി, ചിത്രം കാണൂ

By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായൊരു താരമാണ് സോനു സതീഷ് കുമാര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനത്തിലെ വേണിയെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. അസൂയ, കുശുമ്പ്, കുടുംബം കലക്കല്‍ എന്നിവയായിരുന്നു വേണിയുടെ പ്രധാന ഹോബി. നെഗറ്റീവ് റോളിലൂടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു സോനു കാഴ്ച വെച്ചത്.

നിവിന്‍ പോളിയെ അറിയാത്ത ശാന്തി കൃഷ്ണയ്ക്ക് താരപത്‌നി റിന്ന നല്‍കിയ മറുപടി

ലാലേട്ടന്‍ പൊളിച്ചടുക്കി.. ലാല്‍ ജോസും മോഹന്‍ലാലും വെറുപ്പിച്ചില്ല.. പക്ഷേ മറ്റു ചിലര്‍ ?

ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി പരിപാടി അവതരിപ്പിക്കുന്നതിനായെത്തിയ സോനു താരമായി മാറിയതും ഇതേ ചാനലിലൂടെയായിരുന്നു. വില്ലത്തിയാണെന്ന് അറിഞ്ഞിട്ടും ഏറെ ആസ്വദിച്ചാണ് താന്‍ ആ കഥാപാത്രം പൂര്‍ത്തിയാക്കിയതെന്ന് മുമ്പ് സോനു പറഞ്ഞിരുന്നു. സ്ത്രീധനത്തിലെ വില്ലത്തിക്ക് വേഷം പഞ്ചപാവമായ രോഹിണി ടീച്ചറായി ഭാര്യയിലായിരുന്നു സോനു വേഷമിട്ടത്.

Sonu Satheesh

ചന്ദനമഴയിലെ താരങ്ങള്‍ക്ക് പിന്നാലെ വേണിയും വിവാഹിതയായിരിക്കുകയാണ്. നടിയും അവതാരകയുമായ ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സോനുവിന്റെ വിവാഹ ചിത്രം പുറത്തുവന്നിട്ടുള്ളത്. വിവാഹത്തിന് മുന്‍പുള്ള പ്രീ വെഡ്ഡിങ്ങ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Sonu Satheesh got married.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam