»   » അച്ഛന്‍ പറയുന്നത് പോലെ അഭിനയിക്കേണ്ട എന്ന് സിദ്ധു അങ്കിള്‍ പറയും; സുധീഷിന്റെ മകന്‍ പറയുന്നു

അച്ഛന്‍ പറയുന്നത് പോലെ അഭിനയിക്കേണ്ട എന്ന് സിദ്ധു അങ്കിള്‍ പറയും; സുധീഷിന്റെ മകന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും സുധീഷും ആദ്യമായി ഒന്നിച്ചത്. പിന്നീട് പല ചിത്രങ്ങളിലും ഈ കൂട്ടുകെട്ട് ആവര്‍ത്തിച്ചു. ഇപ്പോള്‍ സുധീഷിന്റെ മകനും കുഞ്ചാക്കോ ബോബനൊപ്പം വെള്ളിത്തിരയില്‍ എത്തുകയാണ്.

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെയാണ് സുധീഷിന്റെ മകന്‍ രുദ്രാക്ഷിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ഇരുവര്‍ക്കുമൊപ്പം ഒരു കഥാപാത്രമായി സുധീഷും എത്തുന്നു.

sudheesh

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വിശേഷങ്ങളുമായി സുധീഷും മകന്‍ രുദ്രാക്ഷും ഫഌവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് സീസണ്‍ ടു വില്‍ വരുന്നു. പരിപാടിയുടെ പ്രമോ പുറത്തുവിട്ടു.

അഭിനയത്തിന് മകന് എന്തെങ്കിലും ടിപ്‌സ് പറഞ്ഞുകൊടുത്തോ എന്ന് ചോദിച്ചപ്പോള്‍ സുധീഷ് ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട് എന്നും, അച്ഛന്‍ പറഞ്ഞത് പോലെ അഭിനയിക്കേണ്ട എന്ന് സിദ്ധു അങ്കിള്‍ പറഞ്ഞു എന്നും രുദ്രാക്ഷ് പറയുന്നു. പ്രമോ കാണാം

English summary
Comedy Super night with Sudheesh and Son

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam