»   » ഈ 6 വയസ്സുകാരിയെ മിമിക്രിയിലെ ലോകാത്ഭുതമെന്ന് വിളിക്കേണ്ടി വരും! വയനാടിന് അഭിമാനമായി അന്നാ ഫാത്തിമ!

ഈ 6 വയസ്സുകാരിയെ മിമിക്രിയിലെ ലോകാത്ഭുതമെന്ന് വിളിക്കേണ്ടി വരും! വയനാടിന് അഭിമാനമായി അന്നാ ഫാത്തിമ!

Written By:
Subscribe to Filmibeat Malayalam

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. കോമഡിയില്‍ കഴിവ് പ്രകടിപ്പിക്കുന്ന എല്ലാവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. മാത്രമല്ല രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരെയും അംഗവൈകല്യം സംഭവിച്ചവരെയെയുമെല്ലാം പങ്കെടുപ്പിക്കുകയും ചെറിയ സാഹായങ്ങളിലൂടെ അവര്‍ക്ക് കൈതാങ്ങാവുകയും ചെയ്യുന്ന പരിപാടി ജനപ്രിയമായിരിക്കുകയാണ്.

ഒടുവില്‍ ആര്യയുടെ വധുവിനെ സുഹൃത്തുക്കള്‍ കണ്ടെത്തി? ആര്യയുടെ പരിണയം ഉടനുണ്ടാവുമോ?

സാധാരണ കോമഡി വേദികളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ ജനങ്ങളാണ് കോമഡി ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്. അതില്‍ ചെറുപ്രായത്തില്‍ തന്നെ കഴിവ് തെളിയിച്ച കുഞ്ഞു മിടുക്കന്മാരും മിടുക്കികളുമുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നും ഒരു കൊച്ചുമിടുക്കി കോമഡി ഉത്സവത്തിന്റെ വേദിയിലെത്തി അത്ഭുതമായി മാറിയിരിക്കുകയാണ്.

കോമഡി ഉത്സവം

ഫ്ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് കോമഡി ഉത്സവം എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. സാധാരണക്കാരുടെ വികാരങ്ങളെ മാനിക്കുന്നു എന്നതിനാല്‍ പരിപാടി സൂപ്പര്‍ ഹിറ്റാണ്. ജനപ്രിയ പരിപാടിയായി മാറി കൊണ്ടിരിക്കുന്ന കോമഡി ഉത്സവത്തില്‍ കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നുമൊരു കൊച്ചു മിടുക്കി എത്തിയിരുന്നു. മിമിക്രിയുമായിട്ടായിരുന്നു കലാകാരിയുടെ വരവ്.

അന്നാ ഫാത്തിമ

വയനാട് മേപ്പാടി സ്വദേശിനി അന്നാ ഫാത്തിമ എന്ന ആറ് വയസുകാരിയാണ് മിമിക്രിയില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകയായ ഹന്ന പരിപാടി കണ്ട് അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടായിരുന്നു മിമിക്രി പഠിച്ചത്. നിരവധി പ്രമുഖരെ വേദിയില്‍ മനോഹരമായി തന്നെ അവതരിപ്പിക്കാന്‍ അന്നയ്ക്ക് കഴിഞ്ഞിരുന്നു.

അന്നയുടെ അനുകരണം

സിനിമയിലെയും രാഷ്ട്രീയ മേഖലയിലെയും പ്രമുഖരെ ഉള്‍തനിമ ചോരാതെ തന്നെ അവതരിപ്പിക്കാന്‍ അന്നയ്ക്ക് കഴിഞ്ഞിരുന്നു. നാണി തള്ള, അജു വര്‍ഗീസ്, വെള്ളാപ്പിള്ളി നടേശന്‍, ബിജു കുട്ടന്‍, ചിന്ത ജെറോം, ഡോറ, പത്മജ, അടൂര്‍ ഭവാനി, റിമ കല്ലിങ്കല്‍, കാര്‍ഷിക മന്ത്രാലായത്തിന്റെ പരസ്യം തുടങ്ങിയവയായിരുന്നു അന്ന അനുകരിച്ചത്.

മികച്ച ബയോപിക്കുകള്‍ മലയാളത്തിലുമുണ്ട്! മമ്മൂക്കയുടെ പഴശ്ശിരാജ അടക്കമുള്ള കിടിലന്‍ സിനിമകള്‍ ഇവയാണ്!

English summary
Comedy Utsavam viral vido by Anna Fathima

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam