For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്കെതിരെ പരാതി പ്രളയം, പഴിചാരലും കുറ്റപ്പെടുത്തലുകളും തുടര്‍ക്കഥ, കാണൂ!

  |
  ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്കെതിരെ പരാതി പ്രളയം | filmibeat Malayalam

  സിനിമയിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് എത്തിയത്. മോഹന്‍ലാല്‍ അവചാരകനായെത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആകാംക്ഷയും വര്‍ധിച്ചിരുന്നു. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിത്തുടരുകയാണ്. പരസ്പരമുള്ള കുറ്റപ്പെടുത്തലും പഴിചാരലുകളുമൊക്കെയായി മത്സരാര്‍ത്ഥികള്‍ അരങ്ങ് തകര്‍ക്കുകയാണ്.

  ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നായിരുന്നു മനോജ് വര്‍മ്മ പരിപാടി വിട്ടത്. എന്നാല്‍ ആദ്യഘട്ട എലിമിനേഷനിലൂടെയാണ് ഡേവിഡ് ജോണ്‍ പുറത്തായത്. അത്യന്തം ആകാംക്ഷ നിറഞ്ഞ ടാസ്‌ക്കുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. കൊലപാതക ടാസ്‌ക്ക് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പുതിയ എപ്പിസോഡ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പരാതി അറിയിക്കാന്‍ പരാതിപ്പെട്ടി

  പരാതി അറിയിക്കാന്‍ പരാതിപ്പെട്ടി

  ബിഗ് ബോസ് തുടങ്ങിയിട്ട് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. വ്യത്യസ്തമായ ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ മത്സരാര്‍ത്ഥികള്‍ മറ്റുള്ളവരെ വിമര്‍ശിക്കുകയും പഴി ചാരുകയും ചെയ്യാറുണ്ടായിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ചെറിയ വഴക്കുകളും പിണക്കങ്ങളുമൊക്കെ പതിവായിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് പരാതി ബോധിപ്പിക്കുന്നതിനായി അവസരം നല്‍കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്നും ബിഗ് ബോസ് വ്യക്തമാക്കി. അവസരത്തിനായി കാത്തിരുന്നത് പോലെയാണ് മറ്റുള്ളവര്‍ ഇക്കാര്യം കേട്ടത്.

  വിധികര്‍ത്താവായി അനൂപ് ചന്ദ്രന്‍

  വിധികര്‍ത്താവായി അനൂപ് ചന്ദ്രന്‍

  പരാതികള്‍ പരിഗണിച്ച് തീരുമാനം പ്രഖ്യാപിക്കുന്നതിനായി അനൂപ് ചന്ദ്രനെയാണ് ബിഗ് ബോസ് വിധികര്‍ത്താവായി തിരഞ്ഞെടുത്തത്. അതിനാല്‍ത്തന്നെ അദ്ദേഹത്തോട് ആര്‍ക്കും പരാതി അറിയിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. പരാതിക്കനുസൃതമായി ആരോപണവിധേയനെ ചോദ്യം ചെയ്യാനുള്ള അവസരവും ബിഗ് ബോസ് അദ്ദേഹത്തിന് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് എല്ലാവരും ്‌വരവരുടെ പരാതി എഴുതിത്തയ്യാറാക്കിയതിന് ശേഷം പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ചത്.

  നാഥനില്ലാക്കളരിയാക്കി മാറ്റി

  നാഥനില്ലാക്കളരിയാക്കി മാറ്റി

  പരാതികള്‍ ഓരോന്നും പരിശോധിക്കുന്നതിനിടയിലാണ് ബന്ധപ്പെട്ടവരെ വിളിച്ച് വരുത്തി അനൂപ് വിചാരണ നടത്തിയത്. രഞ്ജിനി ഹരിദാസിനെക്കുറിച്ചുള്ള പരാതിയായിരുന്നു ആദ്യം ലഭിച്ചത്. ബിഗ് ഹൗസില്‍ പ്രശ്‌നങ്ങളുണ്ടാവുന്ന സമയത്ത് രണ്ട് ഭാഗത്തും നില്‍ക്കുവെന്ന പരാതിയായിരുന്നു താരത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ക്യാപ്റ്റന്‍ തന്നോടുള്ള വ്യക്തിവിദ്വേഷം തീര്‍ക്കുകയാണെന്നായിരുന്നു താരത്തിന്റെ ആരോപണം. കോടതിയെ വിമര്‍ശിക്കാന്‍ സാധിക്കില്ലെന്നായിരുന്നു അനൂപിന്റെ നിലപാട്. പിന്നീടാണ് ഇപ്പോഴത്തെ ക്യാപ്റ്റനായ ശ്രിനീഷ് അരവിന്ദനെതിരെ പരാതി ഉയര്‍ന്നത്. ബിഗ് ഹൗസിനെ നാഥനില്ലാക്കളരിയാക്കി മാറ്റിയെന്നായിരുന്നു ആരോപണം. മത്സരാര്‍ത്ഥികള്‍ക്ക് ഡ്യൂട്ടി നല്‍കുന്നതില്‍ താരം പിന്നോട്ടാണെന്നായിരുന്നു പലരും പരാതിപ്പെട്ടത്. പത്ത് ഏത്തമിടുകയെന്ന ശിക്ഷയായിരുന്നു കോടതി വിധിച്ചത്.

  ഹിമയ്‌ക്കെതിരെയും പരാതി

  ഹിമയ്‌ക്കെതിരെയും പരാതി

  മത്സരാര്‍ത്ഥികളിലൊരാളായ ഹിമയെക്കുറിച്ചുള്ള പരതിയായിരുന്നു പിന്നീട് പരിഗണിച്ചത്. മറ്റുള്ളവര്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ വഴക്കുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഹിമയെന്നതായിരുന്നു പ്രധാന പരാതി. സാബു തന്നെ കളിയാക്കുന്നുവെന്ന് ഹിമ പറഞ്ഞപ്പോള്‍ താരം അത് എതിര്‍ത്തിരുന്നു. അതിന് നല്‍കിയ മറുപടിയാവട്ടെ എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്തു. വീട്ടിലുള്ളവരുടെ തല മസാജ് ചെയ്യുകയെന്ന ശിക്ഷയാണ് താരത്തിന് നല്‍കിയത്.

  പേളിയുടെ പൊട്ടിക്കരച്ചില്‍

  പേളിയുടെ പൊട്ടിക്കരച്ചില്‍

  പരിപാടി പുരോഗമിക്കുന്നതിനിടയില്‍ ഇടയ്‌ക്കൊരു ദിവസം അരിസ്‌റ്റോ സുരേഷിന് വയ്യാതായിരുന്നു. താന്‍ കാരണമായിരുന്നു അദ്ദേഹത്തിന് വയ്യാതായെന്നതായിരുന്നു ശ്വേതയുടെ ആരോപണമെന്നറിഞ്ഞപ്പോള്‍ താന്‍ തകര്‍ന്നുപോയിരുന്നുവെന്ന് പറഞ്ഞായിരു്‌നനു പേളി വികാരധീനനായത്. സ്‌ക്രീനില്‍ കാണുന്ന പോലെ അത്ര ബോള്‍ഡല്ല താരമെന്നുള്ള കാര്യം അടുത്തിടെയായി വ്യക്തമാവുന്നുണ്ടായിരുന്നു. കരച്ചില്‍ തുടര്‍ന്നതോടെ മറ്റുള്ളവര്‍ താരത്തെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

  ശ്രീലക്ഷ്മിയുടെ സംസാരം

  ശ്രീലക്ഷ്മിയുടെ സംസാരം

  പേളിയും ശ്രീലക്ഷ്മിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെങ്കിലും ഇടയ്ക്ക് ഇവര്‍ക്കിടയിലുണ്ടായ അകലത്തെക്കുറിച്ചായിരുന്നു താരം സംസാരിച്ചത്. ശ്രിനിഷിനോടായിരുന്നു പരാതി പറഞ്ഞത്. പേളി മാറിപ്പോയെന്നാണ് താരം പറയുന്നത്. രഞ്ജിനിയും പേളിയും ശ്വേതയും തമ്മിലൊരു ഗാങ്ങാണെന്ന് പറഞ്ഞായിരുന്നു നേരത്തെ പലരും പരാതി പറഞ്ഞത്.

   സാബുവിന്റെയും ശ്രിനിഷിന്റെയും വിലയിരുത്തല്‍

  സാബുവിന്റെയും ശ്രിനിഷിന്റെയും വിലയിരുത്തല്‍

  സ്‌മോക്കിങ്ങ് റൂമിലിരുന്നുള്ള സംസാരമായിരുന്നു മറ്റൊരു പ്രധാന സംഭവം. ഗെയിമിന്റെ പോക്കിനെ കൃത്യമായി വിലയിരുത്തുന്ന തരത്തിലുള്ള അവലോകനമാണ് ഇവര്‍ നടത്തിയത്. സാബുവും ശ്രിനിഷുമായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്. ബിഗ് ബോസ് മലയാള പതിപ്പ് എങ്ങനെയാണ് നീങ്ങുന്നതെന്നതിനെക്കുറിച്ച് കൃത്യമായി വിലയിരുത്തിയതിന് ശേഷമാണ് ഇവര്‍ മുന്നേറുന്നതെന്ന് ഇവരുടെ സംസാരത്തില്‍ വ്യക്തമായിരുന്നു.

  English summary
  Compliant box in Big Boss Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X