അര്‍ച്ചന സുശീലനും വിടാതെ പിന്തുടരുന്ന വിവാദങ്ങളും, അന്ന് അറസ്റ്റിലായത് എന്തിനായിരുന്നു?

By Rohini

സീരിയലുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് അര്‍ച്ചന സുശീലനെ ആളുകള്‍ക്ക് പരിചയം. യഥാര്‍ത്ഥ ജീവിതത്തിലും അര്‍ച്ഛന അങ്ങനെയൊക്കെയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍, അര്‍ച്ചന അവതരിപ്പിച്ച കഥാപാത്രങ്ങളുമായി ബന്ധിപ്പിച്ച് പറയാന്‍ കാരണം അതുകൊണ്ടാണ്.

ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ നടി കറങ്ങിയതാണ് വിവാദമുണ്ടാക്കിയത്. എന്നാല്‍ ആ യാത്ര തീര്‍ത്തും ഔദ്യോഗികമായിരുന്നു എന്നും, താന്‍ മാത്രമല്ല അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു എന്നും അര്‍ച്ചന വ്യക്തമാക്കി.. ഇത് മാത്രമല്ല.. ഇന്റസ്ട്രിയില്‍ വന്നത് മുതല്‍ ഓരോ വിവാദങ്ങള്‍ അര്‍ച്ചനയെ പിന്തുടരുന്നുണ്ടായിയിരുന്നു.. നോക്കാം..

മോഡലിങിലൂടെ സീരിയലില്‍

മോഡലിങിലൂടെ സീരിയലില്‍

മറ്റ് നായികമാരെ പോലെ അര്‍ച്ചനയും മോഡലിങ് രംഗത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് അര്‍ച്ചനയെ തേടിയെത്തിയത് അധികവും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളായിരുന്നു.

മാനസപുത്രിയിലെ ഗ്ലോറി

മാനസപുത്രിയിലെ ഗ്ലോറി

അര്‍ച്ചനയെ ശ്രദ്ധേയയാക്കിയത് ഏഷ്യനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി വേഷമാണ്. പൊന്നമ്പിളി, കറുത്ത മുത്ത്, തുടങ്ങിയ സീരിയലുകളിലെല്ലാം അര്‍ച്ചന വില്ലത്തിയായി എത്തി.

യഥാര്‍ത്ഥ ജീവിതത്തില്‍ കേട്ടപ്പോള്‍

യഥാര്‍ത്ഥ ജീവിതത്തില്‍ കേട്ടപ്പോള്‍

ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം നെഗറ്റീവ് ടച്ചുള്ളതായതോടെ യഥാര്‍ത്ഥ ജീവിതത്തിലും അര്‍ച്ചനയ്ക്ക് പഴി കേള്‍ക്കേണ്ടി വന്നു. എന്നാല്‍ ചെയ്യുന്ന കഥാപാത്രങ്ങളുമായി തനിക്ക് ബന്ധമില്ല എന്നും, യഥാര്‍ത്ഥ ജീവിതത്തില്‍ അതുപോലെ അല്ല എന്നും പല അഭിമുഖത്തിലും അര്‍ച്ചന പറഞ്ഞുകൊണ്ടിരുന്നു.

കളം മാറ്റി ചവിട്ടി നോക്കി

കളം മാറ്റി ചവിട്ടി നോക്കി

ഇടയ്ക്ക് സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ക്ലിക്കായില്ല. നെഗറ്റീവ് വേഷങ്ങള്‍ സ്ഥിരമായതോടെ കോമഡി ചെയ്തു ഫലിപ്പിക്കാനും ശ്രമിച്ചു നോക്കി. ഫൈവ് സ്റ്റാര്‍ തട്ടുകട എന്ന ഹാസ്യ പരിപാടി ഏഷ്യനെറ്റ് പ്ലസ് ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

 അന്ന് അറസ്റ്റ് ചെയ്ത് എന്നെ അല്ല

അന്ന് അറസ്റ്റ് ചെയ്ത് എന്നെ അല്ല

കൊച്ചിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് സംശയാസ്പദമായി നടിയെ അറസ്റ്റ് ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ട നടി താനല്ല എന്ന് പിന്നീട് ഒരു അവസരത്തില്‍ അര്‍ച്ചന വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X