»   » ഉള്ളടക്കത്തെക്കുറിച്ച് കുട്ടികള്‍ക്കറിയില്ല, ചാനല്‍ പരിപാടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം!

ഉള്ളടക്കത്തെക്കുറിച്ച് കുട്ടികള്‍ക്കറിയില്ല, ചാനല്‍ പരിപാടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം!

Written By:
Subscribe to Filmibeat Malayalam

കുട്ടികളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് വിവിധ ചാനലുകളിലായി പ്രേക്ഷേപണം ചെയ്യുന്നത്. കുട്ടികളെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനായി മാതാപിതാക്കള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഓഡീഷന്‍ സെന്‍ററുകളില്‍ കാണാനാവുന്നത്. പരിപാടിയുടെ നിലവാരത്തെക്കുറിച്ചോ അത് കുട്ടികളെ ഏത് തരത്തില്‍ ബാധിക്കുന്നുവെന്നതിനെക്കുറിച്ചോ പലരും ബോധവാന്‍മാരല്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത. ഇത്തരത്തില്‍ വിവിധ ചാനലുകളില്‍ പ്രേക്ഷപണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കത്തെക്കുറിച്ച് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രേക്ഷകരുള്‍പ്പടെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!

കുട്ടികളുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയ്ക്കിടയില്‍ വിധികര്‍ത്താവ് മത്സാര്‍ത്ഥിയെ ആലിംഗനം ചെയ്ത സംഭവം അടുത്തിടെ വന്‍വിവാദമായിരുന്നു. സംഭവത്തില്‍ ദേശീയ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മലയാള ചാനലുകളില്‍ പ്രേക്ഷപണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കത്തെക്കുറിച്ച് പലരും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. മുന്‍പ് കലാതിലകം അല്ലെങ്കില്‍ കാലപ്രതിഭ എന്നുപറഞ്ഞായിരുന്നു കലാകാരന്‍മാരെ പരിചയപ്പെടുത്തിയത്. എന്നാല്‍ ഇന്ന് വിവിധ റിയാലിറ്റി ഷോകളുടെ പേരിലാണ് പലരും മക്കളെ പരിചയപ്പെടുത്തുന്നതെന്ന് അവതാരകയായ രേഖ മേനോന്‍ പറയുന്നു. മക്കളുടെ മുഖം ചാനലുകളില്‍ കാണിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന മാതാപിതാക്കള്‍ പലപ്പോഴും പരിപാടിയുടെ ഫോര്‍മാറ്റിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും അവര്‍ പറയുന്നു.

Television

ഡബ്‌സ്മാഷും മറ്റും അവതരിപ്പിക്കുമ്പോള്‍ മോശം ഭാഗം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കാറില്ല. അത്തരത്തിലുള്ള ഭാഗങ്ങള്‍ നേരത്തെ തന്നെ മാറ്റാറുണ്ടെന്നാണ് കട്ടുറുമ്പ് പരിപാടിയുടെ സംവിധായകന്‍ പറയുന്നത്. എല്ലാ എപ്പിസോഡിലും നല്ല സന്ദേശവുമായെത്താനാണ് ശ്രമിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എടീ പോടി തുടങ്ങിയ പ്രയോഗങ്ങള്‍ മാറ്റാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെന്ന് പരിപാടിയുടെ അവതാരക കൂടിയായ പേളി മാണി പറയുന്നു. പരിപാടി അവതരിപ്പിക്കുന്നതിന് മുന്‍പ് താന്‍ സ്‌ക്രിപ്റ്റ് കൃത്യമായി ശ്രദ്ധിക്കാറുണ്ടെന്നും പേളി വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം പരിപാടികള്‍ കാണാന്‍ കുട്ടികളെ പോത്സാഹിപ്പിക്കാറില്ലെന്നാണ് മിക്ക രക്ഷിതാക്കളും പറയുന്നത്. ടെലിവിഷന്‍ ചാനലുകളിലെ ഉള്ളടക്കത്തെക്കുറിച്ച് വിലയിരുത്തുന്നതിനായി സെന്‍സര്‍ഷിപ്പ് പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും പ്രേക്ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

English summary
Children's shows: Entertainment or exploitation?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X