»   » ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ മറവില്‍ പീഡനങ്ങളും ചതിക്കുഴികളും നടനമാടുന്ന സാഹചര്യത്തിലാണ് ജനശ്രദ്ധയാകര്‍ഷിച്ച ഡിഫോര്‍ ഡാന്‍സ് പീഡനക്കേസ് പുറത്തുവന്നിരിക്കുന്നത്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന ജനശ്രദ്ധയാകര്‍ഷിച്ച റിയാലിറ്റി ഷോയിലെ താരത്തെ 'പീഡിപ്പിച്ച കേസ്' പുതിയ വഴിത്തിരിവിലേക്ക്. ഡാന്‍സ് മാസ്റ്റര്‍ തന്റെ മകളെ പീഡിപ്പിച്ചെന്നായിരുന്നു താരത്തിന്റെ അമ്മ പരാതി നല്‍കിയിരുന്നത്.

എന്നാല്‍, പെണ്‍കുട്ടിയ്ക്ക് മാസ്റ്ററെക്കുറിച്ച് പരാതിയില്ലെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന. ഡാന്‍സ് മാസ്റ്റര്‍ ഷാനു എന്നറിയപ്പെടുന്ന സെയ്‌നുലാബിദ്(27) പ്ലസ്ടു വിദ്യാര്‍ത്ഥിയും ഫൈനലിസ്റ്റുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് അന്വേഷിച്ചുവരികയായിരുന്നു.

എന്നാല്‍, ഇപ്പോള്‍ പെണ്‍കുട്ടി പറയുന്നത് തന്നെ മാസ്റ്റര്‍ പീഡിപ്പിച്ചിട്ടില്ലെന്നാണ്. ഡിഫോര്‍ ഡാന്‍സ് ഫൈനലിസ്റ്റിന് സംഭവിച്ചത് മറ്റ് മത്സരാര്‍ത്ഥികള്‍ക്കും സംഭവിക്കാതിരിക്കാനുള്ള താക്കീതാണ്.

ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

ഏപ്രില്‍ പതിനാറിനാണ് പെണ്‍കുട്ടിയുടെ അമ്മ തൃശ്ശൂര്‍ വനിതാ കമ്മീഷണര്‍ക്ക് പരാതി നല്‍കുന്നത്.

ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

ഡാന്‍സ് മാസ്റ്റര്‍ ഷാനു എന്നറിയപ്പെടുന്ന സെയ്‌നുലാബിദ്(27) പ്ലസ്ടു വിദ്യാര്‍ത്ഥിയും ഫൈനലിസ്റ്റുമായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനങ്ങള്‍ നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

കഴിഞ്ഞവര്‍ഷം പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെണ്‍കുട്ടി നൃത്തം പരിശീലിക്കാന്‍ തൃശ്ശൂരിലെ നൃത്തപഠന കേന്ദ്രത്തില്‍ എത്തുന്നത്. അവിടെവച്ച് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് കുട്ടിക്ക് ഉറപ്പും നല്‍കിയത്രേ.

ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

ഇരുവരുടെയും പ്രണയത്തിനിടയിലാണ് പെണ്‍കുട്ടിക്ക് ഡി ഫോര്‍ ഡാന്‍സില്‍ അവസരം ലഭിക്കുന്നത്. കുട്ടി മാസ്റ്ററുടെ സഹായത്തോടെ കൊച്ചിയിലേക്ക് പോകുകയായിരുന്നു. റിയാലിറ്റി ഷോയില്‍ പങ്കെടുത്ത പെണ്‍കുട്ടി ഫൈനല്‍ റൗണ്ടില്‍ പുറത്തായി. ഇതോടെ ഡാന്‍സ് മാസ്റ്റര്‍ കാലുമാറുകയായിരുന്നു.

ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

പെണ്‍കുട്ടി ഷോയില്‍ നിന്ന് പുറത്തായതോടെ ഡാന്‍സ് മാസ്റ്റര്‍ മറ്റൊരു നര്‍ത്തകിയായ ഷെഹനയെ പ്രണയിക്കുകയും കല്ല്യാണം കഴിക്കുകയുമായിരുന്നു.

ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

മാസ്റ്ററുടെയും ഭാര്യ ഷെഹനയുടെയും കൂടെ പെണ്‍കുട്ടി അവരുടെ വാടക വീട്ടില്‍ താമസിച്ചിരുന്നത്രേ. അവിടെ മറ്റൊരു ദമ്പതികളും താമസിക്കാന്‍ വന്നിരുന്നു. പിന്നീട് അവിടെ നടന്നത് ലൈംഗിക വൈകൃതങ്ങളാണെന്നുമാണ് ആരോപണം.

ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

പരസ്പര സമ്മതത്തോടെയുള്ള ഇടപെടലുകള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്നായിരുന്നു മാസ്റ്ററുടെ വാദം.

ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

തൃശ്ശൂര്‍ പോലീസ് കമ്മീഷണല്‍ നിശാന്തിനിക്ക് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കേസില്‍ മാസ്റ്റര്‍ കുടുങ്ങുമെന്നാണ് സൂചന.

ഡി4 ഡാന്‍സിന്റെ മറവിലും പീഡനങ്ങളും ചതിക്കുഴികളും

ഡാന്‍സ് മാസ്റ്റര്‍ക്ക് പുറമെ ഭാര്യ ഷെഹന,സുഹൃത്ത് ഷെഫീര്‍, ഭാര്യ ഷെജീന എന്നിവരും പ്രതികളാണ്. പ്രതികളില്‍ ഷെജീന ഒളിവിലാണ്.

English summary
Choreographer Shanu Master Arrested for Molesting Malayalam Dance Reality Show Finalist.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam