»   » ഡി4 ഡാന്‍സ് വേദിയില്‍ അവതാരകയും പ്രസന്ന മാസ്റ്ററും തമ്മില്‍ വാഗ്വാദം.. പിന്നീട് സംഭവിച്ചത്?

ഡി4 ഡാന്‍സ് വേദിയില്‍ അവതാരകയും പ്രസന്ന മാസ്റ്ററും തമ്മില്‍ വാഗ്വാദം.. പിന്നീട് സംഭവിച്ചത്?

Posted By:
Subscribe to Filmibeat Malayalam
ഡി 4 ഡാൻസ്: അവതാരകയും പ്രസന്ന മാസ്റ്ററും തമ്മില്‍ വാഗ്വാദം | filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഡി4 ഡാന്‍സ്. നൃത്തവേദിയിലെ പ്രതിഭകളെ പരിചയപ്പെടുത്തുന്ന പരിപാടി വിജയകരമായി മുന്നേറുകയാണ്. ഡി4 ഡാന്‍സ് പരിപാടിയുടെ ആദ്യ ഭാഗത്ത് പേളി മാണിയും ഗോവിന്ദ് പത്മസൂര്യയുമായിരുന്നു അവതാരകരായി എത്തിയത്. മഴവില്‍ മനോരമ ചാനലിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.

കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാലിന്‍റെ അഭിനയ മികവ്.. ദശരഥത്തിന് ശേഷം വില്ലനിലും ആവര്‍ത്തിച്ചു!

വില്ലന്‍ കുതിക്കുമ്പോള്‍ മെഗാസ്റ്റാറിന് ചങ്കിടിപ്പ്... മമ്മൂട്ടിയുടെ താരമൂല്യം കുറയുന്നുവോ?

ജൂനിയര്‍ വേഴ്‌സ് സീനിയര്‍ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങള്‍ പരിപാടിയില്‍ അതിഥിയായി എത്താറുണ്ട്. പ്രസന്ന മാസ്റ്റര്‍, പ്രിയാമണി, നീരവ് ബവ്‌ലേച്ച തുടങ്ങിയവരാണ് പരിപാടിയുടെ ജഡ്ജസ്.

അവതാരകരായി എത്തിയത്

മഴവില്‍ മനോരമയിലെ തന്നെ സീരിയലായ പൊന്നമ്പിളിയിലൂടെ ശ്രദ്ധേയനായ രാഹുല്‍ രവിയും മിനി സ്‌ക്രീനിലെ സ്വന്തം താരമായ എലീനയുമാണ് പരിപാടിയുടെ അവതാരകര്‍. അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് എലീന.

പ്രസന്ന മാസ്റ്ററുമായി തര്‍ക്കം

പരിപാടിക്കിടയിലാണ് പ്രസന്ന മാസ്റ്ററും എലീനയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്.

തന്നോട് ദേഷ്യമാണെന്ന് എലീന

പ്രസന്ന മാസ്റ്റര്‍ തന്നോട് ദേഷ്യത്തിലാണ് മിക്കപ്പോഴും പെരുമാറുന്നതെന്ന് എലീന പറയുന്നു. വളരെ സങ്കടത്തോടെയാണ് അവതാരക ഇക്കാര്യം പറയുന്നത്. തുടക്കത്തില്‍ തന്നോട് സ്‌നേഹമായാണ് പെരുമാറിയിരുന്നത് . വീണ്ടും തിരിച്ചുവന്നപ്പോഴാണ് ദേഷ്യത്തില്‍ പെരുമാറുന്നതെന്ന് എലീന പറഞ്ഞു.

ചേച്ചിയാണ് പ്രശ്‌നമുണ്ടാക്കുന്നത്

എലീനയോട് പ്രസന്ന മാസ്റ്ററിന് പ്രശ്‌നമൊന്നുമില്ലെന്ന് രാഹുല്‍ പറഞ്ഞു. ചേച്ചിയാണ് മാസ്റ്ററിനോട് വഴക്കിടാന്‍ പോവുന്നതെന്നായിരുന്നു മത്സരാര്‍ത്ഥികളും പറഞ്ഞത്.

നേരിട്ട് ചോദിച്ചു

പ്രസന്ന മാസ്റ്ററിന്റെ അടുത്ത് പോയി എന്താണ് താനുമായുള്ള പ്രശ്‌നമെന്ന് എലീന നേരിട്ട് ചോദിച്ചു. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അപ്പപ്പോള്‍ പറയാമെന്നായിരുന്നു മാസ്റ്ററിന്റെ മറുപടി.

നീരവ് ബവ്‌ലേച്ച തിരിച്ചു വിളിച്ചു

എല്ലാവര്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ടെന്നും തിരിച്ച് വേദിയില്‍ തന്നെ പോയി പരിപാടി അവതരിപ്പിക്കാനുമായിരുന്നു നീരവ് ബവ്‌ലേച്ച എലീനയോട് നിര്‍ദേശിച്ചത്.

പരിപാടിയില്‍ സംഭവിച്ചത്

പരിപാടിക്കിടയില്‍ വാക്ക് തര്‍ക്കങ്ങള്‍ നടന്നുവെങ്കിലും വിജയകരമായാണ് എപ്പിസോഡ് പൂര്‍ത്തീകരിച്ചത്. മത്സരാര്‍ത്ഥികള്‍ക്കൊപ്പം അവതാരകരും ജഡ്ജസും നൃത്തം ചെയ്താണ് എപ്പിസോഡ് അവസാനിച്ചത്.

പ്രമോയിലെ ഭാഗങ്ങള്‍

അടുത്ത ഭാഗത്തിന്റെ പ്രമോ അവതരിപ്പിക്കുന്നതിനിടയില്‍ ആകംക്ഷ നില നിര്‍ത്തുന്നതിന് വേണ്ടി ഇത്തരത്തിലുള്ള രംഗങ്ങള്‍ ചേര്‍ക്കുന്നത് സ്വാഭാവികമാണ്. ഇത്തരത്തിലുള്ള രംഗങ്ങള്‍ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്.

വിജയകരമായി മുന്നേറുന്നു

മറ്റ് റിയാലിറ്റി ഷോയില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഡി4 ഡാന്‍സ് എത്തിയത്. നൃത്തരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ പ്രിയതാരങ്ങളും പരിപാടിയില്‍ അതിഥിയായി എത്താറുണ്ട്.

English summary
D4 dance latest episode getting viral for this reason.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam