»   » ഡി ഫോര്‍ഡാന്‍സില്‍ നിന്ന് പേര്‍ളി മാണിയെ പുറത്താക്കിയതാണോ? അവതാരക മാറിയതില്‍ അസ്വസ്ഥതയുമായി ആരാധകര്‍

ഡി ഫോര്‍ഡാന്‍സില്‍ നിന്ന് പേര്‍ളി മാണിയെ പുറത്താക്കിയതാണോ? അവതാരക മാറിയതില്‍ അസ്വസ്ഥതയുമായി ആരാധകര്‍

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ഡി ഫോര്‍ ഡാന്‍സ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിയില്‍ അവതാരകയായി എത്തിയവരൊക്കെ പിന്നീട് സിനിമയിലെ മിന്നും താരമായി മാറിയിട്ടുണ്ട്. ജ്യൂവല്‍ മേരിയും ആദിലുമൊക്കെ സിനിമയില്‍ സജീവമാവുകയും ചെയ്തു.

പേളി മാണിയും ആദിലുമായിരുന്നു കഴിഞ്ഞ സീസണില്‍ അവതാരകരായി എത്തിയത്. ഇരുവരും തമമിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമാണ്. ഈ പരിപാടിയുടെ തന്നെ മുഖമായി ഇരുവരും മാറുകയും ചെയ്തു. എന്നാല്‍ പുതിയ സീസണില്‍ പേളിയെ കാണാത്തിനെക്കുറിച്ചാണ് ആരാധകര്‍ക്ക് ഇപ്പോള്‍ ആശങ്ക. ചാനലില്‍ നിന്നും പേളിയെ പുറത്താക്കിയോ അതോ പേളി സ്വയം മാറി നില്‍ക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

തനിയാവര്‍ത്തനത്തിന്റെ തിരക്കഥ വായിച്ചതിനു ശേഷം മമ്മൂട്ടി പറഞ്ഞതും ചെയ്തതും !!

ഉന്നത പോലീസ് ഉദ്യോഗസ്ഥനോടൊപ്പമുള്ള യാത്ര, ഊമക്കത്ത്, അര്‍ച്ചന സുശീലനെതിരെ പുതിയ ആരോപണം !!

പേളി മാണിയെ പുറത്താക്കിയോ

ചില പരിപാടികളുടെ മുഖമുദ്രയായി അവതാരകര്‍ മാറാറുണ്ട്. അത്തരത്തില്‍ ഡി ഫോര്‍ ഡാന്‍സിന്റെ മഉകമായി മാറിയ പേളിയുടെ അസാന്നിധ്യത്തെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മറ്റൊരു ചാനലിലേക്ക് പേളി കൂടു മാറിയതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചും ആരാധകര്‍ക്ക് ആശങ്കയുണ്ട്.

പേളിക്ക് പകരമെത്തിയ പെണ്‍മുഖം

ജുവലിനും പേളി മാണിക്കും ശേഷം ഡി ഫോര്‍ ഡാന്‍സിന്റെ അവതാരകയായി എത്തിയത് ഹക്ക ജാഫറാണ്. രാഹുലിനൊപ്പം അവതാരക വേഷത്തില്‍ ഇപ്പോള്‍ ഹക്കയാണ്.

പാചകത്തില്‍ നിന്നും അവതാരകയിലേക്ക്

പാചകത്തെ ഏറെ ഇഷ്ടപ്പെടുന്ന ഹക്ക പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ നേരത്തെ പങ്കെടുത്തിരുന്നു. റിയാലിറ്റി ഷോയിലെ അവതാരക റോളിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിട്ടില്ലായിരുന്നുവെന്ന് ഹക്ക പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അബിമുകത്തിലാണ് അവതാരക വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഡി ഫോര്‍ ഡാന്‍സിലേക്ക് എത്തിയത്

മഴവില്‍ മനോരമ ചാനലിലെ ക്യാമറാമാനാണ് ഡി ഫോര്‍ ഡാന്‍സ് പരിപാടിക്ക് അവതാരകയെ തേടുന്ന കാര്യത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് ഹക്ക പറഞ്ഞു. ആദ്യം കേട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞുവെങ്കിലും പിന്നീടാണ് ഒന്നു ശ്രമിച്ചു നോക്കാന്‍ തീരുമാനിച്ചത്.

അവതാരകന്റെ പിന്തുണയെക്കുറിച്ച്

മഴവില്‍ മനോരമയിലൂടെ തന്നെയാണ് രാഹുല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. പൊന്നമ്പിളി സീരിയലിലെ ഹരിയായി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച രാഹുലാണ് ഡി ഫോര്‍ ഡാന്‍സിന്റെ അവതാരകന്‍. നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന രാഹുലിന് ലഭിച്ച മികച്ച ഒരു ഭാഗ്യം കൂടിയാണ് ഈ അവതാരകന്റെ റോള്‍.

സ്വീകാര്യത നേടി

മംമ്ത മോഹന്‍ദാസ്, പ്രിയാമണി, നീരവ് ബവ്‌ലേച തുടങ്ങിയവരാണ് പരിപാടിയുടെ വിധി കര്‍ത്താക്കള്‍. മുന്‍പ് ലഭിച്ച അതേ സ്വീകാര്യത പുതിയ സീസണും ലഭിച്ചു. അവതാരകരെ മാത്രമല്ല പുത്തന്‍ മത്സരാര്‍ത്ഥികളെയും പ്രേക്ഷകര്‍ മനസ്സിലേറ്റിക്കഴിഞ്ഞു.

ജിപിയും ജ്യൂവലും തകര്‍ത്തു

ഇതാദ്യമായാണ് ഒരു പരിപാടിയിലെ അവതാരകര്‍ക്ക് ഇത്രയധികം പ്രേക്ഷ ശ്രദ്ധ ലഭിക്കുന്നത്. ഡി ഫോര്‍ ഡാന്‍സ് പരിപാടിയുടെ തുടക്കത്തില്‍ ഇരുവരുമായിരുന്നു അവതാരകരായി എത്തിയത്. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയില്‍ മികച്ച രീതിയില്‍ പരിപാടി മുന്നോട്ട് കൊണ്ടു പോകാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

ജ്യുവിലിനെ തേടി സിനിമയെത്തി

ഡി ഫോര്‍ ഡാന്‍സിന്റെ അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ജ്യൂവലിന് മലയാള സിനിമയിലേക്ക് അവസരം ലഭിച്ചത്. അതും തുടക്കക്കാരിക്ക് സ്വപ്‌നം കാണാവുന്നതിനേക്കാള്‍ മികച്ച ഓഫറുകളാണ് തേടിയെത്തിയത്. പരിപാടിയോട് ഗുഡ് ബൈ പറഞ്ഞു പോയ ജ്യുവലിനെ പിന്നീട് വെള്ളിത്തിരയില്‍ കാണാന്‍ കഴിഞ്ഞു.

ജ്യൂവലിന് ശേഷം എത്തിയ പേളി മാണി

ജ്യൂവലിന് ശേഷം പരിപാടിയിലേക്ക് എത്തിയതാണ് പേളി മാണി. തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അത്ര താല്‍പര്യമില്ലായിരുന്നുവെങ്കിലും പിന്നീട് ജിപിയോടൊപ്പം പേളിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. പേളിയുടെ നമ്പറുകള്‍ കാണാതെ വയ്യെന്ന അവസ്ഥയിലേക്ക് പ്രേക്ഷകരെ എത്തിച്ചു. ഇതിനിടയില്‍ ചില സിനിമകളിലും പേളി വേഷമിട്ടു.

പേളി ഹാപ്പിയാണ്

ഡി ഫോര്‍ ഡാന്‍സില്‍ കാണാന്‍ ഇല്ലെങ്കിലും മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് പേളിയും തിരക്കിലാണ്. കുസൃതിക്കുരുന്നുകളുമായി അവതാരക വേഷത്തില്‍ തിളങ്ങുകയാണ് പേളി മാണി. പരിപാടി ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.

English summary
D4 dance new season with new anchor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam