Don't Miss!
- News
'കേരളം സുരക്ഷിത ഭക്ഷണ ഇടം'; സംസ്ഥാനത്ത് 247 പരിശോധനകള്‍, അടപ്പിച്ചത് 4 കടകള്‍
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
അവന് കുറേ നാള് കൊണ്ട് നടന്നവളാണ്; ദര്‍ശനയെ വിവാഹം കഴിച്ചേക്കാം എന്ന് തീരുമാനമെടുത്ത നിമിഷത്തെ കുറിച്ച് അനൂപ്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരായി മാറിയിരിക്കുകയാണ് ദര്‍ശന ദാസും അനൂപ് കൃഷ്ണയും. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടുകാരെ ഉപേക്ഷിച്ച് ദര്‍ശന അനൂപിനൊപ്പം ഇറങ്ങി പോവുകയായിരുന്നു. ഈ കഥ പലപ്പോഴായി ദമ്പതിമാര്‍ വെളിപ്പെടുത്തി. അടുത്തിടെ സീ കേരളത്തിലെ ഞാനും എന്റാളും എന്ന പരിപാടിയില്‍ വെച്ചാണ് ഇരുവരും വിവാഹത്തെ കുറിച്ച് മനസ് തുറന്നത്.
ദര്‍ശനയോട് പ്രണയം പറഞ്ഞപ്പോള്‍ വീട്ടില്‍ പറയാന്‍ പറഞ്ഞു. സമ്മതിക്കാതെ വന്നത് കൊണ്ടാണ് ഈ തീരുമാനം എടുത്തത്. അതല്ലാതെ പ്രണയിച്ച് നടന്നിട്ടില്ലെന്നാണ് താരങ്ങള്‍ പറഞ്ഞത്. ഇനി ഞങ്ങള്‍ കല്യാണം കഴിച്ചില്ലെങ്കില്‍ അവളവനെ തേച്ചു എന്ന് പറയും.
അതല്ലെങ്കില്‍ അനൂപ് കുറേ നാള് കൊണ്ട് നടന്നവളാണെന്നും ആളുകള്‍ പറയും. ഇന്‍ഡസ്ട്രി മുഴുവന്‍ ഇതുപോലൊരു സംസാരം ഉണ്ടാവുന്നത് ഇഷ്ടപ്പെടാതിരിക്കാനാണ് വേഗം കല്യാണം നടത്തിയതെന്നാണ് ദര്‍ശനയും അനൂപും പറയുന്നത്.

ഞാനും എന്റാളും ഷോ തുടങ്ങിയതിന് ശേഷം ഏറ്റവും വിവാദമുണ്ടാക്കിയ കപ്പിള്‍ ദര്‍ശനയും അനൂപുമാണോ എന്നാണ് അവതാരക ചോദിച്ചത്. 'ഞാന്‍ സോഷ്യല്‍ മീഡിയിയല്‍ ഒട്ടും ആക്ടീവല്ലാത്ത ആളാണ് ഞാന്‍. ഇതൊന്നും ശ്രദ്ധിക്കാറില്ലെന്ന്', ദര്‍ശന പറയുന്നു. അതേ സമയം ആ ഷോ ടെലികാസ്റ്റ് ചെയ്ത് ആദ്യ അഞ്ച് മിനുറ്റില്‍ തന്നെ പത്ത് കമന്റെങ്കിലും വരും.
അതില്‍ ഏതവനാടാ ഇവന് എന്നായിരിക്കും കൂടുതല്‍ പേരും ചോദിക്കുന്നത്. നീ ആരാടാ ഊളേ, എന്നിങ്ങനെയൊക്കെ കമന്റുണ്ടാവും. ഞാനിതൊക്കെ വായിക്കാറുണ്ട്. ഇവരൊക്കെ ഇങ്ങനെ കമന്റിടുന്നത് എന്തിനാണെന്ന് ആദ്യം ചിന്തിച്ചു. പിന്നെ അത് ശരിയാണല്ലോ എന്ന് തോന്നി. ഇതോടെ കമന്റുകളൊക്കെ താന്‍ ആസ്വദിക്കുകയാണ് ചെയ്യുന്നതെന്ന് അനൂപ് പറയുന്നു.

ആളുകള്‍ ഞങ്ങളെ കുറിച്ച് പറയുന്ന കമന്റ് കേട്ടിട്ട് സങ്കടപ്പെട്ടിരിക്കാതെ അത് കണ്ട് സന്തോഷിക്കുകയാണ് വേണ്ടതെന്ന് ദര്‍ശനയും കൂട്ടിച്ചേര്‍ത്തു. അതേ സമയം ദര്‍ശനയുടെ വീട്ടില്‍ പോയി, വീട്ടുകാരുടെ പിണക്കം മാറ്റിയതിനെ കുറിച്ച് പറയാന്‍ ഹരി പത്താനപുരവും എത്തിയിരുന്നു. ഞാനും എന്റാളും ഷോ യില്‍ വന്നതിന് ശേഷമാണ് ഹരിയും അനൂപുമടക്കമുള്ളവര് സൗഹൃദത്തിലാവുന്നത്.
ഷോയുടെ ഭാഗമായിട്ടുള്ള ഫാമിലി റൗണ്ടിലേക്ക് വരണമെന്ന ആവശ്യവുമായി ചാനലില്‍ നിന്നും ദര്‍ശനയുടെ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ശേഷം അനൂപിനെ കൂട്ടി പോയി കാര്യങ്ങള്‍ പറയാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഹരി പറയുന്നത്.
അങ്ങനെ ദര്ശനയ്ക്കൊരു സര്‍പ്രൈസ് കൊടുക്കാമെന്ന് കരുതിയെങ്കിലും പോകുന്ന വഴിയ്ക്കെല്ലാം ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തി കൊണ്ടേ ഇരുന്നു.

ശരിക്കും കിടിലനൊരു അച്ഛനാണ് ദര്ശനയുടേതെന്നാണ് ഹരി പറയുന്നത്. മക്കളെ കുറിച്ചൊക്കെ വളരെ പക്വതയോടെയാണ് അദ്ദേഹം സംസാരിച്ചത്. മൂന്ന് പെണ്മക്കളെ അത്രയും പക്വമായി വളര്‍ത്താനും അവരെ കുറിച്ച് സംസാരിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതുപോലെ അനൂപും ദര്‍ശനയെ നന്നായി നോക്കുന്നുണ്ട്. ഇനി ദര്‍ശനയ്ക്കെതിരെ നെഗറ്റീവായ കമന്റിടുന്നവരോട് എനിക്ക് ചിലത് പറയാനുണ്ടെന്നും ഹരി കൂട്ടിച്ചേര്‍ത്തു.
സാധാരണ കല്യാണം കഴിഞ്ഞ് വരുന്ന പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടുകാരുമായി അത്ര യോജിപ്പില്‍ പോകണമെന്നില്ല. പക്ഷേ ദര്‍ശന ഇവരുടെ വീട്ടില്‍ ചെന്നതിന് ശേഷമാണ് ഒരു കുടുംബം എങ്ങനെയാണെന്ന് അവരെ പഠിപ്പിച്ചത്. അനൂപിന്റെ അമ്മയ്ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ അവനെക്കാളും കൂടുതല്‍ സങ്കടപ്പെടുന്നത് ദര്‍ശനയാണ്.
ഒരു നടി മാത്രമല്ല, നല്ല വീട്ടമ്മയും ഭാര്യയുമൊക്കെയാണ് ദര്‍ശന. അത് മനസിലാക്കിയതിന് ശേഷമാണ് താന്‍ അവളുടെ വീട്ടിലേക്ക് പോയതെന്ന് ഹരി പറയുന്നു. അനൂപും അത്രയും കെയര്‍ ചെയ്യുന്ന ഭര്‍ത്താവാണ്. ദര്‍ശന അഭിനയവും മറ്റുമായി തിരക്കുള്ള ആളാണ്. ഇവിടുത്തെ ഷോ കഴിഞ്ഞ ഉടനെ രാത്രി പന്ത്രണ്ട് മണിയ്ക്ക് ശേഷമാണെങ്കില്‍ പോലും ഉറങ്ങാതെ തന്നെ തിരുവനന്തപുരത്ത് അനൂപ് കൊണ്ട് വിടാറുണ്ടെന്ന് ദര്‍ശന പറയുന്നു.
-
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
-
'നിങ്ങളുടെ പുഞ്ചിരി ഇല്ലാതാക്കാൻ ലോകത്തെ അനുവദിക്കരുത്'; വിവാഹമോചനം വാർത്തകൾക്കിടെ ഭാമയുടെ വാക്കുകൾ!
-
'നഷ്ടപെടുമായിരുന്ന ജീവിതം അതിസാഹസികമായി തിരിച്ചുപിടിച്ചവർ, അവർ ആഘോഷിക്കട്ടെ'; മഞ്ജുവും ഭാവനയും ഒരുമിച്ചപ്പോൾ!